Movie News

ത്രേതായുഗത്തിലെ കൈകേയിയ്ക്ക് സാരിയും ഹാഫ് സ്ലീവ് ബ്ലൗസും? സീതയ്ക്ക് ഫാഷന്‍ ലുക്ക്; രാമായണം ട്രെയിലറിന് പിന്നാലെ ട്രോൾ മയം!

രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘രാമായണം: പാർട്ട് വൺ’ എന്ന ചിത്രത്തിന്റെ ഏറെ കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങി. വലിയ കാൻവാസിലും മികച്ച ദൃശ്യമികവിലും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ഒരുക്കിയ ഈ മിത്തോളജിക്കൽ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

എന്നാൽ, ട്രെയിലറിന് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ വസ്ത്രലങ്കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ത്രേതായുഗത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും ശൈലിയും കൂടുതൽ ആധുനികമായി തോന്നുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനം.

കൈകേയിയായി എത്തുന്ന ലാറ ദത്തയുടെ ലുക്കാണ് ഇതിൽ പ്രധാനമായും ചർച്ചയാകുന്നത്. ട്രെയിലറിലെ ഒരു പ്രധാന രംഗത്തിൽ ലാറ ധരിച്ചിരിക്കുന്ന സാരിയും ഹാഫ് സ്ലീവ് ബ്ലൗസും ആധുനിക ശൈലിയിലുള്ളതാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അവരുടെ സലൂൺ സ്റ്റൈൽ ചെയ്തത് പോലെയുള്ള മുടിയും കഥ നടക്കുന്ന കാലഘട്ടത്തിന് ചേർന്നതല്ലെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.





സീതാദേവിയായി എത്തുന്ന സായ് പല്ലവിയുടെ സാരികളും ബ്ലൗസുകളും ലുക്കും ത്രേതായുഗത്തിന് അനുയോജ്യമായതല്ലെന്നും ഇന്നത്തെ കാലത്തെ ഫാഷനോടാണ് കൂടുതൽ സാമ്യമുള്ളതെന്നും വിമർശനങ്ങളുണ്ട്. ട്രെയിലർ തരംഗമായി തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരം സമ്മിശ്ര പ്രതികരണങ്ങൾ നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *