Oddly News

ജോലിസ്ഥലത്ത് ജീവനക്കാര്‍ക്ക് ‘സ്വയംഭോഗ ഇടവേള’ ; സ്വീഡിഷ് സിനിമാനിര്‍മ്മാണ കമ്പനിയുടെ തീരുമാനം വിവാദമാകുന്നു

ജീവനക്കാരുടെ മാനസീക ശാരീരിക ഉല്ലാസങ്ങളെയും ലൈംഗികാരോഗ്യത്തെക്കുറിച്ചും തുറന്നുസംസാരിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്വയംഭോഗ ഇടവേള അനുവദിച്ചു ഒരു സ്വീഡിഷ് സിനിമാകമ്പനിയുടെ തീരുമാനം വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ദിവസവും സ്വയംഭോഗം ചെയ്യാന്‍ കഴിയുന്ന ഒരു സുരക്ഷിത മുറി തന്നെ മാറ്റി വെച്ചിരിക്കുകയാണ്. സമ്മര്‍ദ്ദം ഒഴിവാക്കാനും ഉത്കണ്ഠയെ നേരിടാനും ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ പക്ഷം. നീലച്ചിത്രം നിര്‍മ്മിക്കുന്ന എറിക്ക ലസ്റ്റ് ഫിലിംസ് എന്ന കമ്പനിയുടേതാണ് നീക്കം.

ജീവനക്കാരെ സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും മുക്തി നല്‍കുന്നതിനുള്ള ഒരു പരീക്ഷണമായിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് 2022 ല്‍ കമ്പനിയില്‍ അത് മാന്‍ഡേറ്ററിയാക്കി. സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഈ കമ്പനിയില്‍ 40-ലധികം ജീവനക്കാരുണ്ട്. കൂടാതെ ‘ഇന്‍ഡി അഡല്‍റ്റ് സിനിമ’ യ്ക്കായി ഉള്ളടക്കം നിര്‍മ്മിക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളും കൊവിഡിനെക്കുറിച്ചുള്ള ഉത്കണ്ഠകളും ശ്രദ്ധയില്‍പെട്ടതോടെയാണ് സ്വയംഭോഗ ഇടവേളയെക്കുറിച്ചുള്ള ആശയം ഉദിച്ചുവന്നതെന്ന് കമ്പനിബോസ് എറീക്കാ ലസ്റ്റ് പറയുന്നു. സ്വയം ഭോഗം മനുഷ്യരുടെ ക്രിയേറ്റിവിറ്റി കൂട്ടുമെന്നാണ് ഇവര്‍ പറയുന്നത്.

സ്വയം ‘ധാര്‍മ്മിക അശ്ലീലത്തിന്റെ രാജ്ഞി’ എന്ന് വിളിക്കുന്ന എറിക്ക സമ്മര്‍ദ്ദം ആളുകളുടെ ഉല്‍പ്പാദനക്ഷമതയിലും പൊതുവായ ക്ഷേമത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി. അതേ സമയം തന്നെ, 2021 ല്‍ സ്വയംഭോഗ മാസം ആരംഭിച്ചു. അങ്ങനെയാണ് അവള്‍ ഈ ആശയം മുന്നോട്ടുവച്ചത്. സ്വയംഭോഗ മാസത്തിന് പ്രചോദനമായ 30 മിനിറ്റ് സ്വയംഭോഗ ഇടവേള അനുവദിച്ചു.

എറിക്ക ആ മാസം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാന്‍ തീരുമാനിച്ചു, കമ്പനിയില്‍ 30 മിനിറ്റ് സ്വയംഭോഗ ഇടവേളയും അവതരിപ്പിച്ചു. ‘എന്റെ ടീമിന് സ്വയംഭോഗം സാധാരണ നിലയിലാക്കാന്‍ എല്ലാ ദിവസവും 30 മിനിറ്റ് അധിക അവധി നല്‍കിക്കൊണ്ട് ഞാന്‍ അവര്‍ക്ക് സ്വയംഭോഗ മാസം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു,’ അവര്‍ പറഞ്ഞു. ജോലിസ്ഥലത്ത് എളുപ്പത്തില്‍ അത് ചെയ്യാന്‍ അവരെ സഹായിക്കുന്നതിന്, ആളുകള്‍ക്ക് എളുപ്പത്തില്‍ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സ്വകാര്യ മുറിയായ ‘സ്വയംഭോഗ സ്റ്റേഷന്‍’ എറിക്ക നിര്‍മ്മിച്ചു.

ഈ നീക്കം ഫലം കണ്ടുവെന്ന് അവര്‍ പറയുന്നു. എല്ലാവരും ‘സന്തോഷവതിയും കൂടുതല്‍ വിശ്രമവും കൂടുതല്‍ ശ്രദ്ധയും ഉള്ളവരുമായി. ഇത് അവരുടെ സര്‍ഗ്ഗാത്മകതയും ആവേശവും വര്‍ദ്ധിപ്പിച്ചതായി എറിക്ക കൂട്ടിച്ചേര്‍ത്തു. ജോലിസ്ഥലത്ത് സ്വയംഭോഗ ഇടവേള തന്റെ ജീവനക്കാരെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുക മാത്രമല്ല ലൈംഗിക ആരോഗ്യത്തിനുള്ള ഉപകരണങ്ങളും അവതരിപ്പിച്ചു.