മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഷര്‍ട്ടും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയുടെ സ്റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ‘പ്ലേയിംഗ് വിത്ത് ഷാഡോ’ എന്ന ക്യാപ്ഷനാണ് മമ്മൂട്ടി ചിത്രത്തിന് നല്കിയിരിയ്ക്കുന്നത്.
ജയറാം, ജയസൂര്യ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിയ്ക്കുന്നത്. ഇതോടൊപ്പം ആരാധകരുടെ രസകരമായ കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്. തുടര്‍ച്ചയായ ഹിറ്റുകളുടെ നടുവിലാണ് മമ്മൂട്ടി ഇപ്പോള്‍. കണ്ണൂര്‍ സ്ക്വാഡിന്റെ വിജയത്തിന് ശേഷം തിയേറ്ററില്‍ എത്തിയ കാതല്‍ എന്ന ചിത്രവും വിജയമാവുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ എബ്രഹാം ഓസ്ലറും വന്‍ വിജയമായിരുന്നു.
രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഭ്രമയുഗമാണ് നടന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ചിത്രം ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തും. തെലുങ്കില്‍ ഫെബ്രുവരി എട്ടിന് മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന യാത്ര 2 റിലീസ് ചെയ്യും. മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡിനോ ഡെന്നീസിന്റെ ബസൂക്ക, വൈശാഖിന്റെ ടര്‍ബോ എന്നിവയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രൊജക്ടുകള്‍.