Oddly News

20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍

ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്.

2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും അവിടുത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ‘എല്‍ ഡയാബ്ലോ’ (സ്പാനിഷ് ഭാഷയില്‍ ‘ഡെവിള്‍’) എന്ന് വിളിപ്പേരുള്ള ആ മനുഷ്യന്‍ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടിട്ടും രക്ഷപ്പെട്ടു.

ഏകദേശം 20 വര്‍ഷമായി യുഎസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ തുടരുകയാണ് റിയാനോ. ന്യൂജഴ്‌സിയിലുള്ള സഹോദരിയെ കാണാന്‍ പോയതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവനെ സജീവമായി തിരയുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഒരു ഡിറ്റക്ടീവ് എല്‍ ഡയാബ്ലോയെ സോഷ്യല്‍ മീഡിയയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2004 ലെ കേസിലെ മുന്‍ ഡെപ്യൂട്ടി ആയിരുന്ന പോള്‍ ന്യൂട്ടണ്‍ ആണ് ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ റിയാനോയെ കണ്ടെത്തിയത്. കൂടുതല്‍ നോക്കിയപ്പോള്‍ മെക്സിയന്‍ സംസ്ഥാനമായ ഒക്സാക്കയില്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ആള്‍ക്ക് തന്റെ കയ്യില്‍ നിന്നും വഴുതിപ്പോള്‍ അതേ മനുഷ്യന്റെ മുഖം. പേര് തിരഞ്ഞപ്പോഴാണ് ന്യൂട്ടന്‍ ശരിക്കും ഞെട്ടിയത്.

അല്‍പ്പം ചാരനിറം, കുറച്ച് പ്രായവുമുണ്ടെന്ന് മാത്രം. പക്ഷേ അത് അയാളായിരുന്നു. യുഎസ് അന്വേഷകര്‍ മെക്സിക്കന്‍ അധികൃതരുമായി ബന്ധപ്പെടുകയും റിയാനോ തീര്‍ച്ചയായും സപ്പോട്ടിറ്റ്ലാന്‍ പാല്‍മാസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ജോലി ചെയ്യുകയാണെന്നും സ്ഥിരീകരിച്ചു. റിയാനോയെ അറസ്റ്റ് ചെയ്തതിന് ശേഷം യുഎസ് മാര്‍ഷലുകളിലേക്ക് മാറ്റാന്‍ മെക്‌സിക്കോ സമ്മതിച്ചു.

തുടര്‍ന്ന് അദ്ദേഹത്തെ ഒഹായോയിലേക്ക് കൊണ്ടുപോയി, കൊലപാതക കുറ്റം ചുമത്തിയിരിക്കുകയാണ്. ഒഹായോയിലെ ഹാമില്‍ട്ടണിലെ റൌണ്ട്ഹൗസ് ബാറില്‍ വെച്ച് ബെഞ്ചമിന്‍ ബെസെറയെ വെടിവച്ചതിന്റെ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അന്റോണിയോ റിയാനോ തന്റെ കുറ്റകൃത്യം നിഷേധിക്കുന്നത് തുടര്‍ന്നു, എന്നാല്‍ കുറ്റസമ്മതം ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടു.