തിരക്കേറിയ നഗരവീഥിയിൽ വെച്ച് ദമ്പതികൾ വഴക്കിടുന്നതിന്റെ ഞെട്ടിക്കുന്ന ഒരു രാത്രി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അവരുടെ കൈക്കുഞ്ഞ് നിസ്സഹായനായി അവർക്കിടയിൽ നിൽക്കുന്നതും കാണാം. ചെറിയ വാദപ്രതിവാദമായി തുടങ്ങിയ വഴക്ക് വളരെ പെട്ടെന്ന് തന്നെ അരാജകാവസ്ഥയിലേക്ക് മാറി.
എക്സിൽ പങ്കുവെച്ച ഈ ക്ലിപ്പ്, അതുവഴി കടന്നുപോയ ഒരാൾ ചിത്രീകരിച്ചതാണെന്നാണ് റിപ്പോർട്ട്. സ്ത്രീ പെട്ടെന്ന് ഭർത്താവിനെ അടിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ആർക്കും പ്രതികരിക്കാൻ കഴിയുന്നതിനുമുമ്പ്, കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ പുരുഷൻ തിരിച്ച് അടിക്കുന്നു. കോപം കൊണ്ടും വേദനകൊണ്ടും സ്ത്രീ തന്റെ ചെരിപ്പ് ഊരിയെടുത്ത് അയാളെ ആവർത്തിച്ച് അടിക്കുന്നതോടെ രംഗം കൂടുതൽ വഷളാവുകയാണ്. വഴക്ക് തുടരുന്നതിനിടയിൽ, സൈക്കിളിൽ അതുവഴി വന്ന ഒരാൾ യാത്ര നിർത്തി, ഈ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വിഷമിക്കുന്നത് വീഡിയോയിൽ കാണാം.
പൊതുസ്ഥലത്തെ വഴക്കിൽ എന്നതല്ല, ഒരു കുട്ടി ഇതെല്ലാം അടുത്ത് നിന്ന് കാണേണ്ടി വന്നു എന്നതിലാണ് ഇന്റര്നെറ്റ് കാഴ്ചക്കാരുടെ ദുഃഖം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ബോക്സിൽ ആശങ്കയും രോഷവും പ്രകടിപ്പിച്ചു, ഇത് അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വിഷമിപ്പിക്കുന്ന വീഡിയോകളിൽ ഒന്നാണെന്ന് അവർ പറഞ്ഞു. എക്സിൽ ‘@gharkekalesh’ എന്ന ഹാൻഡിൽ പങ്കുവെച്ച വീഡിയോക്ക് “Kalesh b/w Couple in Middle of the Road” എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.
2025 നവംബർ 4-ന് പോസ്റ്റ് ചെയ്തതുമുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് 484k കാഴ്ചകൾ ഇതിന് ലഭിച്ചു. “ആ കുട്ടി അവിടെ വെറുതെ നിൽക്കുകയാണ്, മുതിർന്നവർക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടുകൊണ്ട്, അതാണ് യഥാർത്ഥ ഹൃദയഭേദകമായ കാഴ്ച,” ഒരു ഉപയോക്താവ് എഴുതി. രണ്ടാമത്തെ ഉപയോക്താവ് കുറിച്ചു. “ആ കുഞ്ഞിന്റെ അവസ്ഥ ഒന്ന് സങ്കൽപ്പിക്കുക, ഭാവിയിൽ വിഷാദവും ഉത്കണ്ഠയും അവരെ കാത്തിരിക്കുന്നു,” നാലാമതൊരാൾ കൂട്ടിച്ചേർത്തു.
“പൊതുസ്ഥലത്ത് ദമ്പതികൾ വഴക്കിടുന്നത് കാണുന്നതിൽ എന്താണ് രസം? വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് പകരം നിങ്ങൾ വഴക്ക് തടയുകയും അവർക്ക് കൗൺസിലിംഗ് നൽകുകയുമായിരുന്നു വേണ്ടിയിരുന്നത്,” ഒരു ഉപയോക്താവ് എഴുതി. “അവൾക്ക് മർദ്ദനമേറ്റു, പക്ഷെ അവളും തിരിച്ചടിച്ചു. ഈ ദൗർഭാഗ്യകരമായ സാഹചര്യം കണ്ട കുഞ്ഞിനോട് സഹതാപം തോന്നുന്നു,” മറ്റൊരാൾ കൂട്ടിച്ചേർത്തു.




