കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് ശമൽ , നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കണ്ണൂര്‍ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. Read More…
Tag: crime news
ദളിത് യുവതിയുടെ മാലമോഷണക്കേസ് വഴിത്തിരിവില്‍: പോലീസിന്റെ കള്ളക്കഥയെന്ന് ക്രൈംബ്രാഞ്ച്
ദളിത് യുവതി ബിന്ദുവിനെ മാല മോഷ്‌ടാവാക്കിയത് പോലീസിന്റെ കള്ളക്കഥ തന്നെ. മാലമോഷണക്കേസില്‍ വഴിത്തിരിവാകുകയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പേരൂര്‍ക്കടയിലെ അമ്പലമുക്കിലുള്ള വീട്ടില്‍നിന്ന് മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍. ബിന്ദുവിനെ കുടുക്കാന്‍ പോലീസ് കഥ മെനഞ്ഞെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ദാനിയല്‍ മാല വീട്ടിലെ സോഫയ്‌ക്കു താഴെവച്ചു മറക്കുകയായിരുന്നു. ഓമനയാണ് പോലീസില്‍ പരാതി നല്‍കിയതെങ്കിലും മാല പിന്നീട് കണ്ടെത്തിയ കാര്യം അവര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതു Read More…
വിധവകളേയും, നിരാലംബരായ സ്ത്രീകളേയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും, സ്വർണവും പണവും കവരും; മണവാളൻ റിയാസ് പിടിയിൽ
വിവാഹ വാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി സ്വർണവും പണവും കവര്‍ച്ച ചെയ്യുന്ന മണവാളൻ റിയാസ് പൊലീസ് പിടിയിലായി. മണവാളൻ റിയാസ് മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രതി ഒട്ടേറെ യുവതികളെ പീഡനത്തിന് ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടാം തിയതി റജിസ്റ്റർ ചെയ്ത കേസിലാണ് മണവാളൻ അറസ്റ്റിലായത്. പോത്തുകല്ല് പൊലീസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സി. സുകുമാരനും സംഘവും നടത്തിയ അന്വേഷണത്തിൽ വിധവകളേയും, നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും സ്വർണ്ണവും പണവും Read More…
കസ്‌റ്റഡി മര്‍ദനം; ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതിക്കാരന്‍, തന്നത് 5,000 രൂപ മാത്രം, പുതിയ വെളിപ്പെടുത്തല്‍
പീച്ചിയിലെ പോലീസ് കസ്‌റ്റഡി മര്‍ദനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ദിനേശ്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശി ദിനേശ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഹോട്ടലുടമ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിച്ചത്. ഔസേപ്പിന്റെ ഹോട്ടലില്‍ വെച്ച് ജീവനക്കാരില്‍നിന്ന് തനിക്ക് ക്രൂരമര്‍ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്നുമാണ് ദിനേശ് പറയുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പിന്റെ കൈയില്‍നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമാണെന്നു ദിനേശ് പറയുന്നു. ‘ ആശുപത്രിച്ചെലവിനായാണ് പണം Read More…
നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍, അറസ്റ്റ്
നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്‍. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് Read More…
5 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍, നിരവധി കേസുകളിലെ പ്രതി
ചെന്നൈയില്‍ മാലമോഷണ കേസിൽ വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച കേസിലാണ് ചെന്നൈ തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് Read More…
ഒന്നിച്ച് ജീവിക്കാന്‍ 17കാരനുമായി ഒളിച്ചോടി രണ്ടുകുട്ടികളുടെ അമ്മ, കൊല്ലൂരില്‍ അറസ്റ്റിലായി
ഒപ്പം ജീവിക്കാന്‍ പതിനേഴുവയസ്സുകാരനായ വിദ്യാർഥിക്കൊപ്പം നാടുവിട്ട യുവതി. ചേർത്തല സ്വദേശിനിയാണ് രണ്ട് മക്കളെയും കൂട്ടി 17 കാരനൊപ്പം ഒന്നിച്ചു ജീവിക്കാൻ നാടുവിട്ടത്. യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നാലുപേരെയും കർണാടകയിലെ കൊല്ലൂരിൽ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 ദിവസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് തന്റെ രണ്ടു മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചേർത്തല സ്റ്റേഷനിൽ യുവതിയുടെ ബന്ധുക്കളും Read More…
‘3 മിനിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, മകളെ വിളിച്ചപ്പോള്‍ വിട്ടു’; വനിതാ ബിജെപി നേതാവിനെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റില്‍
ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നൽകിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് നില്‍ക്കവേയാണ് ഇയാള്‍ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതില്‍ തുറന്ന് കൊടുത്തത്. അവിടെനിന്ന് Read More…
ശാന്തികൃഷ്‌ണ അറസ്‌റ്റില്‍, 35,000 ശമ്പളം, ചിട്ടി അടയ്ക്കുന്നത് 1.25 ലക്ഷം; പെറ്റികേസ് പിഴയില്‍നിന്ന് 20 ലക്ഷം തട്ടിപ്പു നടത്തിയ വനിത സിവില്‍ പോലീസ് ഓഫീസര്‍
ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ് ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന് 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ് മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45) യെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി.എം. ബൈജുവിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് കസ്‌റ്റഡിയിലെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനു പിന്നാലെയായിരുന്നു ഇത്. ഇന്നലെ രാവിലെ മൂവാറ്റുപുഴ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്‌തു. തുടര്‍ന്നായിരുന്നു അറസ്‌റ്റ്. കോട്ടയം വിജിലന്‍സ് കോടതി പ്രതിയെ സെപ്‌റ്റംബര്‍ എട്ടുവരെ Read More…









