പട്ടാപ്പകൽ റോഡിലൂടെ നടക്കുകയായിരുന്ന ഒരു യുവതിയെ തന്റെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നാസിക്കിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് നഗരത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രണയവിവാഹത്തിന് ശേഷം യുവതി മാതൃ വീട്ടിലേക്ക് മടങ്ങിപോയിരുന്നു. തുടർന്ന് സിന്നാർ-ഷിർദി റോഡിൽ പാൻഗ്രി ബസ് സ്റ്റാൻഡിന് സമീപം അമ്മയോടൊപ്പം നടക്കുമ്പോൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അവളെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ പലതവണ സംഘം തള്ളിയിട്ടു.
തട്ടിക്കൊണ്ടുപോയതിനെ പിന്നാലെ പോലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചു. യുവതിയെ ഉടൻ തന്നെ രക്ഷിക്കുകയും ഭർത്താവ് വൈഭവ് പവാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ സിന്നാർ വാഹവി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇയാളുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.