തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ Read More…
Tag: crime news
ഭാര്യയെ വെട്ടിക്കൊന്നു, മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു
ചാലക്കുടി: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയേയും മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. കൊരട്ടി ഖന്നാനഗര്‍ കൊഴുപ്പിള്ളി വീട്ടില്‍ ബിനു(38)ആണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന ഭാര്യ ഷീജ(39), മക്കളായ അഭിനവ്(10), അനഗ്രഹ(4)എന്നിവരെ വെട്ടിയത്. ഷീജ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൃത്യത്തിന് ശേഷം ട്രെയിന് തലവച്ച് ബിനു മരിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം റെയില്‍വേ ട്രാക്കില്‍ ബിനുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. പുലര്‍ച്ചെ Read More…
‘ശ്വാസം മുട്ടി കുഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്തിരുന്നു’; നടുക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ബംഗളൂരു: ഗോവയില്‍വച്ച് ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ് സി.ഇ.ഒ സുചന സേഥ് നാലുവയസുകാരന്‍ മകനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ട്. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ തലയണയോ പുതപ്പോ ഉപയോഗിച്ചാകാം കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കുഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്താണിരുന്നതെന്നും കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ ശരീരം ബംഗളൂരുവിലേക്ക് കൊണ്ടപോയി. 2010 ലാണ് മലയാളിയായ വെങ്കട്ട് രാമനെ സുചന വിവാഹം കഴിച്ചത്. 2019 ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. Read More…
ഒന്നര വയസുകാരെനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മാതാവും ആണ്‍സുഹൃത്തും പിടിയില്‍
ആലപ്പുഴയില്‍ ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവും ആണ്‍സുഹൃത്തും പിടിയില്‍. ആലപ്പുഴ കുത്തിയതോട് ബിജുവിന്റെ ഭാര്യ ദീപ(വൃന്ദാംബാള്‍-36), കാമുകനായ കണിച്ചുകുളങ്ങര കൃഷ്ണകുമാര്‍ (33) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകളുമാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൃഷ്ണകുമാര്‍ മുമ്പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. പരസ്പരം സ്‌നേഹത്തിലായിരുന്ന പ്രതികള്‍ Read More…
ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം, ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍, കൈയുടെ അസ്ഥിക്ക് പൊട്ടല്‍
തുറവൂര്‍ : ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനം. കുത്തിയതോട് ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മാതാവ് ദീപയുടെ ആണ്‍സുഹൃത്ത് കൃഷ്ണകുമാറിന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു കൃഷ്ണജിത്തിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി കൃഷ്ണകുമാറിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഭര്‍ത്താവ് ബിജുവുമായി പിണങ്ങി ദീപയും കുട്ടിയും ആലപ്പുഴയിലാണ് രണ്ടുമാസമായി താമസം. കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവ് Read More…
കൊലപാതക കുറ്റത്തിന് 48 വർഷം ജയിലിൽ കിടന്നു; ഇപ്പോള്‍ നിരപരാധിയായി പ്രഖ്യാപിച്ച് ജഡ്ജി
ഒക്‌ലഹോമ: യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ ജയിൽവാസം അനുഭവിച്ച ഒക്‌ലഹോമക്കാരൻ ഇപ്പോൾ താൻ ചെയ്യാത്ത കൊലപാതകത്തിൽ നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടതിന് ശേഷം സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നു . ഒക്‌ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ, 71 കാരനായ ഗ്ലിൻ സിമ്മൺസിന് അനുകൂലമായി വിധിച്ചു, ചൊവ്വാഴ്ച “യഥാർത്ഥ നിരപരാധിത്വം” എന്ന പ്രഖ്യാപനത്തോടെ തന്റെ കൊലപാതക കുറ്റം തള്ളിക്കളഞ്ഞത് അപ്‌ഡേറ്റ് ചെയ്തു.” ഈ കേസിൽ മിസ്റ്റർ Read More…
പതിനാലുകാരിയെ പീഡിപ്പിച്ചു: യുവാവിന് 77 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും
പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇളകൊള്ളൂര്‍ കളര്‍ നില്‍ക്കുന്നതില്‍ സുനിലിനെ (27) പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ 77 വര്‍ഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 ലാണ് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ അന്വേഷണ ചുമതല ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മയ്ക്ക് ആയിരുന്നു. Read More…
നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും Read More…
തെരുവ്‌നായയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ; ശക്തമായ പ്രതിഷേധം
ഉത്തര്‍പ്രദേശ് ജാന്‍സിയില്‍ ഒരാള്‍ തെരുവ്‌നായയെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗ സ്‌നേഹികളുടെ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ആരോ ക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വൈറലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നായയുടെ അവസാനശ്വാസം വരെ ഇയാള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കാണാനാകും. നിര്‍ദ്ദയമായി ഒരാള്‍ നായയെ തല്ലിക്കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കെട്ടിയിട്ടിരിക്കുന്നതിനാല്‍ നായയ്ക്ക് അനങ്ങാന്‍ പോലും കഴിയാത്ത നിലയലാണ്. തലയിലും ദേഹത്തുമെല്ലാം വലിയൊരു തടിക്കഷ്ണം കൊണ്ടാണ് അടിക്കുന്നത്. നായയുടെ ചലനം നിലച്ച ശേഷമാണ് അടി Read More…