സുവർണ്ണ ബൂട്ടുകൾ കൊണ്ട് ലിസ്ബണിന്റെ രാജകുമാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനായി നേട്ടങ്ങൾ വെട്ടിപ്പിടിച്ചപ്പോഴും, അർഹിച്ച രീതിയിലുള്ള ഒരു വിരമിക്കൽ യാത്രയയപ്പ് അദ്ദേഹത്തിന് ലഭിച്ചോ എന്ന ചോദ്യം ബാക്കിയാകുന്നു. രാജ്യത്തിന്റെ ജേഴ്സി എന്നെന്നേക്കുമായി അഴിച്ചുവെക്കുമ്പോൾ ഏതൊരു ഫുട്ബോൾ താരവും അർഹിക്കുന്ന ഒരു യാത്രയയപ്പ് ആഗ്രഹിക്കാറുണ്ട്. അവസാനമായി ഒരുവട്ടം കൂടി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങി, ഗാലറിയിലെ ആരവങ്ങൾ ഏറ്റുവാങ്ങി, ഇനി ഒരു മടങ്ങിവരവില്ലെന്ന് മനസ്സിലുറപ്പിച്ച് പന്ത് തട്ടുന്ന നിമിഷങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. നാടൻ ലീഗുകൾ മുതൽ അന്താരാഷ്ട്ര ഫുട്ബോളിലെ വൻ Read More…
Tag: Cristiano Ronaldo
‘ക്രിസ്റ്റ്യാനോയ്ക്ക് ആറു മാസത്തേയ്ക്ക് പോർച്ചുഗൽ ടീമിൽനിന്നു വിലക്ക്?’: ഒഴിവാക്കാനും വഴിയുണ്ട്
ലിസ്ബൻ: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറു മാസം വരെ വിലക്ക് ലഭിച്ചേക്കാം. പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. ഡെൻമാർക്കിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ ബെഞ്ചിലിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡോയുടെ ഈ ഇറങ്ങിപ്പോക്ക്. ഈ മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. അനുവാദമില്ലാതെ ക്യാമ്പ് വിട്ട സംഭവത്തിൽ സഹതാരങ്ങളോടും ആരാധകരോടും റൊണാൾഡോ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫെഡറേഷൻ നൽകുന്ന ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. Read More…
മെസിയുടെ പാസിൽ റൊണാൾഡോയുടെ ഗോാാള്….! രണ്ട് രാജാക്കന്മാർ, ഒരു ടീം, വരുമോ സ്വപ്ന മൽസരം !
ഫുട്ബോൾ ലോകം കണ്ട രണ്ട് മഹാരഥന്മാരാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഒരാൾ ഇടതുകാലിന്റെ അതിശയകരമായ മാന്ത്രികത കൊണ്ട് ആരാധകരെ മനോഹരമായി വിസ്മയിപ്പിച്ചപ്പോൾ, മറ്റൊരാൾ തന്റെ അസാധ്യ വേഗതയും കരുത്തും ഫിനിഷിങ് മികവും കൊണ്ട് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞു. ദീർഘകാലം ലോക ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ പരസ്പരം ശക്തരായ എതിരാളികളായി ഇരുവരും പോരാടിയപ്പോഴൊക്കെ ആരാധകർക്ക് ലഭിച്ചത് എന്നും ഓർത്തു വെക്കാവുന്ന മികച്ച നിമിഷങ്ങളായിരുന്നു. മെസ്സിയുടെ മനോഹരമായ ഡ്രിബ്ലിങ്ങും റൊണാൾഡോയുടെ കൃത്യതയാർന്ന ഫിനിഷിങ്ങും, അവരുടെ ഗോളുകളും റെക്കോർഡുകളും Read More…
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’: മനസ്സ് തുറന്ന് റൊണാൾഡോയും ജോർജീനയും
പത്തു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം വിവാഹിതരായ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹം പങ്കുവെച്ചു. വിവാഹശേഷം വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇനിയും കുഞ്ഞുങ്ങൾ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരിക്കലും ഇല്ല എന്ന് പറയില്ല” എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. ചെറിയ കുട്ടികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നും, ഭാവിയിൽ അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജോർജീനയും കൂട്ടിച്ചേർത്തു. “ഇപ്പോൾ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുന്നത് വീട്ടിൽ Read More…
2026 ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, റൊണാൾഡോയ്ക്കും നേരെ വധഭീഷണി
2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് . യു.എസിൽ നടന്ന മത്സരങ്ങൾക്കിടെ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി സുരക്ഷാ രേഖകൾ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ ‘ഇൻഫൊർമാസിൻ’ (Informacion.es) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിട്ട താരം ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ Read More…
9 വർഷത്തെ ഡേറ്റിങ്ങില്‍ 4 മക്കൾ; 41-ാം വയസ്സിൽ ക്രിസ്റ്റ്യാനോയ്ക്ക് കല്യാണം! ഇന്നും വെളിപ്പെടുത്താതെ ആദ്യ മകന്റെ അമ്മയെ
പോർച്ചുഗലിന്റെ ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന്റെയും വിവാഹം വൈകാതെ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. താരം ജനിച്ചു വളർന്ന മദേരയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കുന്നതെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്സും ഒൻപതു വർഷമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു Read More…
‘എന്റെ പങ്കാളി അർജന്റീനക്കാരി, എങ്കിലും അർജന്റീനക്കാർക്ക് എന്നെ ഇഷ്ടമല്ല’: അനുഭവം പറഞ്ഞ് റൊണാൾഡോ– വീഡിയോ
ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഒരു ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിമാനത്തിൽ വെച്ച് തനിക്കുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, അർജന്റീനയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതോടൊപ്പം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന സൂചനയും താരം വാർത്താസമ്മേളനത്തിൽ നൽകി. “അവസാനം എന്നെ സ്നേഹിക്കുന്ന ആളുകൾ മാത്രമാണ് ഒപ്പമുണ്ടാകുക. ഇന്നലെ Read More…
40-ാം വയസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോഡ്; മെസ്സി ഇനി പിന്തുടരാനിടയില്ലാത്തത്
ലിസ്ബണ്‍: നാല്‍പ്പതാം വയസിലും ലോകഫുട്ബോളില് റെക്കോഡ് പ്രകടനവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരേ ദേശീയ ജഴ്സിയില്‍ ഇരട്ടഗോളടിച്ച റൊണാള്‍ഡോ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം കുറിച്ചു.റോണോ സ്കോര്‍ ചെയ്തെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചതോടെ അടുത്തവര്‍ഷത്തെ ലോകകപ്പ് അവസാന റൗണ്ടിലെത്താനുള്ള പോര്‍ച്ചുഗലിന്റെ കാത്തിരിപ്പ് നീണ്ടു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളുടെ ഫലം ആശ്രയിച്ചാകും പോര്‍ച്ചുഗലിന്റെ ഫൈനല്‍ റൗണ്ട് പ്രവേശം. ഹംഗറിക്കെതിരേ ആദ്യപകുതിയിലായിരുന്നു ക്രിസ്റ്റ്യാനോ റെക്കോഡ് പുസ്തകത്തില്‍ ഇടംനേടിയത്. ആദ്യപകുതിയുടെ 23-ാം മിനിറ്റില്‍ ആദ്യ Read More…
‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരും; റൊണാള്‍ഡോ വിരമിക്കാനൊരുങ്ങുകയാണോ?
2022 ല്‍ ഖത്തറില്‍ നടന്ന അവസാന ഫിഫ ലോകകപ്പ് മുതല്‍, റൊണാള്‍ഡോയില്‍ മറ്റൊരു ലോകകപ്പ് പ്രകടനം അവശേഷിക്കുന്നുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നിലനില്‍ക്കുന്നുണ്ട്. അടുത്ത ടൂര്‍ണമെന്റ് വരുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 41 വയസ്സ് തികയും. ഈ സാഹചര്യത്തില്‍ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിന് ശേഷം, പോര്‍ച്ചുഗല്‍ താലിസ്മാന്‍ ഒരു പ്രധാന വിരമിക്കല്‍ സൂചന പങ്കിടുകയാണോ? തനിക്ക് ‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്ക് ഇതിനകം എത്ര വയസ്സുണ്ടെന്ന് നിങ്ങള്‍ക്കറിയാം, വ്യക്തമായും, ഞാന്‍ തുടക്കത്തേക്കാള്‍ അവസാനത്തോട് Read More…









