കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ നിറഞ്ഞു നിന്നത് അമേരിക്ക ചൈന താരിഫ് യുദ്ധമായിരുന്നു. ചൈനയ്ക്ക് എതിരേ താരിഫ് വലിയ രീതിയില്‍ ഉയര്‍ത്തിയ ട്രംപിന് ചൈന പണി കൊടുത്തത് ടോയ്‌ലറ്റ് ബ്രഷ് നിര്‍മ്മിച്ചു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാരഡിയായി രൂപകല്‍പ്പന ചെയ്ത ചൈനീസ് നിര്‍മ്മിത ടോയ്ലറ്റ് ബ്രഷ്, ചൈനയും യുഎസും തമ്മിലുള്ള ടൈറ്റ്-ഫോര്‍-ടാറ്റ് താരിഫ് യുദ്ധത്തിന്റെ ഫലമായി ആഭ്യന്തര വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭരണകാലം മുതല്‍ അമേരിക്ക ചൈനയുമായി ഉടക്കാണ്. അന്നു Read More…
Tag: china
ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും ; യാത്രാസമയം ഒരു മണിക്കൂര്‍ ഒരു മിനിറ്റായി കുറയും
ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും. ചൈന ജൂണില്‍ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം തുറക്കുമെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വലിയ മലയിടുക്കിന് കുറുകെ രണ്ട് മൈല്‍ വ്യാപിച്ചുകിടക്കുന്ന ഈ റെക്കോര്‍ഡ് ഘടനയാണിത്. 216 ദശലക്ഷം പൗണ്ട് (2200 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറില്‍ നിന്ന് ഒരു മിനിറ്റായി കുറയ്ക്കും. മഹത്തായ എഞ്ചിനീയറിംഗ് വരുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 200 മീറ്ററിലധികം ഉയരവും Read More…
ദിവസം മുഴുവന്‍ ധരിച്ച സോക്‌സിന്റെ മണം പിടിക്കുന്ന ശീലം; ചൈനക്കാരന് ശ്വാസകോശ അണുബാധ
ഒരു ദിവസം മുഴുവന്‍ ധരിച്ച വൃത്തികെട്ട സോക്‌സിന്റെ മണം പിടിക്കുന്നത് ശീലമായ ചൈനക്കാരന് ശ്വാസകോശ അണുബാധ കണ്ടെത്തി. മാധ്യമങ്ങള്‍ പേര് വെളിപ്പെടു ത്താത്ത ചോങ്കിംഗില്‍ നിന്നുള്ള ഒരു മധ്യവയസ്‌കനായ ഓഫീസ് ജീവനക്കാരനാ യിരുന്നു ദുരിതത്തിലായത്. തുടര്‍ച്ചയായ ചുമയുമായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് കഫ് സിറപ്പ് നല്‍കിയിട്ടും അസുഖം മാറാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയത്. ആര്‍മി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് വെസ്റ്റ് ഹോസ്പിറ്റലിലായിരുന്നു യുവാവ് ചികിത്സ തേടിയത്. കഫ് സിറപ്പ് കഴിച്ചിട്ടും ചുമ Read More…
മലമുകളില്‍ എത്താന്‍ പടുകൂറ്റന്‍ എക്‌സലേറ്ററുകള്‍; 1500 മീറ്റര്‍ ഉയരം മിനിറ്റുകള്‍ക്കുള്ളില്‍ എത്തും
മലമുകളിലേക്ക് ആളുകളെ അനായാസം എത്തിക്കാന്‍ പടുകൂറ്റന്‍ എക്‌സലേറ്ററു ക ളുടെ ശൃംഖല ഒരുക്കി ഒരു മൗണ്ടന്‍ റിസോര്‍ട്ട്. ചൈനയിലെ ജിയാംഗ്‌സൂവില്‍ ദശല ക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചു ഈ സൗകര്യം തയ്യാറാകുന്നത് കിഴക്കന്‍ ചൈന യിലെ ജിയാന്‍സി പ്രവിശ്യയിലെ ലിംഗ്ഷാന്‍ സീനിക് ഏരിയയിലാണ്. അടുത്ത മാസം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒരു കൂട്ടം ഔട്ട്ഡോര്‍ എസ്‌കലേറ്ററുകളില്‍ കയറിയാല്‍ 1,500 മീറ്റര്‍ ഉയരമുള്ള കൊടു മുടിയില്‍ എത്താനാകും. പ്രശസ്തമായ പര്‍വതത്തിന്റെ മുകളിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ എത്തിക്കുക ലക്ഷ്യമിട്ടുള്ള Read More…
ഒന്നരക്കോടി രൂപയ്ക്ക് 16കാരി 50കാരന്റെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു ; ചൈനയില്‍ വന്‍ വിവാദം
ചൈനയില്‍ 17 കാരി 50 കാരന്റെ കുഞ്ഞിനെ വാടകഗര്‍ഭം ധരിച്ചത് വന്‍ ചര്‍ച്ചയാകുന്നു. ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് ഇരട്ട ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ വാടക അമ്മയായും അണ്ഡദാതാവായും പ്രവര്‍ത്തിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടപടി വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ദക്ഷിണ നഗരമായ ഗ്വാങ്ഷൂവിലെ ഒരു ഏജന്‍സി മുഖേന ഒരു യി ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന കൗമാരക്കാരിയാണ് ഇര. ഭ്രൂണം നിക്ഷേപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷാന്‍ യി സ്വയംഭരണ Read More…
മറവിയിലായ പ്രേതഗ്രാമം പ്രകൃതി വിഴുങ്ങി; ഇപ്പോള്‍ തിരക്കേ റിയ വിനോദസഞ്ചാരകേന്ദ്രം
ഒരു യക്ഷിക്കഥ യാഥാര്‍ത്ഥ്യമായത് പോലെയാണ് ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ഷെങ്സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്ഷാന്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഹൗട്ടൗവാന്‍ ഗ്രാമം ഇപ്പോള്‍. 3000 താമസക്കാര്‍ ഉണ്ടായിരുന്ന മത്സ്യബന്ധനഗ്രാമം ഇപ്പോള്‍ ശൂന്യമാണ്. ഗ്രാമത്തിന്റെ കഥകള്‍ ഇന്റര്‍നെറ്റില്‍ എത്തിയതോടെ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഹോട്ട്സ്പോട്ടായി മാറിയിട്ടുണ്ട്. 1980-കളില്‍ നിറയെ താമസക്കാരുള്ള പ്രകൃതിരമണീയവും സമ്പന്നവുമായ മത്സ്യബ ന്ധന ഗ്രാമമായിരുന്നു ഹൂട്ടൂവന്‍. എന്നിരുന്നാലും, വിദൂരവും ആക്സസ് ചെയ്യാന്‍ ബുദ്ധി മുട്ടുള്ളതുമായ ലൊക്കേഷന്‍ കാരണം, 90-കളില്‍ താമസക്കാര്‍ അവിടെ നിന്ന് മാറാന്‍ തുടങ്ങി. 2000 Read More…
36 പേരെ പ്രണയിച്ചു, ഡേറ്റിംഗും നടത്തി, ഫ്‌ളാറ്റും വാങ്ങിപ്പിച്ചു; ഒടുവില്‍ മുങ്ങി…! മാര്‍ക്കറ്റിംഗിന് പ്രണയവും !
ചൈനയിലെ ഒരു യുവതി 36 പേരെ ഒരുപോലെ പ്രണയിച്ചു. ഡേറ്റിംഗ് നടത്തി കാമുകന്മാരെക്കൊണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിപ്പിക്കും. പിന്നീട് മുങ്ങും. വെറും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗില്‍ പുരുഷന്മാരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും. ശേഷം അവരെക്കൊണ്ട് ഒരുമിച്ച് ജീവിക്കാമെന്ന് പ്രലോഭനം നല്‍കി ഫ്‌ളാറ്റ് വാങ്ങിപ്പിച്ച ശേഷം മാസങ്ങള്‍ക്കകം ബന്ധം അവസാനിപ്പിച്ച് മുങ്ങിയെന്നാണ് ഇരകളുടെ ആക്ഷേപം. ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആകെ 36 പുരുഷന്മാരാണ് ഇരകളായതും ഫ്‌ളാറ്റ് വാങ്ങിയ ശേഷം കാമുകിയുടെ ഉപേക്ഷിക്കലിന് Read More…
ബാങ്കിനുള്ളിലെ മണ്ണ് കൊണ്ടിട്ടാല്‍ വീട്ടില്‍ പണമുണ്ടാകുമോ? അന്ധ വിശ്വാസം ഓണ്‍ലൈനില്‍ വ്യാപാരം
ഏറ്റവും പ്രശസ്തിയുള്ളതും ആസ്തിയുള്ളതുമായ ബാങ്കിനുള്ളിലെ മണ്ണ് വീട്ടില്‍ കൊണ്ടിട്ടാല്‍ പണമുണ്ടാകുമോ? കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവുമാണ് വിജയത്തിന്റെ ഫോര്‍മുല എന്നാണ് പൊതു തത്വമെങ്കിലും ജീവിതത്തില്‍ ധനവും സമ്പത്തുമുണ്ടാകാന്‍ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നവരെ ലക്ഷ്യമിട്ട് ചൈനയിലെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ‘ബാങ്ക് മണ്ണ്്’ എന്ന പേരില്‍ മണ്ണുവില്‍പ്പനയും നടത്തുന്നു. പണമുണ്ടാകാന്‍ ഏറ്റവും പ്രശസ്തവും ധനികവുമായ ബാങ്കിനുള്ളിലെ മണ്ണെന്ന പേരില്‍ ഒരു കൂടിനുള്ളില്‍ മണ്ണു നിറച്ച് വില്‍പ്പന നടത്തുന്നു. ഇത് പ്രധാന ചൈനീസ് ബാങ്കുകളില്‍ നിന്ന് കുഴിച്ചെടുത്തതാണെന്നും വാങ്ങുന്നവര്‍ക്ക് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്നുമാണ് പ്രചരണം. ‘ബാങ്ക് Read More…
നായയുടെ മുഖമുള്ള പര്‍വ്വതം; ”പപ്പി മൗണ്ടന്‍” ചൈനയില്‍ വന്‍തരംഗമായി മാറുന്നു
വാലന്റൈന്‍സ് ദിനത്തില്‍ ഒരു അവധിക്കാല ഫോട്ടോ പോസ്റ്റ് ചെയ്തത് ഇത്ര വലിയ സെന്‍സേഷനായി മാറുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള ഡിസൈനര്‍ ഗുവോ ക്വിംഗ്ഷാന്‍ ഒരിക്കലും കരുതിയില്ല. നായയുടെ മുഖത്തിന് സമാനമായ രൂപമുണ്ടെന്ന് കണ്ടെത്തിയ യാങ്സി നദിയുടെ തീരത്ത് ഒരു നായയുടെ തലയുടെ ആകൃതിയിലുള്ള ഒരു പര്‍വതം . അതിന്റെ മൂക്ക് വെള്ളത്തിന്റെ അരികില്‍ മുട്ടി നില്‍ക്കുന്ന രീതിയിലാണ്. പോസ്റ്റിന് ”പപ്പി മൗണ്ടന്‍” എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തതോടെ അത് ചൈനയില്‍ ഒരു സെന്‍സേഷനായി മാറി. തുടര്‍ന്ന് ഇതൊരു വിനോദസഞ്ചാര Read More…