Oddly News

സ്പൈഡർ വുമൺ! കൊള്ളക്കാരുമായി ഒറ്റയ്ക്ക് പോരാടിയ സ്ത്രീ, ഓട്ടോയിൽ തൂങ്ങി കിടന്നത് ഒന്നര കിലോമീറ്റർ

ലുധിയാനയിൽ നിന്ന് രണ്ട് കുട്ടികളോടൊപ്പം ഫില്ലൗറിലുള്ള വീട്ടിലേക്ക് ഓട്ടോയിൽ വരികയായിരുന്നു മീന.ലഡൊവാൾ ടോൾ പ്ലാസയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ കൊള്ളയടിക്കാൻ ശ്രമിച്ചു. എന്നാൽ മീന അവരെ ചെറുത്തുനിന്ന്, സഹായത്തിനായി ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ തൂങ്ങി അര കിലോമീറ്ററോളം സഞ്ചരിച്ചു.ഈ അവസ്ഥയിൽ യുവതിയെ കണ്ട ആളുകൾ ഓട്ടോ നിർത്താൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഇതോടെ രണ്ട് കവർച്ചക്കാർക്ക് പരിക്കേറ്റു.

ഇവരെ ആളുകൾ പിടികൂടി ലഡൊവാൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ ഒരാൾക്ക് ബാത്ത്റൂമിൽ പോകണമെന്ന് പറഞ്ഞ് ഓട്ടോ നിർത്തിച്ചു. അയാൾ തിരിച്ചുവന്നപ്പോൾ മീനയെ നടുക്കിരുത്തി. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞിട്ടും അക്രമികൾ ഓട്ടോ നിർത്തിയില്ല. മൂന്ന് കൊള്ളക്കാരും മൂർച്ചയുള്ള ആയുധങ്ങൾ പുറത്തെടുത്ത് മീനയുടെ ഷാൾ ഉപയോഗിച്ച് കെട്ടാൻ ശ്രമിച്ചു. എന്നാൽ മീന അവരെ ചെറുത്തുനിന്ന് സഹായത്തിനായി ഓടുന്ന ഓട്ടോയിൽ തൂങ്ങിക്കിടന്നു.

ഇത് കണ്ട യാത്രക്കാർ കാറുകളിൽ തട്ടിക്കൊണ്ട് മുന്നോട്ട് പോയ ഓട്ടോ നിർത്താൻ ശ്രമിച്ചു. അൽപ്പദൂരം മുന്നോട്ട് പോയ ഓട്ടോ വേഗത കൂടിയതിനാൽ മറിഞ്ഞു. ഇതോടെ രണ്ട് കൊള്ളക്കാർക്ക് പരിക്കേറ്റു, മൂന്നാമത്തെയാൾ രക്ഷപ്പെട്ടു. സംഘർഷത്തിനിടെ മീനക്ക് പരിക്കേറ്റു.