കഴിഞ്ഞ ഐപിഎല്ലില്‍ രണ്ടു സീസണുകളായി രണ്ടാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് പുതിയ സീസണില്‍ തല മാറ്റി. 2024 സീസണില്‍ ടീമിനെ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി തിരിച്ചുവിളിച്ച സാഹചര്യത്തില്‍ ഗില്ലിനെ നായകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു രണ്ടുവര്‍മായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായി കുതിച്ചുകയറി താരമാണ് ശുഭ്മാന്‍ ഗില്‍.
കഴിഞ്ഞ സീസണിലെ തുടക്കത്തില്‍ ടോപ് സ്‌കോററായ ഗില്ലിനായിരുന്നു ഓറഞ്ച് ക്യാപ്. ഇന്ത്യന്‍ ബാറ്റ്‌സ്മാനായും ക്രിക്കറ്റ് താരമായും പക്വത നേടിയ താരം കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 890 റണ്‍സാണ് എടുത്തത്. 2023 ല്‍ 973 റണസ് നേടിയ വിരാട് കോഹ്ലിയ്ക്ക് പിന്നില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതായിരുന്നു ഗില്‍.ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാന്‍ ടീമില്‍ ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ടീമിലെ ഭാവി താരത്തിന് നായകന്റെ തൊപ്പി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ടീം മാനേജ്‌മെന്റ് തന്നില്‍ ഏല്‍പ്പിച്ച വിശ്വസത്തിന് ഗില്‍ നന്ദി പറഞ്ഞു.
അതേസമയം മറുവശത്ത് ഹര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ മികച്ച സ്വീകരണമാണ് കിട്ടിയത്. രോഹിത്ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ പഴയ താരങ്ങള്‍ക്കൊപ്പം ഹര്‍ദിക് ചേര്‍ന്നു. മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു ഹര്‍ദിക് താരമായി ഉയര്‍ന്നത്. മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ കളിച്ചതിന് പിന്നാലെ 2016 ല്‍ താരം ഇന്ത്യയ്ക്കായി അരങ്ങേറുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് നേടിയ നാലു കിരീടത്തിന് പിന്നിലും ഹര്‍ദിക്കിന്റെ ഉജ്വല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.