ജഗത്സിങ്പൂര്‍: പത്തുവയസുകാരിയെ ട്യൂഷന്‍ അധ്യാപകന്റെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ 52 വയസ്സുള്ള പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുജാങ് പോലീസ് പരിധിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിത്തുത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് വിഷയം പുറത്തുവന്നത്. മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും മുദുലിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പറയുകയും ചെയ്തു. പിതാവ് ഉടന്‍ തന്നെ കുജാങ് പോലീസ് സ്റ്റേഷനില്‍ Read More…
Tag: crime news
പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി മറ്റൊരാളെ വെട്ടിക്കൊന്നു; 19 വയസ്സുള്ള രണ്ടുപേര്‍ അറസ്റ്റില്‍
മധുര: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി 19 കാരായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് മറ്റൊരാളെ. കലവാസല്‍ സ്വദേശി പി മുത്തമിളന്‍, അയാളുടെ സുഹൃത്ത് എസ്. അരുണാചലം എന്ന കൊച്ചടൈ സ്വദേശി അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് കൊലപ്പെടുത്തയത് കരിമേട്ടില്‍ സ്വദേശിയായ എം പൊങ്കുടി എന്ന 65 കാരനെയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് യോഗാനന്ദസാമി സൗത്ത് മഠ് സ്ട്രീറ്റിലെ പൊങ്കുടിയെ അതിക്രമിച്ച് കയറി വെട്ടിക്കൊന്നത്. പൊങ്കുടിയുടെ ഭാര്യ പി.പാണ്ഡ്യമ്മാളിന്റെ (55) പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും Read More…
കുട്ടിയുടെ മുഖമുള്ള ക്രിമിനല്‍; അഞ്ചുവയസ്സുകാരിയെ വെടിവെച്ചു കൊന്ന 16 കാരന് 50 വര്‍ഷത്തെ തടവുശിക്ഷ
കൊച്ചു പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് 16 വയസ്സുള്ള കുട്ടിക്ക് 50 വര്‍ഷത്തെ തടവുശിക്ഷ. ഒക്ലഹോമയില്‍ നിന്നുള്ള 16 വയസ്സുകാരനെ കുഞ്ഞിന്റെ മുഖമുള്ള ക്രിമിനല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2022 ലെ വെടിവയ്പ്പിന് നോഹ നെയ് എന്ന കൗമാരക്കാരനാണ് ഇത്രയും വലിയ ശിക്ഷ കിട്ടിയത്. പ്രായപൂര്‍ത്തിയായില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സമാനമാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കാര്‍ മോഷ്ടിച്ച് കടക്കുമ്പോഴായിരുന്നു പ്രതി കുറ്റകൃത്യം ചെയ്തത്. ഇതിന്റെ പേരില്‍ നേരത്തേ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലൂം അവിടെ നിന്നും Read More…
മകളുടെ അമ്മായിയമ്മയുമായി ഒളിച്ചോടി പിതാവ്; രണ്ടാളെയും മരിച്ച നിലയില്‍ ഹോട്ടലില്‍ കണ്ടെത്തി
മകളുടെ അമ്മായിയമ്മയെയും ഒപ്പം ഒളിച്ചോടിയ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പദേശിലെ ലഖിംപൂരില്‍ 44 കാരനായ രാംനിവാസ് റാത്തോഡ് എന്നയാളെയും മകളുടെ അമ്മായിയമ്മയായ ആശാറാണിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഒരു ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ആശാ റാണിക്ക് ഭര്‍ത്താവും രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്നുമക്കളുമുണ്ട്. ഭാര്യ മരിച്ച രാത്തോഡിന്റെ മകളെ മെയ് മാസത്തില്‍ ആശാറാണിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം റാത്തോഡ് മകളുടെ ഭര്‍തൃവീട്ടില്‍ സ്ഥിരം Read More…
ഫാക്ടറിയില്‍ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചു; ആസ്സാംകാര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡനത്തിന് ഇരയാക്കി. കുറുപ്പംപടിയിലെ പ്ലൈവുഡ് സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് നാലു വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അസം സ്വദേശികളായ സജലാല്‍, ഉബൈദുള്ള എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളായ അസം സ്വദേശികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പെണ്‍കുട്ടിക്കൊപ്പം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. മറുനാടന്‍ തൊഴിലാളികളുടെ മകളാണ് ഇര. പ്രതികളെ Read More…
കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസം ; 15 കാരിയെ ജേഷ്ഠനും ചേച്ചിയും ചേര്‍ന്ന് തല്ലിക്കൊന്നു
രാജ്‌കോട്ട്: ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 15 കാരിയെ മൂത്ത സഹോദരനും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലിയിലെ ഹജംകോറ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശ്രദ്ധാ തഡ്‌വി എന്ന പെണ്‍കുട്ടിയെയാണ് മരണമടഞ്ഞത്. സഹോദരന്‍ രാകേഷും സഹോദരി സവിതയും ചേര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന വീടിരിക്കുന്ന ഫാമിന്റെ ഉടമസ്ഥാന്‍ ബിപിന്‍ ബരൈയ്യ ചൊവ്വാഴ്ച രാകേഷിന്റെയും സവിതയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്. ഉടന്‍ തന്നെ ബിപിന്‍ Read More…
മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം 84 കാരി വൃദ്ധയെ കണ്ടെത്തി
തമിഴ്‌നാട്ടിലെ മണാലിയില്‍ 55 വയസ്സുള്ള മകളുടെ നാലുദിവസം പഴക്കമുള്ള മൃതദേഹത്തിനൊപ്പം കഴിയുന്ന 84 കാരി വൃദ്ധയെ കണ്ടെത്തി. ചെന്നൈ പോലീസിന് സമീപമുള്ള മണാലി ന്യൂ ടൗണിലാണ് അഴുകിത്തുടങ്ങിയ മൃതദേഹത്തിനൊപ്പം കിടപ്പ് രോഗിയായ 84 കാരിയെ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികളും വീട്ടുടമയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ജോമിനും മകള്‍ ഷീലയും വര്‍ഷങ്ങളായി ടൗണിലെ ആവഡി പ്രദേശത്തെ വാടകവീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പൂട്ടിയിട്ടിട്ടില്ലാത്ത വീട്ടിലേക്ക് Read More…
യുവതിക്ക് രണ്ടുപേരുമായി പ്രണയം ; ലിവിംഗ് ടുഗദറിന് ശേഷം ആദ്യ കാമുകനെ രണ്ടാമത്തെ കാമുകനെക്കൊണ്ട് തട്ടി…!
ഗുവാഹത്തി: സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 27 കാരനെ കൊലപ്പെടുത്തിയതിന് ഇരയുടെ കാമുകി, അവളുടെ രണ്ടാം കാമുകന്‍, അവന്റെ രണ്ട് കൂട്ടാളികള്‍, അവളുടെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെ ആറ് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. സിനിമയെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞ കുറ്റകൃത്യമായിരുന്നു പോലീസ് കുരുക്കഴിച്ചത്. ഒക്ടോബര്‍ 12 ന് രാത്രി 8.10 ന് നഗരത്തിലെ ഖനപര പ്രദേശത്ത് അഞ്ജന്‍ നാഥ് എന്നൊരാള്‍ ഒരു അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നെഞ്ചില്‍ വെടിയേറ്റ ഇരയെ ഉടന്‍ പോലീസ് Read More…
കര്‍ണാടകത്തില്‍ ആദായനികുതി റെയ്ഡ് ; 23 പെട്ടികളില്‍ നിന്നും കണ്ടെത്തിയത് 42 കോടി രൂപ
ബെംഗളൂരു: കര്‍ണാടകത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 23 പെട്ടികളിലായി അടുക്കി വെച്ചിരുന്ന 42 കോടിയോളം രൂപ കണ്ടെത്തി. ബെംഗളൂരു നഗരത്തില്‍ മുന്‍ കോര്‍പ്പറേറ്ററുടെയും മുന്‍ കോണ്‍ട്രാക്ടറുടേയും വസതിയില്‍ നിന്നാണ് പണം പിടിച്ചത്. കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഒരു ബില്‍ഡറായ അംബികാപതി. ഭാര്യ അശ്വതമ്മ 1995ല്‍ ഒരിക്കല്‍ കോര്‍പ്പറേറ്ററായിരുന്നു. പണം നിറച്ച കാര്‍ട്ടണുകള്‍ ഒരു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റെയ്ഡ് ഐടി സംഘം കണ്ടെത്തുന്നത്. 500 രൂപയുടെ വിവിധ കെട്ടുകളായിട്ടാണ് പണം Read More…