ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്‌റ്റില്‍. വൈദ്യൂതാഘാതമേറ്റു മരിച്ചെന്നു കരുതിയ കേസാണു കൊലപാതകമാണെന്നു കണ്ടെത്തിയത്. കരണ്‍ ദേവ്(36) മരിച്ച കേസിലാണു ഭാര്യ സുഷ്‌മിതയും കാമുകന്‍ രാഹുലും അറസ്‌റ്റിലായത്. വൈദ്യുതാഘാതമേറ്റ് മരിച്ച കരണ്‍ ദേവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. Read More…

