ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റി ഷോയിലാണ് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൾനട്ടുകൾ (അക്രൂട്ട്) തകർത്ത് ധർമ്മേന്ദ്ര ലോകറെക്കോർഡ് കുറിച്ചത്. ജപ്പാൻ സ്വദേശിയായ ചെറി യോഷിതാകെയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. ഈ നേട്ടത്തേക്കാൾ ഉപരിയായി ധർമ്മേന്ദ്ര ഇത് ചെയ്ത രീതിയാണ് ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. നിരയായി വെച്ചിരിക്കുന്ന വാൾനട്ടുകൾക്ക് മുകളിൽ ഇരുന്നാണ് അദ്ദേഹം അവ തകർത്തത്. ഈ വിചിത്രവും Read More…
‘പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല, ക്രിസ്ത്യാനികളെ ബി.ജെ.പി ചുമക്കുന്നത് മാന്യത കൊണ്ട് : സഭാ പിതാക്കന്മാർക്കെതിരെ പി.സി. ജോർജ്
സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ് രംഗത്തെത്തി. ഭാരതത്തിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രൈസ്തവരെ ബി.ജെ.പി മാന്യതയുള്ളതുകൊണ്ടാണ് ചേർത്തുപിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു വിഭാഗമായിട്ടും ചിലർ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി എന്ന പേര് കേൾക്കുമ്പോൾ ചില സഭാ പിതാക്കന്മാർക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് ജോർജ് പരിഹസിച്ചു. ഇത്തരക്കാർക്ക് മാനസികമായ വ്യക്തതയില്ലെന്നും അനാവശ്യമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് പിതാക്കന്മാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാനേതാക്കളുടെ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന കർശനമായ മുന്നറിയിപ്പും Read More…
ഇനി ‘നോ എൻട്രി’; ചൈനീസ് സിസിടിവി ക്യാമറകൾ ഏപ്രിൽ 1 മുതൽനിരോധിക്കാൻ ഇന്ത്യ
ഏപ്രിൽ 1 മുതൽ ചൈനീസ് വീഡിയോ നിരീക്ഷണ കമ്പനികളായ ഹിക്വിഷൻ , ദാഹുവ എന്നിവയുടെ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾ ഇന്ത്യയിൽ വിൽക്കുന്നത് സർക്കാർ നിരോധിക്കുന്നു. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയിലെ നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് സാങ്കേതിക കമ്പനികൾക്കെതിരെയുള്ള ഏറ്റവും ശക്തമായ നീക്കമാണിതെന്ന് കരുതപ്പെടുന്നു. പുതിയ നിയമപ്രകാരം, നിരീക്ഷണ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് സർക്കാർ സർട്ടിഫിക്കേഷൻ നേടണം. ഓരോ ക്യാമറയിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നുള്ളതാണെന്ന് കമ്പനികൾ Read More…
‘അഖില്‍ മാരാര്‍ ജയിച്ചാല്‍ സ്ത്രീകളുടെ അടിവസ്ത്രമിട്ട് ഓടും’; വെല്ലുവിളിക്ക് പിന്നാലെ മാപ്പു പറഞ്ഞ് ഇന്‍ഫ്ലുവന്‍സര്‍
തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അഖിൽ മാരാർ ജയിച്ചാൽ താൻ അടിവസ്ത്രം മാത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടുമെന്ന് വെല്ലുവിളിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒടുവിൽ മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഓകെ അനാഷ് ആണ് അഖിൽ മാരാർക്ക് വ്യക്തിപരമായി സന്ദേശമയച്ച് മാപ്പപേക്ഷിച്ചത്. അനാഷ് അയച്ച മാപ്പുപറച്ചിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ കഥകൾ ഉൾപ്പെടുത്തി അനാഷ് പങ്കുവെച്ച മറ്റൊരു വീഡിയോ Read More…
ഭാര്യ AIADMKയിൽ, മകൻ സ്വന്തം പാർട്ടിയിൽ, മരുമകൻ വിജയ്ക്കൊപ്പം; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബം മൂന്ന് മുന്നണികളിൽ
ചെന്നൈ: മകന്റെ പാര്‍ട്ടിയില്‍ ചേരാതെ അണ്ണാ ഡി.എം.കെ. തെരഞ്ഞെടുത്ത ലീമ റോസ് മാര്ട്ടിന് അതിവേഗ വളര്‍ച്ച. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണു ലീമ. മകന് ജോസ് ചാള്‍സ് മാര്ട്ടിന് പുതുച്ചേരിയില്‍ ലച്ചിയ ജനനായക കക്ഷി(എല്‍.ജെ.കെ.) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടിയില്‍ ചേരാതെയാണ് അവര്‍ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ അവരെ വനിതാ വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് ലാല്‍ഗുഡി നിയമസഭാ സീറ്റ് അനുവദിച്ചത്. (മകന് രൂപീകരിച്ച എല്‍.ജെ.കെയ്ക്കും അതിവേഗ Read More…
ജോലി സമ്പാദിക്കാൻ ഇനി നാടുവിടേണ്ട; യുവാക്കൾക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വമ്പൻ പദ്ധതികൾ, വരുമാനം ലോകനിലവാരത്തിൽ!
സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വളർച്ച തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ, കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക് വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോകാതെ തന്നെ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യാൻ ഇന്ന് നിരവധി അവസരങ്ങളുണ്ട്. ഇതിനായി നൈപുണ്യ പരിശീലന പരിപാടികൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് Read More…
‘യുദ്ധം നിര്‍ത്തണോ? ഗള്‍ഫിലെ മുഴുവന്‍ യുഎസ് താവളങ്ങളും പൂട്ടണം’; ട്രംപിന് ഇറാന്റെ ‘പണി’
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് കഠിനമായ നിബന്ധനകൾ പാലിക്കേണ്ടി വരുന്ന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുക, മിസൈൽ ശേഷി പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഇറാന്റെ ഈ നീക്കം. ഗൾഫിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും പൂട്ടണമെന്നും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നുമാണ് ഇറാൻ സൈന്യത്തിന്റെ പ്രധാന ആവശ്യം. മിസൈൽ Read More…
കിടിലന്‍ ഓഫര്‍! ലീഡ് പിടിച്ചാല്‍ ബൂത്ത് ഭാരവാഹിക്ക് വിദേശത്ത് 15ദിവസത്തെ ഉല്ലാസയാത്ര
തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് വൻ ഭൂരിപക്ഷം നൽകുന്ന ബൂത്ത് ഭാരവാഹികൾക്ക് ആവേശകരമായ സമ്മാനവാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സ്വന്തം ബൂത്തിൽ സ്ഥാനാർത്ഥിയെ മുന്നിലെത്തിക്കുന്ന ഭാരവാഹികൾക്ക് 15 ദിവസത്തെ വിദേശയാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഈ അവസരം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തവനൂരിൽ ലീഗ് മത്സരിച്ചിരുന്നെങ്കിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാവാണ് ബാവ ഹാജി. മണ്ഡലത്തിൽ ഇത്തവണ Read More…
ഇറാൻ-ഇസ്രായേൽ യുദ്ധം ലോകാവസാനത്തിലേക്കോ? പുതിയ ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ പുറത്ത്!
പ്രശസ്ത പ്രവചനക്കാരി ബാബാ വംഗയുടെ പിൻഗാമിയായി അറിയപ്പെടുന്ന സെലീന അവലോൺ, ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് നടത്തിയ ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ലോകം ഒരു ‘മഹാ ഉണർവിലേക്ക്’ നീങ്ങുകയാണെന്നും ഈ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് മാറുമെന്നും സെലീന മുന്നറിയിപ്പ് നൽകുന്നു. ലിസ് ട്രസ്സിന്റെ രാജി, ഫ്രാൻസിസ് മാർപാപ്പയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് സെലീന. നിലവിലെ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് ഇവരുടെ പക്ഷം. ഇറാൻ Read More…














