പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്.
യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ ക്യാമറയിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അവരുടെ സമ്മതമില്ലാതെ അപ്‌ലോഡ് ചെയ്ത വിഡിയോ അപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞിരുന്നു.
യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം വിഡിയോകളോടുള്ള താൽപ്പര്യമായിരുന്നു അതുവരെ എറിക്കിനുണ്ടായിരുന്നത്. എന്നാൽ താൻ തന്നെ അതിന്റെ ഇരയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ലോകം അവസാനിക്കുന്നത് പോലെ തോന്നിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിവരം അറിഞ്ഞ കാമുകി ആദ്യം വിശ്വസിച്ചില്ലെങ്കിലും സത്യം ബോധ്യപ്പെട്ടതോടെ തങ്ങളെ അറിയുന്നവർ ഈ ദൃശ്യങ്ങൾ കണ്ടിരിക്കുമോ എന്ന ഭയത്തിലായി. പരിഭ്രാന്തരായ ഇരുവരും ആഴ്ചകളോളം സംസാരിക്കാത്ത അവസ്ഥ വരെയുണ്ടായി. ഈ അനുഭവം സ്പൈ-ക്യാമറ വിഡിയോകളോടുള്ള യുവാവിന്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിമറിക്കുകയും അത്തരം സൈറ്റുകൾ സന്ദർശിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു.
ചൈനയിൽ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമവിരുദ്ധമാണെങ്കിലും അവിടെ സ്പൈക്യാം മാഫിയ ഇപ്പോഴും സജീവമാണ്. ഹോട്ടൽ മുറികളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി വെബ്‌സൈറ്റുകൾക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.
സർക്കാർ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം ഉള്ളടക്കങ്ങൾ ഇപ്പോഴും ഓൺലൈനിൽ വ്യാപകമായി വിൽക്കപ്പെടുന്നുണ്ട്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ, ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത് നിർത്തണമെന്ന് യുവാവ് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.




