തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. Read More…
Tag: crime news
നാലു വയസുകാരന്‍ ദൂരൂഹമായി മരിച്ചു: അമ്മയും ആണ്‍സുഹൃത്തും കസ്‌റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.പശ്‌ചിമ ബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണു മരിച്ചത്. ഇന്നലെ വൈകിട്ട് മരിച്ചനിലയില്‍ കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് കിടന്നതിനുശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്‌ടര്‍ Read More…
കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി
കൊച്ചി: മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷ് മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു. എന്നാല്‍ പിന്നീട് നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇന്നു രാവിലെയും മഹേഷ് നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴും മഹേഷ് പ്രശ്‌നമുണ്ടാക്കി. Read More…
CCTV ഹാര്‍ഡ് ഡിസ്‌ക്കുവരെ അടിച്ചുമാറ്റും, പോലീസിനെ കണ്ട് ‘പരാതി കുട്ടപ്പന്‍’ ഓടി കടലില്‍ ചാടി, കുപ്രസിദ്ധ മോഷ്ടാവ് മധു പിടിയില്‍
മാവേലിക്കര: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റഷന്‍ പരിധികളിലെ കായംകുളം പുനലൂര്‍ റോഡിന് സമീപമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം നടത്തിയപ്രതി അറസ്റ്റില്‍. കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്നും , പരാതി കുട്ടപ്പന്‍ എന്നും അറിയപ്പെടുന്ന മധു(57)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് കറ്റാനത്തിനു സമീപമുള്ള ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും, മൊബൈല്‍ ഫോണുകളും മോഷണം നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ ദിവസങ്ങളില്‍ കായംകുളം, വള്ളികുന്നം Read More…
‘സ്വകാര്യഭാഗത്ത് മുളകരച്ച് പുരട്ടുമെന്ന് ഭീഷണിപ്പെടുത്തി, നേരിട്ടത് കൊടും ക്രൂരത’; സി.ഐ. പ്രതാപചന്ദ്രനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐ: പ്രതാപചന്ദ്രനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കാന്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം. ചെകിടത്ത് തല്ലിയെന്നും ലാത്തികൊണ്ട് മുതുകില്‍ അടിച്ചെന്നും ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. 2018 ഓഗസ്റ്റിലാണു സംഭവം. തുമ്പ സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞു വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണു വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ലെന്നു യുവതി പോലീസുകാരെ അറിയിച്ചു. Read More…
അര്‍ധനഗ്നയായി അധ്യാപിക, മൃതദേഹം നിറയെ മുറിവുകള്‍; വളര്‍ത്തുനായയും മുറിക്കുളളില്‍, ദുരൂഹത
കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അര്‍ധനഗ്നമായ നിലയിലാണ് അധ്യാപികയെ മുറിക്കുളളില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പും മുറിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്നും ഒരു കത്തിയും കണ്ടെത്തിയിരുന്നു. ആത്മഹത്യാ സാധ്യതയും കൊലപാതക സാധ്യതയും എളമക്കര Read More…
മകനെയും ഭാര്യയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍
കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ് ഇലവുംതിട്ട ചന്ദനക്കുന്ന് ലക്ഷം വീട് നഗറില്‍ കുന്നംപള്ളില്‍ മനോജാണ് കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്. വീട്ടുവഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ് പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില Read More…
പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് പീഡന വിവരം
കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ Read More…
അയല്‍ക്കാരിയെ കയറിപ്പിടിച്ചു; പുലര്‍ച്ചെ ഒന്നരയ്ക്ക് കാമുകിയെ കാണാനെത്തി; പൊലീസ് പൊക്കി
തിരുവനന്തപുരത്ത് വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ഇയാള്‍ Read More…









