Crime

15കാരിയുടെ തല അറുത്തുമാറ്റി; വെട്ടിമുറിച്ച മൃതശരീരം ഗായകന്‍റെ കാറില്‍; ദുരൂഹത

ഗായകന്‍ ഡേവിഡ് ആന്തണി ബര്‍ക്കിന്റെ കാറില്‍നിന്ന് 15കാരിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഗായകന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊലപാതകത്തിന്റെ സാധ്യതകളിലേക്കാണ് നിലവിലെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് പറയുന്നു. സെലസ്റ്റ് റിവാസ് ഹെര്‍ണാണ്ടസെന്ന പെണ്‍കുട്ടിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹമാണ് ഗായകന്റെ കാറില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട സെലസ്റ്റിനും ഡേവിഡുമായി പ്രണയത്തിലായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് തെളിവായി ചാറ്റുകളും പൊലീസ് കണ്ടെടുത്തു. സെലസ്റ്റിനൊപ്പമുള്ള ഡേവിഡിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച് Read More…

Celebrity Featured

ദാരിദ്ര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന നാടോടി ഗായിക- ആരാണ് മൈഥിലി താക്കൂര്‍ ?

ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിര പട്ടികയിലുള്ളയാളാണ് പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂര്‍. ദര്‍ഭംഗയിലെ അലിനഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി ഗായികയെ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള എളിയ തുടക്കം മുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന 25 കാരിയായ ഗായികയുടെ അടുത്ത ചുവട്‌വെയ്പ്പായിരിക്കും രാഷ്ട്രീയം. ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍ ജേതാവായ മൈഥിലി അനേകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമണ്. 2000 ജൂലൈ 25 ന് മധുബാനിയില്‍ നിന്നുള്ള ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച മൈഥിലി Read More…

Featured Oddly News

രാജസ്ഥാനി നാടോടി ഗായകരുടെ പാട്ടിന് ചുവടുകൾ വെച്ച് റഷ്യൻ യുവതി: മനം കീഴടക്കി വീഡിയോ

രാജസ്ഥാനി നാടോടി ഗായക സംഘത്തിന്റെ സംഗീതത്തിന് ഒരു റഷ്യൻ യുവതി ചുവടുകൾ വെക്കുന്നതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ മനം കീഴടക്കുന്നത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച റഷ്യൻ സ്വദേശിനിയായ പോളിന അഗർവാൾ എന്ന യുവതിയാണ് രാജസ്ഥാനിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ പോളിന പരമ്പരാഗത നാടോടി ഗായകരുടെ ഒരു കൂട്ടവുമായി വളരെ സൗഹൃദത്തോടെ ഇടപെടുന്നതാണ് കാണുന്നത്. യുവതിയെ കണ്ടതും ഗായക സംഘം സ്വാഗതം ചെയ്യുക മാത്രമല്ല, Read More…

Celebrity

പാട്ടുപാടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഈ ഭാഷകള്‍ ; ശ്രേയാ ഘോഷാലിന്റെ പ്രതികരണം ഇങ്ങിനെ

അന്യനാട്ടില്‍ നിന്നും വന്ന് മലയാളം കീഴടക്കിയ അനേകം ഗായകരില്‍ പ്രമുഖ സ്ഥാനമുണ്ട് ബംഗാളി ഗായിക ശ്രേയാ ഘോഷാലിന്. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള അവര്‍ തനിക്ക് പാടാന്‍ ഏറ്റവും ദുഷ്‌ക്കരമായ ഭ ഭാഷകള്‍ മലയാളവും തമിഴുമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ ചെന്നൈയില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിലായിരുന്നു പ്രതികരണം. തന്റെ ആകര്‍ഷകമായ ശബ്ദത്തില്‍ തമിഴ് ഗാനങ്ങള്‍ അനായാസമായി അവതരിപ്പിച്ചിട്ടും, തമിഴിലും മലയാളത്തിലും പാടുന്നത് തന്റെ കരവിരുതിന്റെ ഏറ്റവും കഠിനാദ്ധ്വാനം വേണ്ടിവരുന്ന വശമാണെന്ന് ഘോഷാല്‍ സമ്മതിച്ചു. എ ആര്‍ റഹ്മാന്‍ സംഗീതം Read More…

Oddly News

തോളുവേദനയ്ക്ക് മസാജ് ചെയ്തു ; കോമയിലായ തായ് ഗായിക മരണത്തിന് കീഴടങ്ങി

കഴുത്തില്‍ മസാജ് ചെയ്തതിനെ തുടര്‍ന്ന് തായ്‌ലന്റില്‍ ഗായിക മരണമടഞ്ഞു. തായ്‌ലന്റില്‍ അനേകം ആരാധകരുള്ള യുവ ഗായിക ഫിംഗ് ച്യാഡയാണ് മരണമടഞ്ഞത്. സ്വന്തം നഗരത്തിലെ ഒരു സ്റ്റുഡിയോയില്‍ കഴുത്ത് മസാജ് ചെയ്തതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉഡോണ്‍ താനിയില്‍ നിന്നുള്ള യുവഗായികയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് തായ്ലന്‍ഡിലെ ഡോക്ടര്‍മാര്‍ കഴുത്ത് വളച്ചൊടിക്കുന്ന മസാജ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. ചിയാഡയുടെ അമ്മ പറയുന്നതനുസരിച്ച്, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് തോളില്‍ വേദനയുണ്ടായി. ആശുപത്രിയില്‍ പോകുന്നതിനു പകരം ഗായിക ഒരു Read More…

Celebrity

6മാസംകൊണ്ട് 30 കിലോ വര്‍ധിപ്പിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ

പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ, 18 മാസത്തെ കഠിനമായ ആരോഗ്യയാത്രയില്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. താന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിയ്ക്കുന്നു. തന്റെ ആരോഗ്യ അവസ്ഥ മോശമായത് എങ്ങനെയാണെന്നും ഗായകന്‍ പറയുന്നു. ‘ഞാന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നു. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൊണ്ട് മാത്രം കിഡ്നി തകരാറിലാക്കിയെന്ന് ഞാന്‍ പറയില്ല. ഞാനും ക്രിയേറ്റിന്‍ കഴിക്കുകയും ധാരാളം മദ്യം കുടിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ പ്രഹരം വന്നത് ആന്റിബയോട്ടിക്കുകളുടെ രൂപത്തിലാണ്. അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്ന അവസ്ഥയിലേക്ക് Read More…

Celebrity

അന്ന് ഗ്യാസ് വാങ്ങാന്‍പോലും പണമില്ലാതിരുന്നു ; ഇന്ന് പ്രായം കുറഞ്ഞ ശതകോടീശ്വരിമാരില്‍ ഒരാളാണ് ഈ നടി

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…

Featured Good News

ഗായിക പലക് മുച്ചല്‍ നടത്തിക്കൊടുത്തത് 3000 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, പാട്ടുപാടുക മാത്രമല്ല ജീവിതം

ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറുകാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക് അപ്പുറത്ത് അവരുടെ ഗാനങ്ങള്‍ 3,000 കുട്ടികളുടെ ജീവന്‍ രക്ഷിച്ചതായി നിങ്ങള്‍ക്കറിയാമോ? ദരിദ്രരായ കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് പാലക് വന്‍തോതില്‍ ധനസഹായം നല്‍കുന്നുണ്ട്. തന്റെ ധനസമാഹരണമായ സേവിംഗ് ലിറ്റില്‍ Read More…

Sports

ശ്രുതിയും താളവും തെറ്റാതെ പാടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ, താരത്തിന്റെ പാട്ട് വൈറലാകുന്നു

ഫുട്‌ബോള്‍ ലോകത്തെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒരു നല്ല ഗായകന്റെ പേര് പറയാന്‍ പറഞ്ഞാല്‍ എത്രപേര്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരു പറയുമെന്ന് അറിയില്ല. എന്തായാലും താളവും ശ്രുതിയുമൊക്കെ ഒപ്പിച്ച് ഒരാള്‍ പാടുന്ന ഈ വീഡിയോ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ കണ്ണുകളെ വിശ്വസിക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രണയഗാനത്തിന് ഹൃദയം പകരുന്ന വീഡിയോ വൈറലാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ജൂലിയോ ഇഗ്ലേഷ്യസിന്റെ ‘അമോര്‍ മിയോ’ എന്ന ഗാനമാണ് Read More…