ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്‌റ്റില്‍. വൈദ്യൂതാഘാതമേറ്റു മരിച്ചെന്നു കരുതിയ കേസാണു കൊലപാതകമാണെന്നു കണ്ടെത്തിയത്. കരണ്‍ ദേവ്(36) മരിച്ച കേസിലാണു ഭാര്യ സുഷ്‌മിതയും കാമുകന്‍ രാഹുലും അറസ്‌റ്റിലായത്.
വൈദ്യുതാഘാതമേറ്റ് മരിച്ച കരണ്‍ ദേവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. ഈ സമയം എന്ത് ഭക്ഷണമാണ് നൽകുന്നത്, കരണ്‍ ഉറങ്ങിയോ, എപ്പോളാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം രാഹുലിനെ കൃത്യമായി സുസ്മിത അറിയിച്ചിരുന്നു. കരണിന്റെ ഭക്ഷണത്തിൽ 15 ഉറക്ക ഗുളികകൾ കലർത്തി നൽകിയതായും ഇവര്‍ തമ്മിലുള്ള സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉറക്കഗുളികകള്‍ നല്‍കിയിട്ടും കരണിന് ഉടനടി ഒന്നും സംഭവിക്കാതിരുന്നത് സുസ്തിമതയില്‍ ആശങ്കവളര്‍ത്തിയിരുന്നു.
ഉടന്‍ സുസ്മിത രാഹുലിന് സന്ദേശമയച്ചു, ‘ഉറക്കഗുളിക കഴിച്ച് മരിക്കാന്‍ എത്ര സമയമെടുക്കും? കരണ്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു, ഒന്നുമുണ്ടായില്ല, മരിച്ചിട്ടുമില്ല, ഇനി നമ്മള്‍ എന്തുചെയ്യും?’. പിന്നാലെ രാഹുലിന്റെ മറുപടിയെത്തി… ‘ഒരു ഷോക്ക് കൊടുക്കാം’. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കരണിനെ വകവരുത്തിയത്. ഉറക്ക ഗുളികള്‍ കഴിച്ച് മയക്കത്തിലായ കരണിന്റെ വിരലില്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള എക്സ്റ്റൻഷൻ കോഡിൽ ഘടിപ്പിച്ചിരുന്ന വയർ മുറിച്ചുമാറ്റി സ്വിച്ച് ഓൺ ചെയ്ത ശേഷം അതുകൊണ്ട് സ്പര്‍ശിക്കുകയായിരുന്നു സുസ്മിത.
കരണ്‍ വളരെ പതുക്കെയാണ് ശ്വസിക്കുന്നതെന്ന് സുസ്മിത പറഞ്ഞപ്പോള്‍ കയ്യിലുള്ള ഉറക്ക ഗുളിക മുഴുവനും കൊടുക്കാനും രാഹുല്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ കരണിന്റെ വാ തുറക്കാന്‍ തനിക്ക് പറ്റുന്നില്ലെന്ന് സുസ്മിത പറയുന്നു. രാഹുലിനോട് വീട്ടിലേയ്ക്ക് വരാനും ചാറ്റുകളില്‍ സുസ്മിത ആവശ്യപ്പെടുന്നുണ്ട്. കരണിനെ മയക്കിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് മരണം അപകടകരമാണെന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ ഉറക്കഗുളികകൾ കഴിച്ചിട്ടും പെട്ടെന്ന് കരണ്‍ അബോധാവസ്ഥയിലേക്ക് പോയില്ല, തുടര്‍ന്നാണ് മയക്കത്തിലായ കരണിന്റെ വരലില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നത്. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം ഇരുവരും ഗൂഗിളിൽ തിരഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഈ മാസം 13 നാണു വൈദ്യുതാഘാതമേറ്റെന്നു പറഞ്ഞ് കരണിനെ സുഷ്‌മിത ആശുപത്രിയിലെത്തിച്ചത്. മരിച്ച നിലയിലാണ് എത്തിച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് അപകടമാണെന്നു വിശ്വസിച്ച കുടുംബം പോസ്‌റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ സുഷ്‌മിതയ്‌ക്കും ബന്ധുവായ രാഹുലിനുമായിരുന്നു നിര്‍ബന്ധം. ഒടുവില്‍ പോലീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണു പോസ്‌റ്റ്മോര്‍ട്ടം നടത്തിയത്. പിന്നീട് കരണിന്റെ സഹോദരന്‍ കുണാലിനാണു സുഷ്‌മിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്.
സുഷ്‌മിതയും രാഹുലും തമ്മിലുള്ള ഇന്‍സ്‌റ്റാഗ്രാം ചാറ്റ് അയാള്‍ ചോര്‍ത്തിയെടുത്തു. അവരും രാഹുലും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നതായി ചാറ്റുകളില്‍ തെളിഞ്ഞു. കരണിനെ കൊല്ലാന്‍ അവര്‍ പല മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഒടുവില്‍ 15 ഉറക്ക ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു. കരണ്‍ അബോധാവസ്‌ഥയിലായെങ്കിലും ശ്വസിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് അയാള്‍ മരിക്കാന്‍ വൈകുന്നതിനെക്കുറിച്ച് ഇരുവരും ചാറ്റ് ചെയ്‌തത്. പിന്നീട് ഇരുവരും ചേര്‍ന്ന് മയക്കത്തിലായിരുന്ന കരണിനെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു.




