Crime Featured

വാടകവീട്ടില്‍ താമസിപ്പിക്കും; ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ കൈക്കലാക്കുന്ന സംഘം പിടിയില്‍

പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ Read More…

Crime

മക്കളുടെ മുന്നിൽ വച്ച് 8 മാസം ഗർഭിണിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അഞ്ചുവയസ്സുകാരന്റെ മൊഴിയില്‍ കുടുങ്ങി

ഉത്തർപ്രദേശിലെ മഹോബയിലുള്ള ബിജ്രാരിയിൽ എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മക്കളുടെ മുന്നിൽ വെച്ച് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മനിഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഹനീഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ മൻസൂരി ഇതിനായി സ്വന്തം ഭൂമിയുടെ ഭൂരിഭാഗവും വിറ്റഴിച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപാനത്തെ ചൊല്ലി ഭാര്യയുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനു ശേഷം Read More…

Crime

‘പെൺകുട്ടി ഇനി വേണ്ട’: 13 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛന്‍; ഒന്നും അറിയാത്തപോലെ അഭിനയം !

ബെംഗളൂരു: പതിമൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള ആഗ്രഹഭംഗവും ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ഇമ്രാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികളുടെ ആദ്യ കുട്ടിയും പെൺകുട്ടിയാണ്. കഴിഞ്ഞ പതിമൂന്ന് ദിവസങ്ങൾക്ക് മുൻപാണ് യുവതി രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകുന്നത്. പ്രസവ Read More…

Crime

ഡോക്ടര്‍ 100 സ്ത്രീകളെ ബലാത്സംഗം ചെയ്തു; 2കോടിയുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നഴ്സിന്റെ ആരോപണം; ട്വിസ്റ്റ്

രാജസ്ഥാനിലെ ബാമേറിൽ ഡോക്ടറുടെ പരാതിയിൽ നഴ്സ് അറസ്റ്റിലായ കേസിൽ നാടകീയ ട്വിസ്റ്റ്. പരാതിക്കാരനായ ഡോക്ടർ ഒരു സീരിയൽ റേപ്പിസ്റ്റാണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ നഴ്സ് കമലാദേവി എന്ന കമലേഷ് വെളിപ്പെടുത്തി. ഡോക്ടറിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നിലവിൽ കമല അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നഴ്സ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, ഈ കേസിൽ സമഗ്രമായ അന്വേഷണം Read More…

Crime

ലഹരി മാഫിയ കുടിപ്പക; ആലപ്പുഴയില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ ∙ ലഹരി, ക്വട്ടേഷൻ മാഫിയകൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് സംഘാംഗമായ യുവാവിനെ വീട്ടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ബംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിൽപ്പെട്ട അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘവും തമ്മിൽ കഴിഞ്ഞദിവസം ബാറിൽ വച്ച് തർക്കവും അടിപിടിയും Read More…

Crime

‘ലേഡീസ് ഒണ്‍ലി’ കള്ളന്‍; അടിച്ചു മാറ്റിയത് സ്ത്രീകളുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍, വില്‍ക്കുന്നത് പെരുമ്പാവൂരിലെ ‘ഏജന്റ് ഭായിക്ക്’

സ്ത്രീകളുടെ മാത്രം മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവന്നിരുന്ന മലയാറ്റൂർ സ്വദേശി ജിജോ ബാബു ഒടുവിൽ പൊലീസിന്റെ പിടിയിലായി. വളരെക്കാലമായി മോഷണം നടത്തുന്ന ഇയാൾ 2012-ൽ പിടിയിലായിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ തുടർന്നുപോരുകയായിരുന്നു. യാത്രയ്ക്കിടയിൽ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗുകളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇയാൾ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ഇത്തരത്തിൽ നൂറിലധികം ഫോണുകളാണ് ഇയാൾ കവർന്നത്. ഫോൺ മോഷണം തുടർച്ചയായതോടെ ജിജോയ്ക്കായി പൊലീസ് ശക്തമായ വലവിരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ബാഗിലിരുന്ന Read More…

Crime Featured

‘എങ്ങനെ കൊല്ലും? മൃതദേഹം മറവ് ചെയ്യാം?’; ചോദ്യങ്ങൾ AIയോട്, മൂന്നംഗ കുടുംബത്തെ വധിച്ച കേസിൽ മൂത്തമകളും പങ്കാളിയും കുടുങ്ങിയതിങ്ങനെ

ബെംഗളൂരു∙ കെആർ പുരത്ത് മൂന്നംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, കൃത്യം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവു ചെയ്യാനും മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്‌ഫോമുകളുടെ സഹായം തേടിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായ ഈ വിവരം മുഖ്യപ്രതിയായ കെന്നത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊലപാതക പദ്ധതികൾ തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂൺ 22-നാണ് കെആർ പുരം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ സീഗെബള്ളിയിലുള്ള അപ്പാർട്ട്മെന്റിൽ ദാരുണമായ സംഭവം നടന്നത്. സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി Read More…

Crime

ഇവനെയൊക്കെ…. പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങിയ 4വയസുകാരിയെ പീഡിപ്പിച്ച് കൊന്നു, പ്രതിയെ വെടിവച്ചുകൊന്ന് പൊലീസ്

ഗാന്ധിനഗർ ∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് വിത്തൽ പർമറിനെ (30) പൊലീസ് വെടിവച്ചുകൊന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ Read More…

Crime

അറുതിയില്ലാത്ത ആർത്തി; 150 കോടിയുടെ സ്വത്തുകൂടിവേണം ; മകന്‍ അച്‌ഛനെ വെടിവച്ചുകൊന്നു

ലഖ്‌നൗ: ശതകോടികൾ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ സ്വന്തം പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോഡിനഗറിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. പ്രദേശത്തെ ധനികനായ കർഷകനും ഏകദേശം 150 കോടിയോളം രൂപയുടെ സ്വത്തിന് ഉടമയുമായ ഹരിഓം ചൗധരി (52) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മൂത്ത മകൻ നിഖിൽ (32) തന്റെ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നാലിലധികം തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് നാല് പ്രത്യേക അന്വേഷണ Read More…