Oddly News

മദ്യലഹരിയില്‍ റോഡില്‍ തല്ലുകൂടി യുവതി; ഇടപെട്ട പൊലീസുകാരനു ചീത്തവിളി; വീഡിയോ

ഛത്തീസ്ഗഢിലെ കോർബ ജില്ലയിലെ ട്രാൻസ്പോർട്ട് നഗറിൽ സ്ഥിതി ചെയ്യുന്ന പാം മാളിൽ പ്രവർത്തിക്കുന്ന വൺ നൈറ്റ് ക്ലബ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും യുവാക്കളും യുവതികളും മദ്യപിച്ച് ഇവിടെയെത്തി ബഹളം വയ്ക്കുന്നു. ഇപ്പോഴിതാ മദ്യലഹരിയില്‍ നടുറോഡില്‍ യുവതിയുടെ പരാക്രമത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പബ്ബിലെ സംഘര്‍ഷത്തിന്റെ ബാക്കി റോഡിലേക്ക് തുടര്‍ന്നതോടെ വാക്കുതര്‍ക്കവും വാഹനം തകര്‍ക്കവും വരെയെത്തി കാര്യങ്ങള്‍. പബ്ബിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പുറത്തിയ രണ്ടു സംഘം റോഡില്‍ ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സംഘര്‍ഷത്തിനിടെ മദ്യലഹരിയില്‍ സ്ത്രീ സ്ഥലത്തെത്തിയ പൊലീസിനോട് വഴക്കിടുകയുമായിരുന്നു. ഈ സംഘർഷത്തിൽ ഒരു താർ വാഹനവും തകർക്കപ്പെട്ടു.

നിങ്ങൾ എന്റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടും എന്നാണ് യുവതി പൊലീസുകാരനോട് ആക്രോശിക്കുന്നത്. അവര്‍ കരയുകയും നിലവിളിക്കുകയും ചെയ്തു. ക്ഷമയോടെ നിന്ന പൊലീസുകാരന്‍ യുവതിയോട് സ്ഥലം വിടാൻ നിർദ്ദേശിക്കുന്നതും വിഡിയോയിലുണ്ട്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗങ്ങളുമായി മധ്യസ്ഥശ്രമം നടത്തിയിരുന്നെങ്കിലും ഒത്തുതീർപ്പിന് സമ്മതിക്കാതെ ഇരുകൂട്ടരും തര്‍ക്കം തുടരുകയായിരുന്നു. യുവതിയും മറ്റു സംഘവുമായുള്ള സംഘര്‍ഷത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇരുകൂട്ടരും ഔപചാരികമായി പരാതി നൽകിയിട്ടില്ല.

ഈ ക്ലബ് പ്രദേശത്തിന്റെ സമാധാനം നിരന്തരം തകർക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവാക്കളുടെ മോശം പെരുമാറ്റവും തുറന്ന മദ്യപാനവും മൂലം ക്ലബ് അടച്ചുപൂട്ടാനും കർശന നടപടിയെടുക്കാനും ആളുകൾ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.