Crime Featured

ലൈംഗികാക്രമണം, ഭിത്തിയിൽ തലയിടിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിയെ മര്‍ദിച്ചു കൊന്നു; കൊല്ലം സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരി മർദനമേറ്റു മരിച്ചു. യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അബോധാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തൃശൂർ തളിക്കുളത്തെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നവരാണ് മരിച്ച യുവതിയും Read More…

Crime

കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി, മരിക്കുംവരെ മൊബൈലിൽ ദൃശ്യം പകർത്തി യുവതി !

ബെംഗളൂരു അഞ്ജനാപുരയിൽ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകൾ Read More…

Crime

‘ഭാര്യയും മക്കളും വീട്ടിലില്ല, വരണം’; മദ്യം കുടിപ്പിച്ചു, ലൈംഗിക പീഡനം; എസ്.ഐ. ക്കെതിരെ ഡിജിപിക്ക് പരാതിയുമായി യുവതി

ബെംഗളൂരു: ∙ ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു Read More…

Crime

കേസ് പിന്‍വലിക്കാന്‍ ഭാര്യ ചോദിച്ചത് 3 കോടി, മകനെ കാണാന്‍ 30 ലക്ഷവും; ബംഗലുരുവില്‍ ടെക്കി ആത്മഹത്യ ചെയ്തു

കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനകേസിന്റെ പോരാട്ടത്തിനിടയില്‍ ബംഗലുരുവില്‍ ഓട്ടോമൊബൈല്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ ദുരൂഹ ആത്മഹത്യ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതുന്ന പ്രശ്‌നത്തില്‍ അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് ടെക്കിയെ നയിച്ചതിന് കാരണം ഭാര്യവീട്ടുകാരുടെ ദുരാഗ്രഹവും അത്യാര്‍ത്തിയുടെമെന്ന് സൂചന. കേസില്‍ നിന്നും പിന്മാറാന്‍ ടെക്കിയില്‍ നിന്നും ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇവരുടെ മകനെ കാണുന്നതിനായുള്ള അവകാശത്തിന് മറ്റൊരു 30 ലക്ഷം കൂടി ചോദിച്ചെന്നാണ് ടെക്കിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്ത് സുഭാഷ് അതുലിന്റെ സഹോദരന്‍ ബികാഷ്‌കുമാറാണ് Read More…