കുത്തുപറമ്പ്: ബാങ്ക് വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ്‌കുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു. പ്ലസ്‌ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന് Read More…
Tag: crime news
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അമ്പത്തിമൂന്നുകാരന് മൂന്നു ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അമ്പത്തിമൂന്നുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വര്‍ഷം കഠിനതടവും. കൊന്നത്തടി ഇഞ്ചപാതല്‍ നെല്ലിക്കുന്നേല്‍ കുമാര്‍ എന്നു വിളിക്കുന്ന ലെനിന്‍ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. മുതിരപ്പുഴയാറില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ പരിസരത്തുള്ള പാറയുടെ മറവില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചതായാണു കേസ്. സംഭവശേഷം ശാരീരിക അസ്വസ്‌ഥതയോടെ ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്‌ടര്‍ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി Read More…
എന്താണ് ഹൈബ്രിഡ് കഞ്ചാവ് ? കരിപ്പൂരില്‍ ഇന്നലെ പിടികൂടിയത്ഒമ്പതു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
ഹൈഡ്രോപോണിക് സിസ്‌റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്‌ഥാനമാക്കിയുള്ള കൃഷിയില്‍നിന്ന് വ്യത്യസ്‌തമാണിത്. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്‌ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു. ഇത് വേഗത്തിലുള്ള വളര്‍ച്ചയ്‌ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5,000 മുതല്‍ Read More…
വിദ്യാർഥിയുമായി ലൈംഗിക ബന്ധം: സ്കൂൾ ജീവനക്കാരി പിടിയില്‍
സാൻ അന്റോണിയോ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ ജീവനക്കാരിയായ ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. മിക്ക ദിവസവും ഇവർ വിദ്യാർഥിയുമായി ബന്ധം പുലർത്തിയിരുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്. ജെന്ന അറസ്റ്റിലായതിന് ശേഷം സ്കൂളിലെ ജീവനക്കാർ ഇവരുടെ ലോക്കറിൽ നിന്ന് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പറയപ്പെടുന്ന കൗമാരക്കാരന്റെ ചിത്രം കണ്ടെത്തി. ജെന്നയയെും വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സമ്മതിച്ചു. ബെക്സാർ കൗണ്ടി ജയിലിൽ Read More…
രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…
14കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി, 61കാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും
ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം സ്വദേശി ചെരുവില്‍ വീട്ടില്‍ ബേബിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തങ്ങളു മരണം വരെ തടവുമാണ് ശിക്ഷയെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതിക്ക് രണ്ട് വര്‍ഷം അധിക തടവും പിഴ ഒടുക്കിയാല്‍ പെണ്‍കുട്ടിക്കു നല്‍കുവാനും കോടതി വിധിച്ചു. 2021 ഫെബ്രുവരിയിലാണ് Read More…
ഒരേ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടി ഇരട്ടകള്‍; ഒരേ സ്‌കൂളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി കുടുങ്ങി
ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…
എം.ബി.ബി.എസ് ബിരുദം വ്യാജം ? ‘പറ്റിച്ചു ജീവിക്കുന്നത് എന്റെ മിടുക്ക്’; കാർത്തിക പ്രദീപിന്റെ ഓഡിയോ സന്ദേശം പുറത്ത്
ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള വിദേശത്ത് ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപിന്റെ എം.ബി.ബി.എസ് ബിരുദം വ്യാജമെന്നു സൂചന. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയാണ് കാര്‍ത്തിക . ഇവര്‍ക്ക് എം.ബി.ബി.എസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ട് എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്. യുക്രൈനില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രൈനിലെ പഠനം Read More…
വനിതാ ഡോക്ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വിവാഹിതനാണെന്ന വിവരമറിഞ്ഞത് പിന്നീട്
തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരൻ ഏഴുമാസത്തിനു ശേഷം അറസ്റ്റിൽ. സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ഐ.ആർ ക്യാമ്പിൽ ജോലിചെയ്യുന്ന സമയത്താണ് ഇൻസ്റ്റഗ്രാം വഴി എറണാകുളം സ്വദേശിയായ ഡോക്ടറുമായി വിജയ് പരിചയപ്പെട്ടത്. തുടർന്ന്, വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതിയെ തമ്പാനൂരിലെ ലോഡ്ജിലും മറ്റ് പലയിടങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് Read More…