Oddly News

ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വേഷം കെട്ടിയെത്തി ; നാട്ടുകാരെ അമ്പരപ്പിച്ച് യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹ്യൂമനോയിഡ് റോബോട്ടിനെപ്പോലെ വസ്ത്രം ധരിച്ച് പറ്റിച്ചത് സ്വന്തം നാട്ടുകാരെ. അഞ്ച് മില്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്സുള്ള 30 കാരിയാണ് ഒരു ആനിമേഷന്‍ കഥാപാത്രത്തോട് സാമ്യമുളള രൂപഘടനയില്‍ നാട്ടുകാരായ പുരുഷന്മാരെ പറ്റിക്കുന്നത് ഓണ്‍ലൈനില്‍ അനേകരെയാണ് രസിപ്പിച്ചത്. ഒരു ഹ്യൂമനോയിഡിനെപ്പോലെ വസ്ത്രം ധരിക്കുകയും ഒരു റോബോട്ടിന്റെ ചലനങ്ങളും ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രവുമായി സാമ്യമുള്ള മുഖത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. റോബോട്ടിന്റെ മെറ്റല്‍ ബോഡി പോലെ തോന്നിക്കുന്ന സില്‍വര്‍ ബോഡി സ്യൂട്ടും ഇളം നീല സൗന്ദര്യവര്‍ദ്ധക ലെന്‍സുകളും Read More…

Good News

വിവാഹം കഴിച്ചിട്ടില്ല; സ്വന്തം രക്തത്തില്‍ പിറന്ന മക്കളുമില്ല ; എന്നിട്ടും വാന് 700 മക്കള്‍

ചൈനയിലെ ഒരു മനുഷ്യസ്നേഹിയായ മനുഷ്യന്‍ ഒരിക്കലും വിവാഹം കഴിക്കുക യോ സ്വന്തം രക്തത്തില്‍ പിറന്ന മക്കളോ ഇല്ല. എന്നിട്ടും രാജ്യത്തെ 700-ലധികം കുട്ടിക ള്‍ക്ക് ഒരു ‘അച്ഛന്‍’ ആണ് അയാള്‍. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യ യിലെ ഹാങ്ഷൗവില്‍ നിന്നുള്ള 80 കാരന്‍ വാങ് വാന്‍ലിന്നിന്റെ കാര്യമാണ് പറയുന്ന ത്. 1979 മുതല്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികള്‍ക്ക് അദ്ദേഹം അഭയം നല്‍കുന്നു. 34 വയസ്സുള്ളപ്പോള്‍ ഒരു വൈകുന്നേരം തെരുവില്‍ വെച്ച് വാങ് തന്റെ ആദ്യത്തെ ‘മകനെ’ കണ്ടുമുട്ടി. Read More…

Good News

വയോധികയുടെ ജീവന്‍ രക്ഷിച്ചു ; ചൈനയില്‍ അമേരിക്കക്കാരന് ധീരതയ്ക്കുള്ള അവാര്‍ഡ്…!

ചൈനയും അമേരിക്കയും തമ്മില്‍ നയതന്ത്രങ്ങള്‍ വര്‍ഷങ്ങളായി തകരാറിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലും. എന്നാല്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ ഇതൊന്നും ഗൗരവമുള്ളതല്ല. അതുകൊണ്ടാണ് ചൈനയില്‍ കാലുകുത്തിയ അമേരിക്കക്കാരന്‍ ഹൊറാസ് ബീക്കമിന് ചൈന രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്‌ക്കാരം നല്‍കിയത്. പുലര്‍കാലത്ത് ജോംഗിഗിന് പോകുമ്പോള്‍ വെള്ളത്തില്‍ വീണ ബെയ്ഹാണ്ടയെ രക്ഷിക്കുകയും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ കൈനീട്ടുകയും ചെയ്തതാണ് ബീക്കം ചെയ്തത്. ജനുവരി 17-ന് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ വുക്സിയിലെ ജിയാങ്സി ക്വിയാന്‍ജിന്‍ ബിന്‍ഷൂയി പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിനിടെ Read More…

Featured Oddly News

ചൈനയില്‍ ഭക്തര്‍ ‘മുള്ള് മെത്ത’ യില്‍ കിടന്നുരുളുന്നു; ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാര്‍

ആത്മീയതയുടെ ആഴങ്ങളിലേക്ക് ഊളയിടുമ്പോള്‍ മനുഷ്യര്‍ ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകും. ശൂലം കുത്തല്‍, ചാട്ടവാറിന് സ്വന്തം ശരീരത്ത് മര്‍ദ്ദനമേല്‍പ്പിക്കല്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കല്‍ അങ്ങിനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനേകം വിചിത്രാചാരങ്ങളുണ്ട്. ചൈനയിലെ ഫാന്‍സിചുവാങ്ങില്‍ ദേവപ്രീതിക്കായി ഭക്തര്‍ ചെയ്യുന്നത് മുള്ള് മെത്തയില്‍ കിടന്നുള്ള ഉരുളലാണ്. ചൈനയില്‍ ഈ ഗുരുതരമായ ആചാരം ചെയ്യുന്നത് ദേവന്മാരുമായി ബന്ധപ്പെടാന്‍ വേണ്ടിയാണെന്നാണ് വിശ്വാസം. അര്‍ദ്ധനഗ്‌നരും ധീരരുമായ’ പുരുഷന്മാര്‍ ഉള്‍പ്പെടുന്ന വേദനാജനകമായ സംഭവം ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും കാഴ്ചക്കാരുടെ ആഹ്ലാദങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവേശം Read More…

Travel

ചൈനയിലെ ശുദ്ധജല തടാകത്തിന്റെ വിരിമാറിലൂടെ ഒരു റോഡ്; മഴക്കാലത്ത് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും

ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാങ്. ഇതിന്റെ വിരിമാറിലൂടെ പോകുന്ന യോങ്വു റോഡ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും എല്ലാ വര്‍ഷവും മഴക്കാലത്ത്. അതുല്യമായ ദൃശ്യാനുഭവവും വെള്ളപ്പൊക്കത്തിന്റെ എല്ലാ രസങ്ങളും ഒരുമിച്ച് ചേരുന്ന വിനോദസഞ്ചാരമായി മാറുന്നതാണ് ഇതിന് കാരണം. പ്രളയകാലത്ത് പൊയാങ് തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍ ഉറപ്പുള്ളതും മിനുസമാര്‍ന്നതുമായ ഈ റോഡ് ജലനിരപ്പിന് താഴെയാകും. ഈ സമയത്ത് ഇവിടുത്തെ ഡ്രൈവിംഗ് മറ്റൊരനുഭവമാണ്. ചൈനയിലെ ഏറ്റവും പഴയ ടൗണ്‍ഷിപ്പുകളിലൊന്നായ വുചെങ്ങിനെ അയല്‍പക്കത്തെ ടൗണ്‍ഷിപ്പുകളുമായും കൗണ്ടികളുമായും ബന്ധിപ്പിക്കു Read More…

Featured Oddly News

‘കുഞ്ഞുവാവ കാണുമ്പോള്‍ ഞാന്‍ സുന്ദരിയായിരിക്കണം’; പ്രസവവേദനയ്ക്കിടെ മേക്കപ്പിട്ട് ഗര്‍ഭിണി

നവജാതശിശു ജനിക്കുമ്പോള്‍ സുന്ദരിയായി കാണപ്പെടാന്‍ മാതാവ് ലേബര്‍ റൂമില്‍ മേക്കപ്പ് ധരിച്ചതിന് വിമര്‍ശനം. പ്രസവ വേദനയിലും ഫൗണ്ടേഷനും ലിപ് ഗ്ലോസും ഉപയോഗിച്ച മാതാവ് ഇതെല്ലാം സ്വയം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തത് ഓണ്‍ലൈന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ തായ്യുവാനില്‍ നിന്നുള്ള ജിയ എന്ന കുടുംബപ്പേരുള്ള അമ്മ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ട്രെന്‍ഡിംഗാവുകയും ഓണ്‍ലൈനില്‍ ചര്‍ച്ചയാകുകയുമാണ്. അടിയന്തിരമായി മേക്കപ്പ് ചെയ്യുന്നതിന് ഇടയില്‍ അവളുടെ പ്രസവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വീഡിയോയില്‍ കാണിക്കുന്നു. ഇടയ്ക്കിടെ ദീര്‍ഘമായി ശ്വാസമെടുക്കാന്‍ Read More…

Movie News

വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിന്റെയും ‘മഹാരാജ’ ചൈനയിലും തകര്‍ക്കുന്നു

വിജയ് സേതുപതിയും അനുരാഗ് കശ്യപും അഭിനയിച്ച മഹാരാജ ചൈനയിലും വന്‍ തരംഗമുണ്ടാക്കുന്നു. 2024 നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ ചൈനീസ് തിയേറ്ററുകളില്‍ ഒരു മാസത്തിനുള്ളില്‍ 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനോട് അടുക്കുകയാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവായ യു ജിംഗ് തന്റെ എക്സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഔദ്യോഗിക അപ്ഡേറ്റ് പങ്കുവെച്ചത്. ”മഹാരാജ 2018 മുതല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി, 91.55 കോടി രൂപയിലെത്തി. നന്നായിട്ടുണ്ട്.” Read More…

Oddly News

ലോകചരിത്രത്തിലെ തന്നെ ദൈര്‍ഘ്യമേറിയ ട്രാഫിക് ജാം; ഗതാഗതം തടസ്സപ്പെട്ടത് നീണ്ട 12 ദിവസം

തിരക്കേറിയ നഗരജീവിതത്തിന്റെ ഇടയില്‍ ട്രാഫിക് ജാമില്‍ ഉള്‍പ്പെടുകയെന്നത് സര്‍വസാധാരണമാണ്. ട്രാഫിക് ജാമുകള്‍ ലോകത്ത് സാധാരണമാണ്. എന്നാല്‍ ഒരു ട്രാഫിക് ജാം ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് പകരം 12 ദിവസം നീണ്ട് നിന്നാലുള്ള അവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ട്രാഫിക് ജാം സംഭവിച്ചട്ടുണ്ട്. 2010ലായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ട്രാഫിക് ജാം സംഭവിച്ചത്. 12 ദിവസം നീണ്ട നിന്ന ഈ ട്രാഫിക് ജാം ഏതാണ്ട് 100 കിലോ മീറ്റര്‍ ദൂരം വരെയുണ്ടായിരുന്നു. Read More…

Myth and Reality

‘2025’ ചൈനീസ് പുതുവത്സരം ‘പാമ്പിന്റെ വര്‍ഷം’ ; ചുവപ്പ് നിറം കൊണ്ട് വീടുകള്‍ അലങ്കരിക്കും…!

ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി. ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, Read More…