നായ്ക്കളുടെ ഏറ്റവും പ്രശംസനീയമായ ഗുണങ്ങളിലൊന്നാണ് വിശ്വസ്തത എന്നത് ഫ്ലോറിഡയിലെ ഒരു നായ വീണ്ടും തെളിയിച്ചു. ഡെസ്റ്റിനിൽ കാണാതായ 86 വയസ്സുള്ള തന്റെ മുത്തശ്ശിക്കരികിലേക്ക് ഡെപ്യൂട്ടി ഡെവോൺ മില്ലറെ നയിക്കുന്ന ഈയോർ (Eeyore) എന്ന വിശ്വസ്തനായ നായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു.
സെപ്റ്റംബർ 25-ന് രാത്രി 10:30-ന് ഈയോറിനെയും കൊണ്ട് നടക്കാൻ പോയ പ്രായമായ സ്ത്രീയ്ക്ക് വീണ് പരിക്കേറ്റു. അവർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച ഒകലൂസ കൗണ്ടി ഷെരീഫ്സ് ഓഫീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഭയം നിറഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന ഭർത്താവിനെ കാണാം. അദ്ദേഹം പറഞ്ഞു, “അവൾ നായയെയും കൊണ്ടുപോയതാണ്, പക്ഷേ 10-ഓ 15-ഓ മിനിറ്റിൽ കൂടുതൽ എടുക്കാറില്ല. ഇപ്പോൾ ഏകദേശം ഒരു മണിക്കൂറായി. ഒരു മണിക്കൂറിലധികമായി.”ശേഷം വീഡിയോയിൽ ഓഫീസർ കാറിലേക്ക് തിരികെ പോകുന്നതായി കാണിക്കുന്നു.
വാഹനമോടിക്കുന്നതിനിടെ പോലീസള സംഘം നായയെ കണ്ടു. നായ ഡെപ്യൂട്ടി മില്ലറുടെ പട്രോളിംഗ് കാറിനടുത്തെത്തി, അവർ ചോദിച്ചപ്പോൾ നായ പ്രതികരിച്ചു: “ഹായ് കുഞ്ഞേ, നിന്റെ അമ്മയെവിടെ? എന്നെ കാണിച്ചു തരൂ” ഈയോർ മില്ലറെ മുൻവശത്തെ മുറ്റത്തിലൂടെ ഒരു ഗോൾഫ് കോഴ്സിലേക്ക് നയിച്ചു. അവിടെ ഫുട്പാത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന സ്ത്രീ ബോധാവസ്ഥയിലായിരുന്നു.
മില്ലർ പ്രായമായ സ്ത്രീയോട് പറഞ്ഞു, ” ഈയോർ എന്റെ കാറിനടുത്തേക്ക് ഓടി വന്നു, അപ്പോൾ ഞാൻ പറഞ്ഞു അമ്മയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോവൂ എന്ന്, അപ്പോൾ അവൻ ഇവിടേക്ക് ഓടി വന്നു.
“അവർ നന്ദി പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു, “നല്ല കുട്ടി. വളരെ നല്ല കുട്ടി. ഞാൻ അവന്റെ ഉടമയല്ല, ഞാൻ അവന്റെ മുത്തശ്ശിയാണ്. ഓ, നീ വളരെ നല്ല കുട്ടിയാണ്.”ഈയോറിന്റെ വിശ്വസ്തതയിൽ നിരവധി പേർ വികാരാധീനരായി. ഓൺലൈനിൽ പതിനായിരക്കണക്കിന് പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.ഒകലൂസ കൗണ്ടി ഷെരീഫ്സ് ഓഫീസ് ഈയോറിന്റെ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് പറഞ്ഞു: “ചിലപ്പോൾ വീരന്മാർക്ക് നാല് കാലുകളും ഒരു വാലാട്ടലുമുണ്ടാകും!”




