Crime

അമ്മ കത്തിയെടുത്ത് കൊടുത്തു ! മകനും സുഹൃത്തുക്കളും 3 പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

വാക്കുതര്‍ക്കത്തിനൊടുവില്‍ എതിര്‍സംഘത്തെ ആക്രമിക്കാന്‍ കത്തിയെടുത്തു കൊടുത്തത് പ്രതിയുടെ അമ്മ! തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച മദ്യപസംഘമാണ് പിടിയിലായത്. പൗഡിക്കോണം സ്വദേശിയായ സ‍ഞജയ്, ഇയാളുടെ അമ്മ രഞ്ജിത, ഭിജിത്, അമല്‍ എന്നിവരെയാണ് ശ്രകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.

ഞായറാഴ്ച രാത്രിയായിരുന്നു പൗഡിക്കോണം സ്വദേശി സഞ്ജയും സുഹൃത്തുക്കളായ ഭിജിത്, അമല്‍, മണിക്കുട്ടന്‍ എന്നിവര്‍ മദ്യലഹരിയില്‍ പനങ്ങാട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത് എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. മദ്യലഹരിയില്‍ വീടിന് മുന്നില്‍ സഞ്ജയും സുഹൃത്തക്കളും പരസ്പരം ചീത്തവിളിച്ചു. ഈ സമയം അവിടെയത്തിയ രാജേഷും കുടുംബവും ഇത് ചോദ്യം ചെയ്തു.

തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ സഞ്ജയ് വീട്ടില്‍ കയറി കത്തിയെടുത്ത് രാജേഷിനെയും ഒപ്പമുള്ളവരെയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്‍പില്‍ അക്രമിക്കകയായിരുന്നു. രാജേഷിന് കയ്യിലും രതീഷിന് മുതുകിലും വയറ്റിലും രഞ്ജിതിന് കാലിലുമാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ രതീഷിനെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധിയേനാക്കി.

സഞ്ജയുടെ അമ്മ രഞ്ജിതയാണ് കുത്താന്‍ കത്തിയെടുത്ത് കൊടുത്തത്. അതിനാലാണ് അവരെയും കേസില്‍ പ്രതിചേര്‍ത്ത്. അഞ്ച് പ്രതികളില്‍ മണിക്കുട്ടനെന്നയാള്‍ ഒളിവിലാണ്. ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.