Crime

‘കാമുകനോട് നശിപ്പിക്കാൻ പറഞ്ഞിരുന്നു, എല്ലാം തകർത്തത് ആ ഫോൺ’; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയുടെ ​മൊഴി

വിവാഹേതര ബന്ധം, പ്രണയ വിവാഹം, “പീഡനക്കാരനായ” ഭർത്താവ്, കൊലപാതകം, ഒരു മണ്ടത്തരം – ഹരിയാനയിലെ സോണിപ്പത്തിൽ നടന്ന കൊലപാതകം തെളിഞ്ഞത് ഒരു പൾപ്പ് ത്രില്ലർ സിനിമ പോലെയാണ് .

ഭർത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസിൽ പിടിയിലാകാൻ കാരണം മൊബൈല്‍ഫോൺ ആണെന്ന് യുവതി. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ സോനിപ്പത്തിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സോണിയയും കാമുകന്‍ രോഹിത്തും അറസ്റ്റിലായത്.

കൊലപാതകം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഇരുവരും പിടിയിലായത്. എന്നാൽ ഭർത്താവ് പ്രീതമിനെ കൊലപ്പെടുത്തിയതിന് ശേഷം അയാളുടെ ഫോൺ നശിപ്പിക്കാതിരുന്നതാണ് തങ്ങള്‍ പിടിയിലാകാൻ കാരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

പോലീസ് പറയുന്നതനുസരിച്ച്, പ്രീതത്തിന്റെ കൊലപാതകത്തിന് ശേഷം സോണിയ തന്റെ ഓട്ടോറിക്ഷ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു. പ്രീതമിന്റെ ഫോൺ നശിപ്പിക്കാൻ താന്‍ പറഞ്ഞിരുന്നെങ്കിലും രോഹിത് അത് സൂക്ഷിച്ച് വച്ചിരുന്നു. കേസന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് ഒരു വർഷത്തിന് ശേഷം രോഹിത് ഇത് സ്വിച്ച് ഓൺ ചെയ്തത്. ഇതോടെ പൊലീസ് രോഹിത്തിലേക്കും സോണിയയിലേക്കും എത്തുകയായിരുന്നു.

അറസ്റ്റിലായ ശേഷം രോഹിത് ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും താമസിയാതെ കീഴടങ്ങി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. സോണിയയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പ്രീതമിനെ കൊല്ലാൻ ഇരുവരും ഗൂഢാലോചന നടത്തിയതിനെക്കുറിച്ചും രോഹിത് പോലീസിനോട് പറഞ്ഞു. കൊല നടത്താൻ വിജയുമായി സോണിയയ്ക്ക് കരാറുണ്ടായിരുന്നതായും പോലീസിനോട് പറഞ്ഞു.

കൗമാരപ്രായത്തിൽ സോണിയ പ്രീതവുമായി പ്രണയത്തിലാവുകയും ഇരുവരുടെയും കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി അയാളെ വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു – ഒരു മകനും രണ്ട് പെൺമക്കളും. സോണിയയും പ്രീതവും തമ്മില്‍ വഴക്ക് പതിവായിരുന്നു. 2024 ജൂലൈയില്‍ സോണിയ പ്രീതത്തോട് വഴക്കിട്ട് ഗന്നൂരുള്ള സഹോദരിയുടെ വീട്ടിലെത്തി. സഹോദരി ഭര്‍ത്താവായ വിജയ്‌യോട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ 50,000 രൂപ നല്‍കാമെന്ന വാഗ്ദാനവും സോണിയ നല്‍കി. അന്ന് രാത്രി സോണിയയ്ക്കൊപ്പം ടെറസിലായിരുന്നു പ്രീതം കിടന്നത്. ഈ സമയം വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അഗ്വാന്‍പുരിലുള്ള ഓടയില്‍ കൊണ്ടിട്ടു.

ജൂലൈ 20ന് സോണിയ അലിപുര്‍ പൊലീസില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി കൊടുത്തു. കേസന്വേഷണം എവിടെയും എത്താതിരുന്നപ്പോഴാണ് കഴിഞ്ഞിടയ്ക്ക് പ്രീതത്തിന്റെ മൊബൈല്‍ ഫോണ്‍ ആക്ടിവായത്. പ്രീതത്തെ കണ്ടെത്താന്‍ യാതൊരു തെളിവും ലഭ്യമാകാതിരുന്ന അന്വേഷണസംഘത്തിന് അതൊരു തുമ്പായി. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അത് സോണിയയുടെ കാമുകന്‍ രോഹിത്താണെന്ന് മനസിലായത്.

ഭർത്താവ് പ്രീതം ലഹിമരുന്നിന്റെ സ്വാധീനത്താൽ തന്നെ ആക്രമിച്ചിരുന്നെന്നും ഇതിൽ മടുത്താണ് കാമുകനൊപ്പം ഗൂഢാലോചന നടത്തി ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നുമാണ് സോണിയ മൊഴി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് നേരത്തേ ഒരു മോഷണ കേസിൽ പിടിയിലായിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്.