Celebrity

‘ഒരു തുള്ളിപോലും കഴിച്ചിട്ടില്ല, മദ്യപിച്ചു രേണു സുധി ഡാൻസ് കളിച്ചു എന്ന ടൈറ്റിൽ നിരോധിച്ചിരിക്കുന്നു ’ – വീഡിയോ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. ഇപ്പോഴിതാ രസകരമായ നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് രേണു സുധി. സമൂഹമാധ്യമങ്ങളിൽ വൈറലായ ‘എപ്പടി സുഹം’ എന്ന സിംഹള–തമിഴ് ഗാനത്തിനാണ് രേണുവിന്റെ ചുവടുകൾ.

ഷോർട്ട്സും ബനിയനും ധരിച്ച് അടിപൊളിയായി ഡാൻസ് ചെയ്യുന്ന രേണു സുധിയെ വീഡിയോയിൽ കാണാം. ‘മദ്യപിച്ചു രേണു സുധി ഡാൻസ് കളിച്ചു എന്ന ടൈറ്റിൽ നിരോധിച്ചിരിക്കുന്നു. പ്ലീസ്, വ്ലോഗർമാരുടെ ശ്രദ്ധയ്ക്ക്, ഒരു തുള്ളി കഴിച്ചിട്ടില്ല. ഞാൻ എന്റെ സന്തോഷത്തിനാണ് ഡാൻസ് ചെയ്യുന്നത്. ബഹ്റൈനിലെ ഫാൽക്കൺ പ്ലാസയിൽ.’ എന്ന അടിക്കുറിപ്പിനൊപ്പമാണ് രേണു ഡാൻസ് വിഡിയോ പങ്കുവച്ചത്. രേണുവിന്റെ ഡാൻസിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം , പതിവുപോലെ താരത്തെ വിമർശിക്കുന്നവരുമുണ്ട്.

അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, വലിയൊരു ആരാധക വൃന്ദവും താരത്തിനുണ്ട്.