Sports

മെസ്സിക്ക് ജന്മദിനസമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ രണ്ടാം റൗണ്ട്; പക്ഷേ എതിരാളികള്‍ കടുപ്പക്കാര്‍, തന്റെ മുന്‍ ടീം പിഎസ്ജി

ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനതാരം ലിയോണേല്‍ മെസ്സിയ്ക്ക് ജന്മദിന സമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ട് പ്രവേശനം. ഫിഫ ക്ലബ് ലോകകപ്പില്‍ പക്ഷേ രണ്ടാം റൗണ്ടില്‍ ലയണല്‍ മെസ്സിയെ കാത്തിരിക്കുന്നത് തന്റെ പഴയ ക്ലബ്ബും നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ. ഗ്രൂപ്പ് എയില്‍ രണ്ടാമതായിപ്പോതാണ് തിരിച്ചടിയായത്.

അവസാനഗ്രൂപ്പ്മാച്ചില്‍ ബ്രസീലിയന്‍ ക്ലബ്ബ് പല്‍മീറാസുമായി 2-2 സമനിലയില്‍ എത്തിയതാണ് തിരിച്ചടിയായത്. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചുപോയിന്റ് നേടിയെങ്കിലും അത്രയും പോയിന്റുള്ള പാല്‍മിറാസ് ഗോള്‍ശരാശരിയില്‍ ഒന്നാമതായതോടെ അവര്‍ക്ക് ബ്രസീലിയന്‍ ക്ലബ്ബ് ബോട്ടാഫോഗായുമായി കളിക്കാം. മെസ്സിയുടെ 39 ാം ജന്മദിനം കഴിഞ്ഞദിവസമായിരുന്നു.

ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ 60,914 ആരാധകര്‍ക്ക് മുന്നില്‍ 2-0 എന്ന സ്‌കോറിന് തദിയോ അലെന്‍ഡെയും ലൂയിസ് സുവാരസും ഇന്റര്‍ മയാമിയെ മുന്നിലെ ത്തിച്ചതാണ്. എന്നാല്‍ കളി തീരാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കേ ബ്രസീലിയന്‍ ക്ലബ് രണ്ട് ഗോളുകള്‍ നേടി സമനിലയില്‍ കളിശയത്തിച്ചു. അതോടെ ഗോള്‍ വ്യത്യാസത്തില്‍ ഗ്രൂപ്പ് എയിലെ ഗ്രൂപ്പ് ജേതാക്കളാകാന്‍ പാല്‍മിറാസിനായി.

2021 മുതല്‍ 2023 വരെ അര്‍ജന്റീനതാരം പിഎസ്ജിയുടെ താരമായിരുന്നു. നേരമത്ത ക്ലബ് ലോകകപ്പിന്റെ ആതിഥേയ രാജ്യത്തിന് ലഭ്യമായ ഒരു യോഗ്യതാ സ്ഥാനം ഇന്റര്‍ മിയാമിക്ക് നല്‍കിയാണ് മെസ്സിയും കൂട്ടരും ക്ലബ്ബ് ലോകകപ്പിനെത്തിയത്. ഫുട്ബോളി ലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായ മെസ്സി ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമമായി പലരും ഇതിനെ വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ കളിമികവ് കൊണ്ടു തന്നെ തന്റെ ടീമിനെ രണ്ടാം റൗണ്ടിലേക്ക് എത്തിക്കാന്‍ മെസ്സിക്കും കൂട്ടര്‍ക്കുമായി.

ക്ലബ്ബ്‌ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ള ഏക ടീമായിട്ടാണ് ഇന്റര്‍മയാമി മാറിയത്. ലോസ് ഏഞ്ചല്‍സ് എഫ്സിയും സിയാറ്റില്‍ സൗണ്ടേഴ്സും നേരത്തേ പുറത്തായി. 2023-ല്‍ ഇന്ററില്‍ ചേര്‍ന്ന മെസ്സി, ഇപ്പോള്‍ പി.എസ്.ജിയിലെ തന്റെ മുന്‍ ക്ലബ്ബുകളിലൊന്നിനെതിരെ കൗതുകകരമായ ഒരു ഒത്തുചേരലിന് തയ്യാറെടുക്കുകയാണ്.

സിയാറ്റില്‍ സൗണ്ടേഴ്സിനെ 2-0ന് തോല്‍പ്പിച്ച പിഎസ്ജി ഗ്രൂപ്പ് ബിയിലെ ജേതാക്കളാ യിട്ടാണ് നോക്കൗട്ട് ഘട്ടത്തില്‍ കടന്നിരിക്കുന്നത്. അതേസമയം തന്റെ കരിയറില്‍ പ്രത്യക്ഷപ്പെട്ട 33 ഗ്രൂപ്പ് ഘട്ടങ്ങളിലും ലയണല്‍ മെസ്സിയുടെ ടീമുകള്‍ മുന്നേറിയിട്ടുണ്ട്. ജൂണ്‍ 29-ന് അവസാന 16-ന് അറ്റ്ലാന്റയില്‍ വെച്ച് മെസ്സിയും ഇന്റര്‍ മിയാമിയിലെ സഹപ്രവര്‍ത്തകരും തന്റെ മുന്‍ ക്ലബ്ബിനെ നേരിടും.