പെരുമ്പാവൂരില്‍ മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണാഭരണങ്ങളും പണവുമായി രണ്ടുമാസം മുമ്പ് മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തിയെങ്കിലും പൊലീസ് ഉപദേശിച്ചിട്ടും കാമുകിയെ പിരിയാന്‍ ഇയാൾ തയാറായില്ല.
വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോള്‍ പണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിനടുത്ത മുതലുമായാണ് ഇയാള്‍ നാടുവിട്ടത്. എങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറായി. തുടര്‍ന്ന്, വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ പിതാവിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ഇയാള്‍ അംഗീകരിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതരായെന്നാണ് സൂചന .




