മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ വീണ്ടും നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത്തിനെ ഉടൻ നായകനായി പ്രഖ്യാപിച്ചേക്കും. ഹാർദിക്കിനെ ട്രേഡ് ചെയ്യാനും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം തന്നെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മുംബൈ സപ്പോർട്ട് സ്റ്റാഫിനെ പൂർണമായി മാറ്റിയിട്ടുണ്ട്. മഹേള ജയവർധനെയ്ക്ക് പകരം കെയ്റൻ പൊള്ളാർഡിനെ മുഖ്യ പരിശീലകനായും, ലസിത് മലിംഗയ്ക്ക് പകരം മിച്ചൽ മക്ക്ലെനഗനെ ബോളിങ് പരിശീലകനായും നിയമിച്ചു. മുൻ താരം റോബിൻ ഉത്തപ്പ ബാറ്റിങ് Read More…
Tag: Hardik Pandya
ഗുജറാത്തിലേയ്ക്ക് വരാം, പക്ഷേ ഒരു ‘കണ്ടീഷനു’ണ്ടെന്ന് ഹാർദിക്; ‘എന്നാല്‍ വേണ്ട’ എന്ന് ടൈറ്റൻസിന്റെ മറുപടി
മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ പുതിയൊരു വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നു. 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന താരം, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുമായി ചർച്ചകൾ നടത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മുൻപ് നായകനായിരുന്ന ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരികെയെത്താൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചുവെന്നും ഇതിനായി ഫ്രാഞ്ചൈസിയെ സമീപിച്ചെന്നുമാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഹാർദിക്കിനെ തിരികെ ടീമിലെടുക്കാൻ ഗുജറാത്ത് ടൈറ്റൻസ് സന്നദ്ധമായിരുന്നെങ്കിലും താരം Read More…
കളിയും ക്യാപ്റ്റൻസിയും മറന്നോ പാണ്ഡ്യ? ടീം തോറ്റമ്പുമ്പോഴും നായകന് കാമുകിക്കൊപ്പം കൂൾ! എയർപോർട്ട് ദൃശ്യങ്ങൾ ചർച്ചയാകുന്നു
ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള നിർണ്ണായക മത്സരത്തിനായി പുറപ്പെടുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കാമുകി മഹേക ശർമ്മയും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ മഹേകയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി ഇരുവരും യാത്രതിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തികച്ചും ശാന്തനായാണ് ഹാർദിക്കിനെ വീഡിയോയിൽ കാണുന്നത്. ഐപിഎൽ 2026 സീസണിൽ ഹാർദിക്കിന്റെ Read More…
കളിതോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി, ‘ഉറങ്ങുമോ? വിളിക്കാം’, ചിരിയോടെ മഹികയും, നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം
വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 103 റൺസിന്റെ കനത്ത തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ മുംബൈ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചറി മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വെറും 104 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെന്നൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ Read More…
ഹാർദിക്കിന് കാണിച്ചത് വൻഅബദ്ധം; മുംബൈയുടെ തോൽവിയിൽ ആഞ്ഞടിച്ച് ആർ. അശ്വിൻ
ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ . ആദ്യ ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയിച്ച മുംബൈയുടെ അവസ്ഥ പരിതാപകരമാണെന്നും ഹാർദിക്കിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ പാളുന്നുവെന്നും അശ്വിൻ നിരീക്ഷിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് ജയിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാൻ അവരെ ക്ഷണിച്ചത് വലിയ വിഡ്ഢിത്തമായിപ്പോയി. സമാനമായ പിച്ചിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഹാർദിക് തയ്യാറായില്ലെന്ന് Read More…
പാണ്ഡ്യയുടെ ‘ക്യാപ്റ്റൻ കളി’യില്‍ സഹികെട്ട് ബുമ്ര, മത്സരത്തിനിടെ താരങ്ങളുടെ വാക്കുതർക്കം- വീഡിയോ
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഗ്രൗണ്ടിൽ കൊമ്പുകോർത്തു. ഫീൽഡിങ് ക്രമീകരണത്തെച്ചൊല്ലി നായകൻ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുമ്രയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുമ്ര പന്തെറിയുമ്പോൾ പാണ്ഡ്യ വരുത്തിയ മാറ്റങ്ങളിൽ താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തുടർച്ചയായ തോൽവികൾക്കിടെ ടീമിനുള്ളിലെ ഭിന്നതകൾ ഇതോടെ മറനീക്കി പുറത്തുവന്നു. പഞ്ചാബ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ ഫീൽഡർമാരെ മാറ്റാനുള്ള പാണ്ഡ്യയുടെ നീക്കം ബുമ്രയെ ചൊടിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും ഒടുവിൽ ക്യാപ്റ്റന്റെ വാക്കിന് ബുമ്ര വഴങ്ങുകയായിരുന്നു. തോൽവിക്ക് Read More…
ദേശീയ പതാകയെ അപമാനിച്ചു ? പാണ്ഡ്യക്കെതിരേ പരാതി
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്കിയ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നൽകിയത്. പാണ്ഡ്യയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നു. Read More…
“കണ്ടന്റൊക്കെ ഉഷാറല്ലേ?” വനിതാ ആരാധകയോട് ഹാർദിക്കിന്റെ അപ്രതീക്ഷിത ചോദ്യം – വീഡിയോ
ഐസിസി ടി20 ലോകകപ്പ് 2026-ന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് ഹാർദിക് പാണ്ഡ്യയുടെ ഹൃദ്യമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മത്സരത്തിനായി ടീം ഇന്ത്യ മൈതാനത്തേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു വനിതാ ഇൻഫ്ലുവൻസറോട് ഹാർദിക് നടത്തിയ അപ്രതീക്ഷിത ഇടപെടലാണ് ആരാധകരുടെ മനം കവരുന്നത്. താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന ടണലിന് സമീപം നിൽക്കുകയായിരുന്ന ഇൻഫ്ലുവൻസറോട് ഹാർദിക് കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മത്സരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിലും പിന്നിൽ നിന്ന ഇൻഫ്ലുവൻസറെ ശ്രദ്ധിച്ച ഹാർദിക്, “കണ്ടന്റ് ബരാബർ ചലേ?” (Content Read More…
കളിയിലാണോ ശ്രദ്ധ? മാഹിയേകയ്ക്കൊപ്പം ചെന്നൈയിലിറങ്ങിയ ഹാർദിക്കിനെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
സിംബാബ്വെക്കെതിരെയുള്ള നിർണ്ണായക മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിങ്കളാഴ്ച ചെന്നൈയിലെത്തി. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടീം ചെന്നൈയിൽ ലാൻഡ് ചെയ്തത്. കാമുകി മഹിയേക ശർമ്മയ്ക്കൊപ്പം എത്തിയ ഹാർദിക് പാണ്ഡ്യയിലേക്കായിരുന്നു വീണ്ടും ക്യാമറക്കണ്ണുകൾ നീണ്ടത്. ടൂർണമെന്റിലുടനീളം ഈ ഇന്ത്യൻ ഓൾറൗണ്ടർക്കൊപ്പം മഹിയേകയുമുണ്ട്. ചെന്നൈയിൽ ടീം ബസിലേക്ക് നടക്കുമ്പോൾ മഹിയേകയുടെ തോളിൽ കൈയിട്ടു നിൽക്കുന്ന ഹാർദിക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2026-ലെ ടി20 ലോകകപ്പിലുടനീളം ഹാർദിക്കിന്റെ വ്യക്തിജീവിതം വലിയ Read More…









