തന്റെ കടുത്ത തമിഴ് ആരാധകര്‍ക്ക് ജനലിയ ഡിസൂസ ഇപ്പോഴും ഹാസിനിയാണ്. അടുത്തിടെ നടി ദളപതി വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. താന്‍ സംഗീതയെ കണ്ടുമുട്ടിയ സമയവും വിജയ് നായകനായ സച്ചിന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അവര്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടുവെന്നും ജെനീലിയ അനുസ്മരിച്ചു.
ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തിയ സച്ചിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ജെനീലിയയോട് ചോദിച്ചപ്പോഴായിരുന്നു വിജയ് യും ഭാര്യയുമായി തനിക്കുണ്ടായിരുന്ന ബോണ്ടിംഗിനെക്കുറിച്ച് നടി പറഞ്ഞത്.
ജെനീലിയ പറഞ്ഞു, ‘എനിക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എനിക്ക് വളരെ മികച്ച സമയമായിരുന്നു. സിനിമ വീണ്ടും റിലീസ് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ സിനിമ നന്നായി പോയെന്ന് കേട്ടു.’ സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജനലിയ നല്‍കുന്നത് വിജയ്ക്കാണ്. ”ഇത് സൂപ്പര്‍സ്റ്റാറിനുള്ള ക്രേസാണ്. ഞാന്‍ പോകുന്നിടത്തെല്ലാം ഞാന്‍ അതിന് അഭിനന്ദനം നേടുന്നു.” വിജയ്യുടെ ഭാര്യ സംഗീതയോട് ചോദിച്ചപ്പോള്‍, വിജയ്യും ജെനീലിയയും സ്‌ക്രീനില്‍ നല്ല കെമിസ്ട്രി ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്.
‘ഞാനും സംഗീതയും സെറ്റില്‍ കുറച്ച് സമയമെങ്കിലും മധുരതരമായ സമയം ചിലവഴിച്ചു. കോയമ്പത്തൂരില്‍ അന്ന് ഞങ്ങള്‍ പുതുവത്സരം ആഘോഷിച്ചത് ഒരുമിച്ചായിരുന്നു. മകനൊപ്പം അവര്‍ വന്നിരുന്നു. അവനും ഇപ്പോള്‍ വളര്‍ന്നു. സംഗീതയ്ക്കും വിജയ് സാറിനും ഒപ്പം ചിലവഴിക്കുന്ന സമയം എനിക്ക് വളരെ ഇഷ്ടമായിരുന്നു ജനലീയ ഡിസൂസ പറഞ്ഞു.




