Crime

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്തു, തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി 5വര്‍ഷം പീഡിപ്പിച്ചു

പൂച്ചാക്കല്‍: യുവതിയെ വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍ പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മൂലക്കത്ത വീട്ടില്‍ മിഥുന്‍ ബാബു (27) വിനെയാണ് പൂച്ചാക്കല്‍ സി.ഐ. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ചെയ്തത്.

2020 സെപ്റ്റംബര്‍ 12 ആം തീയതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയും 2025 ഡിസംബര്‍ 17 വരെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കേസ്.

പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ. വീനസ്, സീനിയര്‍ സി.പി.ഒ. കിംഗ് റിച്ചാര്‍ഡ്, സി,പി ,ഒമാരായ ജൂബിന്‍, ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.