റോഡിലെ കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ യുവരാജാണ് മരിച്ചത്. സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സെക്ടര്‍ 150തില്‍ വച്ച് കാര്‍ മറിഞ്ഞത്. റോഡില്‍ റിഫ്ലക്ടറുകള്‍ ഇല്ലാതിരുന്നതും കനത്ത മൂടല്‍ മഞ്ഞുമാണ് അപകടം സൃഷ്ടിച്ചത്. രണ്ട് മാലിന്യക്കുഴികളെ വേര്‍തിരിക്കുന്ന ഭാഗത്തേക്കാണ് യുവരാജിന്‍റെ കാര്‍ മറിഞ്ഞത്. എഴുപത് അടി താഴ്ചയുള്ള ഈ കുഴിയിലാകെ വെള്ളം നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍പ്പെടതും യുവരാജ് അച്ഛനെ ഫോണില്‍ വിളിച്ചു. Read More…
‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…
വ്യാജ രോഗികള്‍, ഡോക്‌ടര്‍മാര്‍ കടലാസില്‍ മാത്രം; അല്‍ ഫലാ സര്‍വകലാശാലയ്‌ക്കെതിരേ ഇ.ഡി.
ന്യൂഡല്‍ഹി: ഹരിയാന ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഫലാ സര്‍വകലാശാല നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലി(നാക്)നെയും യു.ജി.സിയെയും വ്യാജരേഖകള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചതായി എന്‍ഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സര്‍വകലാശാലയുടെ ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്‌റ്റിനുമെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു.വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന കേസില്‍ സിദ്ദിഖിനെ നവംബറില്‍ ഇ.ഡി. അറസ്‌റ്റ് ചെയ്‌തിരുന്നു. സര്‍വകലാശാലയുടെ ഭൂമി, കെട്ടിടം എന്നിവ അടക്കം 140 കോടി രൂപയുടെ ആസ്‌തി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് Read More…
മുംബൈ ഭരണം: പ്രതിപക്ഷം ഒന്നിച്ചാല്‍ എട്ട് സീറ്റ് അകലെ; ചാക്കിട്ടുപിടിത്തം തടയാന്‍ വീണ്ടും ‘റിസോര്‍ട്ട്’ രാഷ്‌ട്രീയം ?
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷ(ബി.എം.സി)ന്റെ ഭരണം താക്കറെ കുടുംബത്തില്‍നിന്നു ബി.ജെ.പി-ശിവസേന (ഷിന്‍ഡെ)) സഖ്യം പിടിച്ചെടുത്തതിനു പിന്നാലെ, വന്‍നഗരത്തില്‍ വീണ്ടും ‘റിസോര്‍ട്ട്’ രാഷ്‌ട്രീയം. ഭിന്നതകള്‍ മറന്ന് പ്രതിപക്ഷം ഒന്നിച്ചാല്‍ കോര്‍പറേഷന്റെ ഭരണം ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തില്‍നിന്നു പിടിച്ചെടുക്കാന്‍ എട്ട് സീറ്റിന്റെ കുറവ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ, ചാക്കിട്ടുപിടിത്തം തടയാന്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വാര്‍ഡ് കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിത്തുടങ്ങി. 227 വാര്‍ഡുകളുള്ള ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി) 114 സീറ്റുകളാണ് ഭരണമുറപ്പിക്കാന്‍ വേണ്ടത്. Read More…
പമ്പ ഗവ. ആശുപത്രിയില്‍ മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ ബ്ലേഡ് വച്ച്‌കെട്ടിയതായി പരാതി
നെടുമ്പാശേരി: മുറിവേറ്റ മാളികപ്പുറത്തിന്റെ കാലില്‍ സര്‍ജിക്കല്‍ ബ്‌ളേഡ് വച്ച്‌കെട്ടിയതായി പരാതി. നെടുമ്പാശേരി മൂഴിക്കുളം ശാലശ്രീലയത്തില്‍ ബാലചന്ദ്രന്റെ ഭാര്യ പ്രീത (55)യുടെ ഇടതുകാലിലാണ് പമ്പ ഗവ. ആശുപത്രി ജീവനക്കാരന്‍ സര്‍ജിക്കല്‍ ബ്‌ളേഡ് വച്ച്‌കെട്ടിയത്. വീട്ടിലെത്തിയപ്പോള്‍ കാലില്‍ അസ്വസ്‌ഥത തോന്നിയതിനെ തുടര്‍ന്ന് മുറിവില്‍ കെട്ടിയിരുന്ന തുണി അഴിച്ചപ്പോഴാണ് ബ്‌ളേഡ് കണ്ടെത്തിയത്. കഴിഞ്ഞ 12ന് പന്തളത്തുനിന്നും ശബരിമലയിലേക്ക് പോയ തിരുവാഭരണ ഘോഷയാത്രയില്‍ പ്രീതയും സഹോദരനായ തിരുവല്ല സ്വദേശി വിനോദും പങ്കെടുത്തിരുന്നു. റാന്നി ഐരൂര്‍ ദേവി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രീതയുടെ ഇരുകാലുകളിലും മുറിവുണ്ടായി. ഇതേതുടര്‍ന്ന് Read More…
മൂന്നു പതിറ്റാണ്ടത്തെ താക്കറെ യുഗത്തിന് അന്ത്യം; മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി
മുംബൈ: ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി) തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 28 വര്‍ഷത്തെ താക്കറെ കുടുംബാധിപത്യത്തിന് അന്ത്യംകുറിച്ചാണ് മഹായുതിയുടെ വിജയം.20 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും എം.എന്‍.എസ്. നേതാവ് രാജ് താക്കറെയും ഒന്നിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 227 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. 90 സീറ്റ് നേടിയപ്പോള്‍ ശിവസേന(ഷിന്‍ഡെ) 27 സീറ്റില്‍ വിജയിച്ചു.എന്നാല്‍, ഭരണമുന്നണിയില്‍പ്പെട്ട അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. മൂന്നു സീറ്റിലൊതുങ്ങി. ശിവസേന(യു.ബി.ടി) Read More…
ജഡ്‌ജി സാക്ഷികളെ ചോദ്യം ചെയ്‌തു ശിക്ഷ വിധിച്ചു; കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജഡ്‌ജി ചീഫ് എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്‌റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്. കുന്നേല്‍പീടിക എന്ന സ്‌ഥലത്തെ റോയല്‍ കിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ Read More…
അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. Read More…
സതീശന്‍ പറഞ്ഞ ആദ്യം ‘വിസ്മയം’? 30വര്‍ഷം നീണ്ട സിപിഎം ബാന്ധവം അവസാനിപ്പിച്ചു ; ഐഷാപോറ്റി കോണ്‍ഗ്രസില്‍
കൊട്ടാരക്കര: കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ പറഞ്ഞതിന്റെ തുടര്‍ച്ചയായി ആദ്യ വിസ്മയം ഉച്ചയ്ക്ക് മുന്‍പ്. മുപ്പത് വര്‍ഷം നീണ്ട സിപിഐഎം ബാന്ധവം അവസാനിപ്പിച്ച് മുന്‍ എംഎല്‍എ കൂടിയായ ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിപിഎം ബന്ധം മുറിച്ച് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി ഇന്നലെ Read More…














