മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളിൽ നിന്ന് പുതിയ സൂചനകൾ പുറത്തുവരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുന്നത് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. വെറുമൊരു ബാറ്റർ മാത്രമായി സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും ഇപ്പോൾ കൃത്യമായ തീരുമാനമില്ല. ‘‘കഴിഞ്ഞ സീസണിൽ എഴുന്നൂറിലധികം റൺസ് നേടിയതുപോലെ, ഫോമിലേക്ക് തിരിച്ചെത്താൻ സൂര്യകുമാറിനെ ഐപിഎൽ സഹായിക്കുമെന്നാണ് സെലക്ടർമാർ ആദ്യം കരുതിയത്. എന്നാൽ Read More…
Tag: Shubman Gill
ആരാണ് ഗുർനൂർ ബ്രാർ? ഗില്ലുമായി പഴയ ബന്ധം, അഫ്ഗാനിലേയ്ക്കുള്ള ടീമിൽ ഇടംനേടിയ 6.5 അടിക്കാരന്‍, ഐ.പി.എല്ലില്‍ കളിക്കാനായില്ല
ആഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഇടംപിടിച്ചു. ആഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത മൂന്ന് യുവതാരങ്ങൾക്കാണ് ബി.സി.സി.ഐ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി നൽകിയത്. ഇതില്‍ രണ്ടുപേര്‍ നിലവിൽ നടക്കുന്ന 2026-ലെ ഐ.പി.എല്ലിന്റെ ഭാഗമാണ് മാനവ് സുതാറും ഹർഷ് ദുബെയും. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു പേര് പഞ്ചാബിൽ നിന്നുള്ള 6.5 അടി ഉയരമുള്ള ഫാസ്റ്റ് ബൗളറായ ഗുർനൂർ Read More…
ഗുജറാത്തിന്റെ പ്ലേഓഫ് മോഹങ്ങൾക്ക് കൊൽക്കത്തയുടെ ‘ബ്ലോക്ക്’; റൺവേട്ടയിൽ ഗിൽ തിളങ്ങിയിട്ടും രക്ഷയില്ല
കൊൽക്കത്തയും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസിന്റെ തകർപ്പൻ ജയം. പ്ലേഓഫ് ഉറപ്പാക്കാൻ ഒരു ജയം മാത്രം വേണ്ടിയിരുന്ന ഗുജറാത്തിനെ, ആദ്യം ബാറ്റ് ചെയ്ത് 247 റൺസെടുത്ത കൊൽക്കത്ത വിജയകരമായി തടയുകയായിരുന്നു. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (85), ജോസ് ബട്‍ലർ (57), സായ് സുദർശൻ (53*) എന്നിവർ പൊരുതിയെങ്കിലും ടീമിനെ Read More…
കോലിയെ കൈവിട്ടപ്പോള്‍ ഗുജറാത്തിന് നഷ്ടമായത് വിജയം! സായുടെ സെഞ്ചറി പാഴായി, ആർസിബിക്ക് ഗംഭീര ജയം
ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗുജറാത്ത് ടീം ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്നുണ്ടാവും. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ നൽകിയ ആ ലൈഫ് മുതലാക്കിയ കോലി 44 പന്തിൽ 81 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിക്കൊപ്പം 27 പന്തിൽ 55 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഗുജറാത്ത് ഉയർത്തിയ 206 റൺസെന്ന വലിയ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി Read More…
തോറ്റ് തോറ്റ് കൊൽക്കത്ത; ഗില്ലാട്ടത്തില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം കുറിച്ചു. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ, അഞ്ച് തോൽവികളുമായി കൊൽക്കത്ത പത്താം സ്ഥാനത്ത് തുടരുകയാണ്. മറുപടി ബാറ്റിങ്ങിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. Read More…
‘പാർട്ടി, പെണ്‍കുട്ടികള്‍, പണം…’: അഭിഷേകിനോട് അറപ്പ് തോന്നുന്നു; അവന്റെ പണി റീൽസും ചെയ്ത് നടക്കുന്നതാണോ ?: രൂക്ഷവിമർശനം
ന്യൂഡൽഹി ∙ ഇന്ത്യൻ യുവതാരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്തെത്തി. ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത അഭിഷേകിന്റെ നിലപാടുകളെ അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനും മുൻ താരം യുവരാജ് സിങ്ങും ഈ താരങ്ങളുടെ മെന്ററാണെങ്കിലും, യുവരാജിന്റെ നിലവാരത്തിലേക്ക് ഉയരാൻ അഭിഷേകിന് ഇനിയുമേറെ കാലം വേണ്ടിവരുമെന്ന് യോഗ്‌രാജ് അഭിപ്രായപ്പെട്ടു. അച്ചടക്കമില്ലായ്മയാണ് പല താരങ്ങൾക്കും വിനയാകുന്നതെന്നും പാർട്ടികൾക്കും പണത്തിനും പിന്നാലെ പോകുന്നത് കരിയറിനെ ബാധിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ Read More…
‘ഗില്ലിനെ പുറത്താക്കാന്‍ കാരണമുണ്ട്’; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്
ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്. വൈസ് ക്യാപ്റ്റനായിട്ടും ടീമിന് പുറത്തായ ഗില്‍ നിരാശപ്പെടേണ്ടതില്ലെന്നും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ഗില്‍ മടങ്ങി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ പുറത്തിരുത്താന്‍ എടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നും ഹര്‍ഭജന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഗില്‍ തിരിച്ചുവരും. ട്വന്‍റി 20 ഫോര്‍മാറ്റിന്‍റെ പ്രത്യേകത കൊണ്ടും ടീമിന്‍റെ കോമ്പിനേഷനും കണക്കിലെടുത്തതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അല്ലെങ്കില്‍ ഗില്‍ ടീമിലുണ്ടാകുമെന്നതിന് ഒരു സംശയവും Read More…
ടി20 ലോകകപ്പ് ടീമിൽ നിന്നുള്ള ഒഴിവാക്കൽ; ശുഭ്‌മാൻ ഗില്ലിനെ ആരും അറിയിച്ചില്ലെന്ന് വെളിപ്പെടുത്തൽ
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ശനിയാഴ്ച ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴല്ല ശുഭ്‌മാൻ ഗില്ലിന്റെ വിധി നിർണ്ണയിക്കപ്പെട്ടത്; മറിച്ച് കടുത്ത മൂടൽമഞ്ഞ് കാരണം ബുധനാഴ്ചത്തെ നാലാം ടി20 മത്സരം ഉപേക്ഷിച്ചപ്പോഴാണ് അത് സംഭവിച്ചത്. ഗില്ലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ആ ദിവസം തന്നെ എടുത്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ വരെ സെലക്ഷൻ കമ്മിറ്റി ചെയർമാനോ, ക്യാപ്റ്റൻ സൂര്യകുമാർ യാദവോ, ഹെഡ് കോച്ച് ഗൗതം ഗംഭീറോ ഇക്കാര്യം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു Read More…
കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ശുഭ്‌മന്‍ ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന്‍ ശുഭ്‌മന്‍ ഗില്‍ (196 പന്തില്‍ രണ്ട് സിക്‌സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്‌മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്‌സുകളിലാണ് ഗില്‍ അഞ്ച് സെഞ്ചുറിയടിച്ചത്. എന്നാൽ, അതിവേഗം Read More…









