തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഉടമ പിടിയിലായി. ചെക്കാലമുക്ക് സിന്ധുഭവനിൽ താമസിക്കുന്ന രാഹുൽ പി. അശോക് (38) എന്നയാളെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീടിന്റെ താഴത്തെ നിലയിൽ നടത്തുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് രാഹുൽ ക്യാമറ ഒളിപ്പിച്ചു വെച്ചത്. രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 2026 മാർച്ച് 13-നാണ് ശുചിമുറിയിൽ ക്യാമറ ഇരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ കയറിയ Read More…
Tag: hidden camera
ലേബര്‍ റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, 3,000 വീഡിയോകൾ; ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ
ഗുജറാത്തിലെ രാജ്കോട്ടിൽ പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ പോലീസ് പിടികൂടി. ഡോക്ടർ കമൽ നന്ദയാണ് പിടിയിലായത്. സഹപ്രവർത്തകയായ വനിതാ ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. വനിതാ ഡോക്ടറോടുള്ള താൽപ്പര്യമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രതിയുടെ പക്കൽ നിന്ന് മൂവായിരത്തിലധികം വീഡിയോകളാണ് പോലീസ് കണ്ടെടുത്തത്. 2023 മുതൽ ഇയാൾ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി മെമ്മറി കാർഡുകൾ മാറ്റി സൂക്ഷിച്ചിരുന്നു. ക്ലിനിക്കിലെ ലേബർ Read More…
വീഡിയോ തിരഞ്ഞു പോണ്‍ സൈറ്റില്‍, കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷം! ഞെട്ടി യുവാവ്
പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്. യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ Read More…
ഭാര്യ കുളിക്കുന്ന വീഡിയോ രഹസ്യമായി പകർത്തി ഭർത്താവ്; ഒന്നര ലക്ഷം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി
സ്വന്തം ഭാര്യ കുളിക്കുന്നതിന്റെ വീഡിയോ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ബ്ലാക്ക് മെയിലിംഗ്, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പൂനെയില്‍ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഭാര്യയും ഭർത്താവും. മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരാനാണ് ഇയാൾ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. പണവുമായി വന്നില്ലെങ്കിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. വീടിന്റെയും കാറിന്റെയും ഇം.എം.ഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. വായ്പകൾ Read More…
ഹോട്ടല്‍ മുറികളിലെ രഹസ്യ ക്യാമറകളെ ഇനി ഭയപ്പെടേണ്ട; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
വിനോദ യാത്ര പോകുമ്പോഴോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ഒട്ടും തന്നെ പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കേണ്ടതായി വരാറില്ലേ. എന്നാല്‍ മാറിയ കാലത്ത്, മുറിയില്‍ എവിടെങ്കിലും രഹസ്യ ക്യാമറ ഒളിഞ്ഞിരിപ്പുണ്ടോയെന്ന പേടിയുമുണ്ടാകാം. ഇപ്പോള്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കാനാവില്ലലോ. എന്നാല്‍ രഹസ്യ ക്യാമറയെന്ന ഭീഷണിയെ നേരിടാന്‍ വഴിയുണ്ട്. കുറച്ച് ശ്രദ്ധയും മുറിയില്‍ പരിശോധന നടത്തണമെന്ന തീരുമാനവും മാത്രം മതി. ഈ കാര്യങ്ങള്‍ അറിയാത്താവര്‍ക്കായി കുറച്ച് പ്രാഥമിക വിവരങ്ങള്‍. ഇക്കാര്യത്തില്‍ നമ്മുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ അത്ര മോശക്കാരനല്ല കേട്ടോ. മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാനാവില്ലെങ്കിലും Read More…
ഭർത്താവ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഭാര്യയുടെ അശ്ലീല വീഡിയോകൾ പകർത്തി, വിവരം അറിഞ്ഞ ഭാര്യ ഞെട്ടി…
ഭർത്താവും ഭർതൃസഹോദരന്മാരും ചേര്‍ന്ന് വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് തന്റെ അശ്ലീല വീഡിയോ പകർത്തിയതായി ആരോപിച്ച് യുപിയിലെ പ്രേംനഗറിലെ യുവതി. സംഭവത്തില്‍ പോലീസിൽ പരാതി നൽകി. വീഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്ത് 25 ലക്ഷം രൂപയാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചുപോയിരുന്നു. യുവാവ് അവളെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 16 ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് അവളോടൊപ്പം ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അവിടെവച്ച് തന്റെ Read More…




