Movie News

‘ഹിന്ദി പറയാന്‍ അറിയാത്ത സീതയോ? സായി പല്ലവിക്കെതിരെ സൈബർ ആക്രമണം

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ സീതാദേവിയായി വേഷമിടുന്ന നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. തന്റെ പുതിയ ചിത്രമായ ‘ഏക് ദിൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിടിക്കിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുംബൈയിൽ നടന്ന പരിപാടിയിൽ കാണികളോട് ഹിന്ദിയിൽ സംസാരിക്കാൻ താരം ബുദ്ധിമുട്ടിയതോടെയാണ് ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്തെത്തിയത്. അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത ഒരാളെ Read More…

Featured Travel

തായ്‌ലൻഡിലുമുണ്ട് ഒരു അയോധ്യ! ‘ആയുത്തായ’ എന്ന പേരിന് പിന്നിലെ യഥാർത്ഥ ചരിത്രം ഇതാണ്!

അയോധ്യ പണ്ട് തായ്‌ലൻഡിന്റെ തലസ്ഥാനമായിരുന്നു എന്ന് ഒരു വിദേശ വിനോദസഞ്ചാരി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ അയോധ്യയും തായ്‌ലൻഡിന്റെ പഴയ തലസ്ഥാനമായിരുന്ന ‘അയുത്തയ’യും തമ്മിലുള്ള സാംസ്‌കാരിക ബന്ധമാണ് വെളിപ്പെടുന്നത്. 1350 മുതൽ 1767 വരെ ഏകദേശം 417 വർഷത്തോളം തായ്‌ലൻഡിന്റെ ഭരണകേന്ദ്രമായിരുന്നു അയുത്തയ. അയോധ്യയും അയുത്തയയും തമ്മിലുള്ള പേരിന്റെ സാമ്യം വെറുമൊരു യാദൃശ്ചികമല്ല. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിന്നാണ് ‘അയുത്തയ’ എന്ന പേര് തായ്‌ലൻഡ് സ്വീകരിച്ചതെന്ന് Read More…

Featured Movie News

രൺബീറിന് മുൻപേ ‘രാമനായി’ മറ്റൊരു കപൂർ; 92 വർഷം പഴക്കമുള്ള ആ കുടുംബരഹസ്യം ഇതാ

ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ‘രാമായണം’ എന്ന ചിത്രം ഈ വർഷം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തിൽ ശ്രീരാമനായി രൺബീർ എത്തുമ്പോൾ, അത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു അപൂർവ്വമായ സുവർണ്ണ നിമിഷം കൂടിയാണ്. 92 വർഷങ്ങൾക്ക് മുൻപ് രൺബീറിന്റെ പൂർവ്വികരിലൊരാൾ വെള്ളിത്തിരയിൽ ഇതേ വേഷം ചെയ്തിരുന്നു എന്നതാണ് ഇതിന് പിന്നിലെ കൗതുകകരമായ വസ്തുത. രൺബീർ കപൂറിന്റെ മുത്തച്ഛന്റെ അച്ഛനായ പൃഥ്വിരാജ് കപൂർ 1933-ൽ പുറത്തിറങ്ങിയ ‘സീത’ എന്ന സിനിമയിൽ ശ്രീരാമനായി അഭിനയിച്ചിട്ടുണ്ട്. ദേബാക്കി Read More…

Movie News

ഐതിഹാസിക ചിത്രം രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്നത് രണ്ട് വേഷത്തില്‍ ; അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകുന്നു ?

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം Read More…

Movie News

നിതേഷ് തിവാരിയുടെ രാമായണത്തില്‍ ലക്ഷ്മണനായി എത്തുന്നത് ഈ ജനപ്രിയ ടിവി താരം

നിതേഷ് തിവാരിയുടെ രാമായണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, യാഷ്, സണ്ണി ഡിയോള്‍ എന്നിവര്‍ യഥാക്രമം ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നീ കഥാപാത്രങ്ങളായി വേഷമിടും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിക്കാന്‍ ഒരു ജനപ്രിയ ടിവി നടനെ തിരഞ്ഞെടുത്തിരിയ്ക്കുന്നു എന്നാണ്. ഒരു മോഡലായി തന്റെ കരിയര്‍ ആരംഭിച്ച ഈ Read More…