Oddly News

ഒരു പാട്ടിന് പ്രതിഫലം ഒരു കോടി വാങ്ങിയ ഗായിക ! പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടിക്കാലം വേശ്യാലയത്തിൽ, കൊടും ദാരിദ്ര്യത്തില്‍ മരണം

ഗൗഹര്‍ ജാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച, 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമം നേരിട്ട, ഒരോ ഗാനത്തിനും കോടികള്‍ മൂല്യമുള്ള പ്രതിഫലം വാങ്ങിയ, ഒടുവില്‍ ഒരു പൈസപോലും ഇല്ലാതെ ദരിദ്രയായി മരിച്ച ഇന്ത്യയിലെ ആദ്യ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ്.

റെക്കോര്‍ഡിംഗ് സൂപ്പര്‍സ്റ്റാറാകുന്ന ആദ്യ ഇന്ത്യന്‍ ഗായികയിയിരുന്ന ഗൗഹര്‍ജാനാണ് 78 ആര്‍പിഎമ്മില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗായികയും. 1873 ജൂണ്‍ 26 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച ഗൗഹര്‍ ജാന്റെ റെക്കോഡ് ചെയ്യപ്പെട്ട ആദ്യഗാനം ഇന്ത്യയിലെ പ്രശസ്തമായ ഗ്രാമഫോണ്‍ കമ്പനിയാണ് പുറത്തുവിട്ടത്. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 20 രൂപയായിരുന്നപ്പോള്‍ ഗൗഹര്‍ ജാന്‍ തന്റെ കാലത്ത് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ 3000 രൂപവരെ വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ തുക ഇന്നത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ ഒരു പാട്ടിന് ഒരു കോടി രൂപയുടെ മൂല്യം വരും. എല്ലാ റെക്കോര്‍ഡിങ്ങിന്റെയും അവസാനം ഗൗഹര്‍ ജാന്‍ ഇംഗ്ലീഷില്‍ പറയും, ‘മെ നെയിം ഈസ് ഗൗഹര്‍ ജാന്‍’. അര്‍മേനിയന്‍ വംശജയായിരുന്ന ഗൗഹര്‍ ജാന്‍ ജന്മംകൊണ്ട് ഒരു ക്രിസ്ത്യാനി ആയിരുന്നു.

ആഞ്ജലീന യോവാര്‍ഡ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. മതം മാറിയപ്പോള്‍ ഇട്ടപേരാണ് ഗൗഹര്‍ ജാന്‍. അമ്മ വിക്ടോറിയ ഹെമിംഗ്സ് ഗായികയും നര്‍ത്തകിയും ആയിരുന്നു. അവര്‍ ഇന്ത്യയില്‍ ജനിച്ചു. ഗൗഹറിന്റെ മുത്തച്ഛന്‍ ബ്രിട്ടീഷുകാരനും മുത്തശ്ശി ഹിന്ദുവുമായിരുന്നു. അമ്മയില്‍ നിന്നാണ് ഗൗഹര്‍ ജാന്‍ സംഗീതത്തിലും നൃത്തത്തിലും വൈദഗ്ധ്യം നേടിയത്.

അവന്റെ പിതാവിന്റെ പേര് വില്യം യോവാര്‍ഡ് എന്നാണ്. ഗൗഹര്‍ ജാന് ആറു വയസ്സുള്ളപ്പോള്‍ 1879 ല്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഗൗഹറിനെയും കൊണ്ട് അമ്മ ഖുര്‍ഷിദ് എന്ന വ്യക്തിയുമായി ബനാറസിലെത്തി. അവിടെ ഇസ്ലാം മതം സ്വീകരിച്ചു. വിക്ടോറിയ എന്ന സ്വന്തം പേര് ഗൗഹറിന്റെ അമ്മ ‘മല്‍ക്ക ജാന്‍’ എന്നാക്കി മാറ്റി, മകളുടെ പേര് ഗൗഹര്‍ ജാന്‍ എന്നും.

ബനാറസില്‍ എത്തി ദിവസങ്ങള്‍ക്കകം ദിവസങ്ങള്‍ക്കുള്ളില്‍ ‘മല്‍ക്ക ജാന്‍’ ബനാറസിലെ ഒരു പ്രശസ്ത ഗായികയും കഥക് നര്‍ത്തകിയുമായി മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം, മല്‍ക്ക ജാന്‍ ഗൗഹറിനൊപ്പം കല്‍ക്കട്ടയിലേക്ക് പോയി, നവാബ് വാജിദ് അലി ഷായുടെ കൊട്ടാരത്തില്‍ പ്രകടനം ആരംഭിച്ചു.

കരിയറിന്റെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയത്ത് ഗൗഹര്‍ ജാനെ പാടാന്‍ ക്ഷണിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു സ്വകാര്യ ട്രെയിന്‍ നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഗൗഹര്‍ ജാന്‍ വിലയേറിയ സ്വര്‍ണ്ണവും വെള്ളിയും ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരിയായ ഗായികയായിരുന്ന ഗൗഹര്‍ ജാന്‍ ഒരിക്കലും ആഭരണങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ലത്രേ.

ഗൗഹര്‍ ജാന്റെ ആദ്യ പരിപാടി നടന്നത് 1887 ല്‍ ‘ദര്‍ഭംഗ രാജി’ ല്‍ ആയിരുന്നു. ഈ സ്ഥലം ഇപ്പോള്‍ ബീഹാറിലാണ്. പിന്നീട് അവര്‍ ‘ദര്‍ഭംഗ രാജി’ ലെ കൊട്ടാരം ഗായികയായി. 1896 മുതല്‍ ഗൗഹര്‍ ജാന്‍ കല്‍ക്കട്ടയില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ തുടങ്ങി. നഗരത്തില്‍ വളരെ പ്രശസ്തയായി.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച ഗൗഹര്‍ ജാന്റെ ബാല്യകാലം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. ബാല്യം ഒരു വേശ്യാലയത്തില്‍ ചെലവഴിക്കേണ്ടി വന്നിട്ടുള്ള അവര്‍ 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമത്തിനും ഇരയായി. ബന്ധുക്കളാല്‍ വഞ്ചിക്കപ്പെട്ടതിനാല്‍ ഗൗഹര്‍ ജാന്‍ തന്റെ വ്യക്തിജീവിതത്തിലും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരുകാലത്ത് കോടീശ്വരിയായിരുന്ന ഗൗഹര്‍ ജാന്‍ 1930 ജനുവരി 17 ന് മരിച്ചത് കൊടും ദാരിദ്ര്യത്തില്‍ ആയിരുന്നെന്ന് പറയപ്പെടുന്നു. ഒരുകാലത്ത് അതിസമ്പന്നയായിരുന്ന ഗൗഹര്‍ ജാന്റെ ബന്ധുക്കള്‍ അവളെ വഞ്ചിക്കുകയും അവളുടെ പണം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു. തനിക്ക് ആഹാരത്തിന് മറ്റുള്ളവരോട് ചോദിക്കാന്‍ വരെ നിര്‍ബ്ബന്ധിതയാക്കി