Hollywood

ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് മെഗാഇവന്റ് ; 7139 കോടി രൂപയുടെ ആഡംബര വിവാഹം

ഹോളിവുഡിലെ സിനിമാ സംഗീതരംഗത്തെ വമ്പന്മാരടക്കം പങ്കെടുക്കുന്ന സ്വപ്‌നതുല്യമായ ചടങ്ങില്‍ വിവാഹിതരാകാനൊരുങ്ങുകയാണ് കോടീശ്വരനായ ജെഫ് ബെസോസും കാമുകി ലോറന്‍ സാഞ്ചസും. ഇറ്റലിയിലെ വെനീസില്‍ 7139 കോടി ചെലവ് വരുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുന്നത്.

ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഓപ്ര വിന്‍ഫ്രിയും ക്ഷണിതാക്കളാണ്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചായ കോറുവിലാണ് ചടങ്ങുകള്‍. വെനീസില്‍ ഉടനീളം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പേജ് ആറ് റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ തങ്ങളുടെ വിവാഹ തയ്യാറെടുപ്പുകളുടെ ഭാഗമായി ഏപ്രിലില്‍ പ്രാദേശിക ചാരിറ്റികള്‍ക്ക് വന്‍തുക സംഭാവനകള്‍ നല്‍കിയിരുന്നു.

അതിഥി പട്ടികയില്‍ ഓപ്ര വിന്‍ഫ്രെ, ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കും പുറമേ കോടീശ്വരന്‍ ബില്‍ ഗേറ്റ്സ്, ഇവാങ്ക ട്രംപ് തുടങ്ങി 200-ഓളം പേരുകള്‍ ഉള്‍പ്പെടുന്നു. സമ്മാനങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ദമ്പതികളുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ അതിഥികളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വെനീസിലെ ഏറ്റവും പഴക്കമുള്ള റോസ സാല്‍വ പേസ്ട്രി ഷോപ്പില്‍ നിന്നുള്ള പേസ്ട്രികള്‍ ഉള്‍പ്പെടെയുള്ള വിവാഹ സാധനങ്ങളുടെ 80% പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് ദമ്പതികള്‍ സോഴ്സ് ചെയ്യുന്നു.

വിവാഹത്തിന് 200 അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ് നടക്കാന്‍ പോകുന്നത്. ബെസോസ് (61), സാഞ്ചസ് (55) എന്നിവര്‍ യഥാക്രമം 2019-ലും 2023-ലും തങ്ങളുടെ മുന്‍ വിവാഹങ്ങള്‍ അവസാനിപ്പിച്ചു. 2018 ല്‍, ഇരുവരും വിവാഹിതരായിരിക്കെ ആമസോണ്‍ സ്ഥാപകനുമായി സാഞ്ചസ് വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ഇരുവരും നിലവിലുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച ശേഷം, പരസ്യമായി ഒരുമിച്ചു. ഇരുവരും 2023 മെയ് മാസത്തില്‍ വിവാഹനിശ്ചയം നടത്തി