Crime

മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, ഭാര്യ അപേക്ഷിച്ചപ്പോള്‍ താലി തിരികെ നല്‍കി; കള്ളനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്!

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കാസർകോട് സ്വദേശി രാജ്മോഹൻ (42) പോലീസിന്റെ പിടിയിലായി. കവർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവൻ സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ Read More…

Spotlight

വിവാഹേതര ബന്ധങ്ങളിൽ പിറന്നത് 36 കുട്ടികൾ, 1000ലേറെ പേർ റെയ്ഡിൽ പിടിയില്‍; മിന്നൽ നീക്കത്തിന് ഉത്തരവിട്ടത് ഷെയ്ഖ് ഫഹദ്

കുവൈത്ത് സിറ്റി∙ രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ റെയ്ഡിൽ പ്രവാസി നിയമലംഘകരും കുറ്റവാളികളുമടക്കം 1,253 പേർ അറസ്റ്റിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെയും ഇവരുടെ മാതാക്കൾക്കൊപ്പം സുരക്ഷാസേന കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേരിട്ടുള്ള Read More…

Oddly News

പെൺകുട്ടികളോട് അശ്ലീല പരാമർശം; ചൊറിയണം കൊണ്ടടിച്ച് മുഖത്ത് കരിതേച്ച് നാട്ടുകാരുടെ ശിക്ഷ! വൻ വിവാദം! വീഡിയോ

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശികക്കാരായ പെൺകുട്ടികളെ ശല്യം ചെയ്തെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമീണർ പരസ്യമായി ശിക്ഷിച്ച ശേഷം പൊലീസിന് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. മുക്തേശ്വർ പ്രദേശത്തെ സതോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളായ രണ്ട് യുവാക്കൾ വാഹനത്തിൽ പോകുമ്പോൾ പ്രാദേശികക്കാരായ പെൺകുട്ടികൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. സംഭവം നടന്നയുടൻ ഗ്രാമീണരും പരാതിക്കാരായ പെൺകുട്ടികളും ചേർന്ന് യുവാക്കളെ തടഞ്ഞു നിർത്തുകയും തുടർന്ന് വലിയ തർക്കമുണ്ടാവുകയും Read More…

Crime

‘അമ്മയുടെ പരിചയക്കാരനാ മോളേ, വാ’; വിദ്യാർത്ഥിനിയെ കാറിൽക്കയറ്റി പീഡിപ്പിച്ച 44കാരന് 20 വർഷം തടവ്

സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 44 വയസ്സുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജയാണ് കോവളം ചൊവ്വര സ്വദേശിയായ കുഞ്ഞുമോനെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയും സ്കൂളിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി Read More…

Crime

അച്ഛൻ ഫാനിൽ തൂങ്ങിനിൽക്കുന്നത് മൊബൈലില്‍ പകർത്തി മകന്‍ , നിലവിളിച്ച് ഭാര്യ …; 36–കാരന്റെ മരണത്തില്‍ ദുരൂഹത

ഗുരുഗ്രാമിലെ സൂരത് നഗറിലെ വസതിയിൽ 36 വയസ്സുകാരനായ സഞ്ജീവ് യാദവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബഹുരാഷ്ട്ര കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അമൃത്സർ സ്വദേശിയായ ഇയാൾ കുടുംബത്തോടൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടിരുന്ന ഭാര്യയുമായി സഞ്ജീവ് നിരന്തരം തർക്കത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വ്യാഴാഴ്ച മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴു വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ ഫാനിൽ തൂങ്ങുന്നത് Read More…

Crime

‘എനിക്ക് മക്കളുണ്ടാവില്ലല്ലോ?, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?’; ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. 28കാരിയായ സോണിയയാണ് ഭർത്താവ് സോമസുന്ദരത്തിന്റെ (28) കൈകളാൽ കൊല്ലപ്പെട്ടത്. ഹോം ഗാർഡായി ജോലി ചെയ്യുന്ന സോമസുന്ദരവും സോണിയയും തമ്മിലുള്ള വിവാഹം ആറുമാസം മുൻപാണ് നടന്നത്. വിവാഹം കഴിഞ്ഞത് മുതൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തർക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ Read More…

Crime

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ, പരാതി പിൻവലിക്കാന്‍ ഒരു ലക്ഷം ഓഫര്‍, പിന്നാലെ വധഭീഷണിയും

ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. ജീവനക്കാരിയോട് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് നടപടിയെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി, കഴിഞ്ഞ ദിവസം പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണം ഊർജിതമാക്കിയതോടെ മറ്റ് വഴികളില്ലാതെ ആൽബിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശാന്തിഭവനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന 25-കാരിയാണ് പരാതി നൽകിയത്. മൂന്ന് മാസം മുൻപ് ജോലിക്കെത്തിയ Read More…

Crime

മുഖത്ത്‌ മുളകുപൊടി വിതറി, കഴുത്ത് മുറിച്ചുകൊന്നു, സ്വര്‍ണം മോഷ്‌ടിച്ച്‌ സ്‌ഥലംവിട്ടു; റിട്ട. അധ്യാപികയുടെ കൊലപാതകത്തില്‍ യുവതി കുറ്റക്കാരി

ആലപ്പുഴ: തുമ്പോളിയിൽ റിട്ടയർഡ് അധ്യാപിക ഏലിയാമ്മ സെബാസ്റ്റ്യൻ (74) കൊല്ലപ്പെട്ട കേസിൽ അയൽവാസിയും ബന്ധുവുമായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ (39) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയായി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2010 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയിൽ നിന്ന് മടങ്ങിയെത്തി കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഏലിയാമ്മയെ വൈകുന്നേരത്തോടെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവദിവസം വീട്ടുപറമ്പിൽ Read More…

Crime

കീര്‍ത്തന, കാവ്യ, നീഷ്‌മ… 3 അധ്യാപികമാരും MDMA ഉപയോഗിക്കുന്നവര്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാട്

വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ Read More…