Featured Lifestyle

വധുവിനെ കൈകളിലെടുത്ത് വിവാഹഹാളിലേയ്ക്ക് വരന്റെ ഗ്രാൻഡ് എൻട്രി ! അടുത്ത നിമിഷം സംഭവിച്ചത്….

കാലം മാറിയപ്പോള്‍ വിവാഹചടങ്ങുകളുടെ രീതികളും മാറി. ഇപ്പോള്‍ വിവാഹം കളറാക്കാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. വരനും വധുവും തന്നെയാണ് ഈ ‘ചടങ്ങു’കളിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ ആളുകൾക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള വക നൽകി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വീഡിയോയിൽ, വരൻ വധുവിനെ കൈകളിൽ കോരിയെടുത്ത് സ്റ്റേജിലേക്ക് നടക്കുന്നു. ഒരു സിനിമയിലെ രംഗം പോലെ തോന്നിച്ച ഈ രംഗം കാണാൻ ആളുകൾ ആവേശത്തോടെ കാത്തുനിന്നു. മൊബൈലുകളിൽ ഈ നിമിഷം പകർത്താൻ എല്ലാവരും തയ്യാറായിരുന്നു. സംഭവംവധുവിനെ കൈകളിൽ കോരിയെടുത്ത് സ്റ്റേജിലേക്ക് നടന്നടുത്ത വരനെ ആളുകൾ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിച്ചു. എന്നാൽ, സ്റ്റേജിലേക്കുള്ള പടികൾക്ക് അടുത്തെത്തിയപ്പോൾ രസകരമായ ഒരു സംഭവം നടന്നു.

വധുവിന്റെ ഭാരം തങ്ങാനാനാകാത്തതുകൊണ്ടാണോ എന്നറിയില്ല, വരൻ പെട്ടെന്ന് പടികളിൽ വീഴുന്നു! ഒപ്പം നവവധുവും. ഇരുവരും ഒരേസമയം വീഴുന്നത് കണ്ടപ്പോൾ കാഴ്ചക്കാർ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു. ഒരു പോറൽ പോലുമേൽക്കാതെ അവിടെനിന്നും അവർ സുരക്ഷിതമായി എഴുന്നേറ്റു. തുടർന്ന് എല്ലാവരും ചിരിക്കാൻ തുടങ്ങി.

ആദ്യം അവർക്ക് നാണക്കേട് തോന്നിയെങ്കിലും, പെട്ടെന്നുള്ള അവരുടെ പുഞ്ചിരിയും എഴുന്നേറ്റുള്ള വരവും ആ നിമിഷത്തെ മനോഹരമാക്കി. സോഷ്യൽ മീഡിയയിൽ ആളുകൾ ഈ വീഡിയോയെ ഏറ്റെടുത്തു. ആളുകൾ ചിരിച്ചും തമാശ പറഞ്ഞും ട്രോളുകൾ ഉണ്ടാക്കിയും ഈ വീഡിയോയെ “എക്കാലത്തെയും രസകരമായ വിവാഹ എൻട്രി” എന്നും “സ്നേഹത്തിന്റെ യഥാർത്ഥ പരീക്ഷണം” എന്നും വിളിച്ചു. മോശം സാഹചര്യത്തെ ഒരു രസകരമായ നിമിഷമാക്കി മാറ്റിയ ദമ്പതികളെ പലരും പ്രശംസിച്ചു.