തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ നടൻ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെയാണ് ഇവർ കേരളത്തിലെത്തിയത്. പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെച്ചൊല്ലി സൈബറിടത്തിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. താരത്തിന് 17 വയസ്സേയുള്ളൂവെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് സോഷ്യൽ Read More…
അനുനയിപ്പിക്കാന്‍ പിണറായി ഇടപെട്ടിട്ടും വഴങ്ങിയില്ല; അമ്പലപ്പുഴയില്‍ അങ്കത്തിനൊരുങ്ങി ജി. സുധാകരന്‍
ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന്‍ . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു. Read More…
എല്‍.പി.ജി ക്ഷാമം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാം
ന്യൂഡല്‍ഹി: എല്‍.പി.ജി ക്ഷാമം പാചക വാതക ക്ഷാമത്തിനു പുറമേ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ യുദ്ധം പരോക്ഷമായി സ്വാധീനിക്കുമെന്നാണു റിപ്പോര്‍ട്ട്. ടെലികോം ടവറുകള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും ഊര്‍ജം നല്‍കുന്ന ജനറേറ്ററുകള്‍ക്ക് ബാക്കപ്പ് ഇന്ധനമായി ഉപയോഗിക്കുന്നത് എല്‍.പി.ജിയാണ്. വിതരണ തടസം തുടരുകയാണെങ്കില്‍, എല്‍.പി.ജി അടിസ്‌ഥാനമാക്കിയുള്ള ജനറേറ്ററുകളെ ആശ്രയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടേണ്ടി വന്നേക്കാം. ടെലികോം കമ്പനികള്‍ക്ക് മറ്റ് ഊര്‍ജ സ്രോതസുകള്‍ ഉണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ക്ഷാമം പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കാനും Read More…
മാപ്പ്…. എല്ലാം കോംപ്രമൈസാക്കി; ഗണേഷിനെ അത്രയധികം ഇഷ്ടമെന്നു ഭാര്യ, മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല
ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മാപ്പു പറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. തന്നെ വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞതാണ്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു പറഞ്ഞു. അതിനിടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം Read More…
സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?
സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് Read More…
ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ, ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. 2014-ലെ വിവാഹത്തിന് ശേഷം നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും 2019-ൽ പ്രതിസന്ധിയുണ്ടായപ്പോൾ മുൻ ഡിജിപി ആർ. ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. ഗണേഷ് കുമാറിന്റെ പ്രശ്നങ്ങൾ ലോകം മുഴുവൻ അറിയാവുന്നതാണെന്നും ബിന്ദു കൂട്ടിച്ചേർത്തു. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾ പണം കൊടുത്ത് സൈബറിടങ്ങളിൽ ആക്രമിപ്പിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം സഹായത്തിനായി 112 Read More…
ഖമേനിയുടെ മരണം: ഇന്ത്യയിലെ എന്തിനാണ് ഇത്ര ബഹളം? ഇന്ത്യൻ വംശജയായ യുഎസ് സൈനികയുടെ ചോദ്യം വൈറലാകുന്നു
ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ വധത്തെത്തുടർന്നുണ്ടായ സമാധാനാന്തരീക്ഷം തകരുന്ന സാഹചര്യത്തിൽ, സമാധാനത്തിനും ദേശീയ അഭിമാനത്തിനുമായി യുഎസ് ആർമിയിലെ ഇന്ത്യൻ വംശജയായ സ്പെഷ്യലിസ്റ്റ് ശിൽപ ചൗധരി ഹൃദയസ്പർശിയായ അഭ്യർത്ഥന നടത്തി. 38-ാം വയസ്സിൽ സൈന്യത്തിൽ ചേർന്നതിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ ചൗധരി, ജിയോപൊളിറ്റിക്കൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രതിഷേധങ്ങൾ കാരണം ഇന്ത്യ ആഗോളതലത്തിൽ പരിഹാസ്യമാകുന്നതിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. കാഴ്ചപ്പാടിനായുള്ള അഭ്യർത്ഥന മൂന്ന് കുട്ടികളുടെ അമ്മയും യുഎസ് ആർമിയിലെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ (CBRN) സ്പെഷ്യലിസ്റ്റുമായ Read More…
പറവൂരിൽ ‘മാസ്റ്റർ’ പ്ലാൻ; സതീശനെ നേരിടാൻ ടൈസൺ മാസ്റ്റർ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇ.ടി ടൈസൺ മാസ്റ്റർ എത്തും. കയ്പ്പമംഗലത്ത് നിന്നുള്ള നിലവിലെ എം.എൽ.എയായ ടൈസൺ മാസ്റ്ററെ മത്സരിപ്പിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. രണ്ട് തവണ കയ്പ്പമംഗലത്തെ പ്രതിനിധീകരിച്ച സാഹചര്യത്തിലാണ് ഇത്തവണ അദ്ദേഹത്തെ പറവൂരിലേക്ക് മാറ്റുന്നത്. സതീശനെതിരെ കരുത്തനായ ഒരു പോരാളിയെ തന്നെ സി.പി.എം-സി.പി.ഐ നേതൃത്വം ഇത്തവണ രംഗത്തിറക്കിയിരിക്കുകയാണ്. ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണിന്റെ പേര് Read More…
മുന്നറിയിപ്പുമായി ട്രംപ്: മൂന്നാം ലോകമഹായുദ്ധത്തിന്റെ കരിനിഴലിൽ ലോകം?
ന്യൂഡൽഹി: ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കമായ “ഓപ്പറേഷൻ എപിക് ഫ്യൂറി” -യുടെ ഭാഗമായി ആക്രമണങ്ങളുടെ “മൂന്നാം തരംഗം” (Third Wave) ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ഭരണസംവിധാനം Read More…













