Featured The Origin Story

മുഗളന്മാർക്കോ ബ്രിട്ടീഷുകാർക്കോ പിടിച്ചടക്കാൻ കഴിയാഞ്ഞ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം ?

ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ചത് മുഗളന്മാരായിരുന്നു. പിന്നീട് 1857ൽ ബ്രിട്ടീഷുകാർ രാജ്യത്ത് പ്രവേശിച്ച് ഭരണം ഏറ്റെടുത്തതോടെ മുഗൾ സാമ്രാജ്യം അവസാനിച്ചു. 1526 ലാണ് ബാബർ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ടത്.

1526-ന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്നത് വ്യത്യസ്ത രാജവംശങ്ങളായിരുന്നു. എന്നാൽ 1526-ൽ ബാബറിന്റെ ആക്രമണത്തിനുശേഷം മുഗൾ ഭരണം സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും, മുഗളരുടെയും ബ്രിട്ടീഷുകാരുടെയും ഭരണകാലത്ത്, ഇരുവർക്കും പിടിച്ചെടുക്കാൻ കഴിയാത്ത ഒരു സംസ്ഥാനം ഈ രാജ്യത്തുണ്ടായിരുന്നു.

1858 മുതൽ 1947 വരെ ഏകദേശം 200 വർഷം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. ഈ കാലയളവിൽ അവർ ഇന്ത്യൻ വിഭവങ്ങൾ വ്യാപകമായി കൊള്ളയടിച്ചു. എന്നാല്‍ ബ്രിട്ടീഷുകാർക്കുപോലും ഈ സംസ്ഥാനത്ത് പോകാൻ ധൈര്യമുണ്ടായിരുന്നില്ല. ആ സംസ്ഥാനം മറ്റൊന്നല്ല, അത് ഗോവ ആയിരുന്നു.

എന്നാല്‍ മുഗളന്മാർക്കോ ബ്രിട്ടീഷുകാർക്കോ പിടിച്ചെടുക്കാൻ കഴിയാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായിരുന്ന ഗോവ പോർച്ചുഗീസുകാരുടെ അടിമയായിരുന്നു . ഏകദേശം 450 വർഷം പോർച്ചുഗീസുകാർ ഗോവ ഭരിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായി, എന്നാൽ 14 വർഷങ്ങൾക്ക് ശേഷം 1961 ഡിസംബർ 19 നാണ് ഗോവ പോർച്ചുഗീസുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.