തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികളുമായി റെക്കോഡിലേക്ക് കയറിയ അതേ സഞ്ജുസാംസണ്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യത്തിന്റെ പേരിലും റെക്കോഡിട്ടു. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി കുതിപ്പ് നടത്തിയ സഞ്ജു തൊട്ടടുത്ത രണ്ടു മത്സരത്തില്‍ ഡെക്കായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പമെത്തി. ഡര്‍ബനില്‍ മാച്ച് വിന്നിംഗ് 107 ന് പരമ്പര ആരംഭിച്ചതിന് ശേഷം, രണ്ടാം മത്സരത്തില്‍ സാംസണ്‍ മൂന്ന് പന്തില്‍ ഡക്കിന് പുറത്തായി. ബുധനാഴ്ച, സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ടി20യില്‍ മധ്യഭാഗത്ത് രണ്ട് പന്തുകള്‍ മാത്രം Read More…
‘ ബോളിവുഡില്‍ എന്നെ അറിയാൻ കാരണം അദ്ദേഹം’ ; അമീര്‍ ഖാന്റെ നല്ല മനസ്സിനെക്കുറിച്ച് സൂര്യ
തമിഴ്‌സൂപ്പര്‍താരം സൂര്യ തന്റെ വരാനിരിക്കുന്ന കങ്കുവ എന്ന ചിത്രം രാജ്യവ്യാപകമായി പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ്. സൂര്യയുടെ സിനിമ വരുന്നത് മുന്‍നിര്‍ത്തി ബോളിവുഡിലെ ചില വമ്പന്‍ പ്രൊജക്ടുകളൊക്കെ റിലീസിംഗ് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയില്‍ തനിക്ക് ബോളിവുഡില്‍ മാന്യമായ ശ്രദ്ധ നേടുന്നതിന് കാരണക്കാരന്‍ ബോളിവുഡ് സൂപ്പര്‍താരം ആമിറിന്റെ വിശാല മനസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. തന്ന ഉത്തരേന്ത്യയ്ക്ക പരിചയപ്പെടുത്തിയത് ആമിര്‍ ആണെന്ന് സൂര്യ പറഞ്ഞു. തന്റെ സഹനടി ദിഷാ പഠാനിയോട് സംസാരിക്കുമ്പോള്‍, തന്റെ ചിത്രങ്ങളുടെ ഹിന്ദി റീമേക്കില്‍ ഏതാണ് ഏറ്റവും ഇഷ്ടമെന്ന് Read More…
രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം; 25,12,585 ചിരാതുകളുമായി ലോകറെക്കോഡിലേക്ക്
ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്. ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ Read More…
27 വര്‍ഷക്കാലം ജ്യോതിക എനിക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു ; മുംബൈയിലേക്ക് മാറാനുള്ള കാരണം പറഞ്ഞ് സൂര്യ
നീണ്ട 27 വര്‍ഷക്കാലം തനിക്ക് വേണ്ടി ചെന്നൈയില്‍ കഴിഞ്ഞ ജ്യോതികയ്ക്ക് വേണ്ടിയാണ് താന്‍ മുംബൈയിലേക്ക് താമസം മാറിയതെന്ന് നടന്‍ സൂര്യ. തന്റെ തമിഴിലെ കമ്മിറ്റ്‌മെന്റുകള്‍ക്കൊപ്പം ജ്യോതികയ്ക്ക് ബോളിവുഡ് കമ്മിറ്റ്‌മെന്റുകള്‍ക്കും ഇത് അവസരം നല്‍കിയെന്നും തനിക്ക് വേണ്ടി നീക്കിവെച്ച കരിയറിലേക്ക് ജ്യോതികയ്ക്ക് തിരിച്ചുവരാന്‍ ഇത് ഇടം നല്‍കിയെന്നും താരം പറഞ്ഞു. അടുത്തിടെ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുമായുള്ള ചാറ്റിലായിരുന്നു സൂര്യ മുംബൈ ജീവിതത്തിന്റെ നേട്ടം എണ്ണിയെണ്ണി പറഞ്ഞത്. മുംബൈയില്‍ താമസിക്കുന്നത് സെലിബ്രിട്ടി സ്റ്റാറ്റസിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മാറി കൂടുതല്‍ Read More…
പഴങ്ങളും ഓട്സും ടൈപ്പ്- 1 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമോ? പഠനം ഇങ്ങനെ
കുട്ടിക്കാലത്ത് പഴങ്ങളും ഓട്സും പോലുള്ള ഭക്ഷക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നതായിയാണ് പഠനം. എന്നാല്‍ സ്ട്രോബെറി, ബ്ലുബെറി പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും പഠനം സൂചിപ്പിക്കുന്നു. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനതകപരമായി ടൈപ്പ് 1 പ്രമേഹ സാധ്യതയുള്ള 5674 കുട്ടികളെ ജനനം മുതല്‍ 6 വയസ്സ് വരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. Read More…
‘ഗ്ലാമര്‍ റോളുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ കാണാം, എന്തുചെയ്യണമെന്ന് എന്നോട് പറയണ്ട’; നയന്‍സ് അഭിമുഖങ്ങള്‍ ഒഴിവാക്കാന്‍ കാരണം
സൂപ്പര്‍താരം നയന്‍താരയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അവരുടെ കുടുംബം ഉള്‍പ്പെടെ എല്ലാം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അവരുടെ ഓരോ നീക്കവും ആള്‍ക്കാര്‍ സശ്രദ്ധം വീക്ഷിക്കുന്നു. എന്നാല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ നടിയുടെ ഓരോ വിശേഷവും അറിയാനായി മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ നോ ഇന്റര്‍വ്യൂ നിലപാട് തുടരുകയാണ് നടി. 2000 മുതലാണ് നടി ഈ നിലപാട് എടുത്തത്. നോ- പ്രമോഷണല്‍ പരിപാടികള്‍, നോ -അഭിമുഖം നിലപാടാണ് നടി എടുത്തിരിക്കുന്നത്. തന്നെക്കുറിച്ച് എഴുതിയ അരോചകമായ റിപ്പോര്‍ട്ടുകള്‍ കാരണമാണ് താന്‍ മാധ്യമങ്ങളുമായുള്ള Read More…
പ്രിയപ്പെട്ടയാളെ കണ്ടുമുട്ടണം, മംഗോളിയക്കാരന്‍ സൈക്കിള്‍ ചവിട്ടിയത് 8,699 മൈല്‍ ; പിന്നിട്ടത് 19 രാജ്യങ്ങള്‍
ഇഷ്ടപ്പെട്ടയാളെ കണ്ടുമുട്ടാന്‍ എന്തു റിസ്‌ക്കും എടുക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ മംഗോളിയക്കാരനും കടുത്ത ഫുട്‌ബോള്‍ ആരാധകനുമായ ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡിനെ നിങ്ങള്‍ക്ക് മാതൃകയാക്കാം. ഇംഗ്‌ളണ്ടിന്റെ മുന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ താരവുമായ വെയ്ന്‍ റൂണിയെകാണാന്‍ ഇയാള്‍ സൈക്കിളില്‍ സഞ്ചരിച്ചത് 8,699 മൈല്‍. മംഗോളിയയില്‍ നിന്നും സൈക്കിള്‍ ചവിട്ടി ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡി മാഞ്ചസ്റ്റര്‍ വരെ എത്തി. 2023 മെയ് 5-ന് മംഗോളിയയിലെ ഉലാന്‍ബാതറില്‍ നിന്ന് ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡ് തന്റെ ഇതിഹാസ യാത്ര ആരംഭിച്ചു. ഒരു വര്‍ഷം Read More…
ചതിച്ചത് കൂട്ടുകാരോ ? 9-ാം ക്ലാസുകാരിയുടെ എഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ എ ഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ തന്നെ ഇതെങ്കിലും സുഹൃത്തുക്കളാകാമെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ Read More…
താജ്മഹലിനെ വെല്ലുന്ന വെണ്ണക്കല്‍ വിസ്മയം; സോമിബാഗിലെ ശവകുടീരം പൂര്‍ത്തിയാക്കാനെടുത്തത് 104 വര്‍ഷം
ആഗ്രയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്താണെന്ന് ചോദിച്ചാല്‍ നിസ്സംശയം ഉത്തരം പറയാന്‍ പറ്റുന്നത് ലോകാത്ഭുതങ്ങളില്‍ ഇന്ത്യയുടെ മുഖമായ താജ്മഹല്‍ ആയിരിക്കുമെന്ന് ഉറപ്പ്. എന്നാല്‍ ഇവിടെ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വെണ്ണക്കല്‍ വിസ്മയം സഞ്ചാരികള്‍ താജ്മഹലിനോട് താരതമ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ആഗ്രയില്‍ 104 വര്‍ഷമെടുത്ത സോമി ബാഗിലെ രാധാസോമി വിഭാഗത്തിന്റെ സ്ഥാപകന്റെ പുതുതായി നിര്‍മ്മിച്ച ശവകുടീരം ആത്മീയമായി താല്പര്യമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ നിര്‍മ്മിതിയാണ്. ആഗ്ര പര്യവേക്ഷണം ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് കുറ്റമറ്റ വെളുത്ത മാര്‍ബിള്‍ ഘടന ഒരു Read More…