അഹമ്മദാബാദ്: ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഉറച്ച ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ കരുതിയ വരുണാസ്ത്രം ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 201 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് ട്വന്റി20 കളുടെ Read More…
Tag: Hardik Pandya
‘ഇത്ര ചീപ്പാവരുത്’; കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, കട്ടക്കലിപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ
കാമുകി മഹിക ശര്‍മയുടെ ചിത്രം മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ. അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു. ഹാര്‍ദികിന്‍റെ കുറിപ്പിങ്ങനെ:’ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന്‍റെ ഭാഗമാണെന്നതു കൊണ്ടുതന്നെ പൊതുജനമധ്യത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധയും നിരന്തരമുള്ള വിചാരണയും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്ററന്‍റില്‍ നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. Read More…
പവര്‍ പാണ്ഡ്യ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 101 റണ്‍സിന്റെ വമ്പന്‍ ജയം
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 101 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ബരാബതി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്ണിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. അഞ്ച് ട്വന്റി20 കളുടെ പരമ്പരയാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്.ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ Read More…
ഹര്‍ദിക് ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞോ? ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ കാമുകിമാരുടെ കാര്യത്തിലും പ്രശസ്തനാണ്. ആദ്യ കാമുകി സ്റ്റാന്‍കോവിക്കുമായി വിവാഹബന്ധം വേര്‍പെടുത്തിയ പാണ്ഡ്യ പുതിയ കാമുകിയും ബ്രിട്ടീഷ്-ഇന്ത്യന്‍ ഗായികയുമായ ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഫോളോ ചെയ്യുന്നത് അവസാനിച്ചതോടെയാണ് കഥകള്‍ക്കും പ്രചാരമുണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു എന്ന അഭ്യൂഹങ്ങള്‍ പരന്നു. ഹാര്‍ദികോ ജാസ്മിനോ തങ്ങള്‍ ഡേറ്റിംഗിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴുകന്‍ കണ്ണുകളുള്ള ആരാധകര്‍ പലപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ Read More…
രണ്ടു പന്തുകളില്‍ പാണ്ഡ്യ രണ്ടുതവണ ഔട്ടാക്കി; എന്നിട്ടും ട്രാവിസ് ഹെഡിനെ പുറത്താക്കാനായില്ല; കാരണം…
അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളുടെ പ്രധാന സവിശേഷത. മൂന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ ട്രാവിസ് ഹെഡിനെ രണ്ടു തവണ പുറത്താക്കിയിട്ടും മുംബൈ ഇന്ത്യന്‍സ് നായകന് വിക്കറ്റ് നിഷേധിക്കപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിംഗ്സിന്റെ പത്താം ഓവറിനിടെ, ഹാര്‍ദിക്കിന്റെ ബൗളിംഗില്‍ ഹെഡ് ഒരു ഷോട്ട് മിസ്‌ക്യൂ ചെയ്തു, ഡീപ്പില്‍ ക്യാച്ച് ചെയ്യപ്പെട്ടു. എന്നിരുന്നാലും, സൈറണ്‍ മുഴങ്ങാന്‍ തുടങ്ങിയതോടെ എംഐയുടെ ആഘോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു, ചെറിയ Read More…
ചഹല്‍- മഹ്‌വാഷ് ഡേറ്റിംഗിലെന്ന സൂചന നല്‍കി ഹര്‍ദിക് പാണ്ഡ്യ; ‘മഹാ അവന്റെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നു’
ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ആര്‍ജെ മഹ്വാഷുമായി ഡേറ്റിംഗിലാണെന്ന സൂചന. ആരാധകരുടെ ഈ സംശയത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തന്റെ പുതിയ അഭിമുഖത്തില്‍, ചാഹല്‍ സമീപകാലത്ത് അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പാണഡ്യ സംസാരിക്കുകയും അയാളുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നതിന് മഹ്വാഷിനോട് നന്ദി പറയുകയും ചെയ്തു. ” അയാള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഒരാളിലേക്ക് പോകാന്‍ ആഗ്രഹിച്ച ഈ ഞാനും ഈഘട്ടത്തിലൂടെ ഞാനും കടന്നുപോയതാണ്. സമാന അനുഭവമുള്ളയാള്‍ക്കേ Read More…
പാണ്ഡ്യയുടെയും ജാസ്മിന്റെയും പഴയ വീഡിയോ വീണ്ടും, ‘സ്റ്റില്‍ വെയ്റ്റിംഗ് ഫോര്‍ യു’ എന്ന് നടാഷായും
സൂപ്പര്‍മോഡലും നര്‍ത്തകിയും നടിയുമായ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഊഹാപോഹം ശക്തമായി. എന്നാല്‍ അതിനിടയില്‍ കാത്തിരിക്കുന്നെന്ന വ്യക്തമായ സൂചന നല്‍കി നടാഷയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഉള്‍പ്പെടുന്ന ഒരു പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. അതില്‍ Read More…
ദുബായില്‍ തിളങ്ങിയത് ജാസ്മിന്‍ വാലിയ ; ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ കാമുകി ?
എല്ലാക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈല്‍മന്നനാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യ കണ്ടെത്തിയ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ കളിക്കളത്തിന് പുറത്തെ ജീവിതവും ചര്‍ച്ചയാണ്. മുന്‍ഭാര്യ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞ ഹര്‍ദിക് പാണ്ഡ്യ പുതിയ കാമുകിയെ കണ്ടെത്തിയതാണ് ഇന്ത്യയുടെ ചാംപ്യന്‍സ്‌ട്രോഫി 2025 ലെ പ്രധാന ഗോസിപ്പ്. ദുബായില്‍ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിയെന്ന് പറയപ്പെടുന്ന ജാസ്മിന്‍ വലിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഈ സുന്ദരി ആഹ്ലാദിക്കുന്നതായി കാണപ്പെട്ടു. Read More…
ഹര്‍ദിക്പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി വിജയ്ശങ്കര്‍ ; ചെന്നൈ സൂപ്പര്‍കിംഗ്സിന് ആഹ്ളാദം…!
ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. അക്കാര്യത്തില്‍ ഇന്ത്യ വളര്‍ത്തിയെടുത്ത ലോകനിലവാരമുള്ള ഹാര്‍ദിക് പാണ്ഡ്യ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആ റോളിലുള്ള ഏറ്റവും മികച്ച കളിക്കാരനാണ്. ഈ പട്ടികയിലേക്കാണ് ശാര്‍ദൂല്‍ താക്കൂര്‍, വിജയ് ശങ്കര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ചിലരും ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി അവസരം കാത്തുനില്‍ക്കുന്നത്. ഇതില്‍ 2019 ലോകകപ്പില്‍ ഇന്ത്യ വിജയ് ശങ്കറിനെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവര്‍ക്കും അവസരമായി Read More…









