Crime Featured

തീ കൊളുത്തി ജീവനൊടുക്കി യുവതി; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭർത്താവ്; അറസ്റ്റ്

സൂറത്ത്: സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസായ യുവതി ജീവനൊടുക്കിയ വീഡിയോ പകർത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ രക്ഷിക്കുന്നതിനുപകരം ആത്മഹത്യ പകർത്തിയതിന് 33 കാരനായ രഞ്ജിത് സാഹയെക്കെതിരെ, ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.

ജനുവരി 4നാണ് പ്രതിമാദേവി എന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുള്ളതായി യുവതിയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനിടെ ര‍ഞ്ജിത്ത് സാഹയുടെ ഫോണിൽ നിന്ന് യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടയിൽ യുവതിയോട് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ രഞ്ജിത്ത് പറഞ്ഞതായി പൊലീസ് പറഞ്ഞു. 

ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തെ തുടർന്ന് ഉണ്ടായ വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ സാഹ ഭാര്യയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായി പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ സ്വന്തം ദേഹത്ത് ഒഴിച്ച് തീകൊളുത്തി. തന്റെ നിരപരാധിത്വം തെളിയിക്കാനും ഭാര്യയുടെ മരണത്തിൽ കുറ്റക്കാരനാകാതിരിക്കാനും സംഭവം തന്റെ ഫോണിൽ പകർത്തിയതായി അവർ പറഞ്ഞു.

ഇയാൾ ഗാരേജിൽ ജോലി ചെയ്യുകയാണ്. തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ ജനുവരി 4 ന് പ്രതിമാദേവിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജനുവരി 11 ന് മരിച്ചു. ബീഹാർ സ്വദേശികളായ സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാർ അറിയാതെ കല്യാണം കഴിക്കുകയുമായിരുന്നു. മൂന്ന് വർഷം മുമ്പ് അവർ രണ്ട് ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം സൂറത്തിൽ സ്ഥിരതാമസമാക്കി.