Crime

ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി ഭാര്യയുടെ മൊഴി ; മൃതദേഹം കണ്ടെത്താനാകാതെ പോലീസ്

പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ ​മൊഴിയില്‍ വട്ടംചുറ്റി പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് അഫ്‌സാന നല്‍കിയതെന്ന് പൊലീസ് പറയുന്നു. Read More…

Crime Featured

പുതിയ വീട്ടിലേക്കുള്ള മകന്റെ ക്ഷണം നിരസിച്ച് വയോധിക ദമ്പതികള്‍; കാത്തുനിന്നത് കൊച്ചുമകന്റെ കൊടും ക്രൂരത

പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. Read More…