Oddly News Spotlight

ബിഹാറില്‍ യുവതിയുടെ വോട്ടർ ഐ.ഡിയിൽ മുഖ്യമന്ത്രിയുടെ ചിത്രം!

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപുനരവലോകനം നടത്താനുള്ള നീക്കത്തില്‍ സുപ്രീം കോടതി ഗുരുതര സംശയങ്ങളുയര്‍ത്തിയതിനു പിന്നാലെ തിരിച്ചടിയായി തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌. അഭിലാഷ കുമാരി എന്ന 30 വയസുകാരിയുടെ വോട്ടര്‍ ഐ.ഡിയിലുള്ള ചിത്രം മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റേത്‌. ബിഹാറിലെ മധേപ്പുര മുനിസിപ്പല്‍ കൗണ്‍സിലില്‍നിന്നുള്ള അഭിലാഷ കുമാരിക്ക്‌ അടുത്തിടെയാണ്‌ പരിഷ്‌കരിച്ച വോട്ടര്‍ ഐ.ഡി. കാര്‍ഡ്‌ ലഭിച്ചത്‌.കാര്‍ഡിലെ പേരും മറ്റ്‌ വിവരങ്ങളും ശരിയായിരുന്നു, പക്ഷേ ചിത്രം ബിഹാര്‍ മുഖ്യമന്ത്രിയുടേതായിരുന്നു. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പരാതി നല്‍കിയിട്ടുണ്ടെന്നു അഭിലാഷ Read More…

Oddly News Spotlight

ഇസ്രയേല്‍ ആക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട ഡോക്‌ടറുടെ ഭര്‍ത്താവും മരിച്ചു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട പലസ്‌തീന്‍ ഡോക്‌ടറുടെ ഭര്‍ത്താവും ചികിത്സയിലിരിക്കെ മരിച്ചു. നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ശിശുരോഗ വിദഗ്‌ധയായ ഡോ. അലാ അല്‍ നജ്‌ജാറിന്റെ ഭര്‍ത്താവ്‌ ഡോ. ഹംദി അല്‍ നജ്‌ജാറാണു മരിച്ചത്‌. കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹംദിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അലാ-ഹംദി ദമ്പതികളുടെ പത്തു മക്കളില്‍ ഒമ്പതുപേരും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 11 വയസുള്ള ആദവും ഹംദിയും മാത്രമാണ്‌ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്‌. ചികിത്സയില്‍ കഴിയുന്ന ആദത്തിന്റെ സമീപം ഹംദി നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തേ Read More…

Lifestyle Spotlight

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ വിവാദ പരാമർശം

പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിശേഷിപ്പിച്ചതു വിവാദമായി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു. അവർ നമ്മുടെ സഹോദരിമാരാണെന്നും Read More…

Featured Lifestyle Spotlight

പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്

ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്. ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം Read More…

Lifestyle Spotlight

ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതമില്ല; ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി

തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും. തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 Read More…

Oddly News Spotlight

10 ടണ്ണിലധികം സ്വര്‍ണ്ണവും 16 ടണ്‍ വെള്ളിയും: വിയറ്റ്‌നാമില്‍ 12 പുതിയ ഖനികള്‍ കണ്ടെത്തി

അമേരിക്കയുമായുള്ള താരിഫ് യുദ്ധത്തില്‍ വിയറ്റ്‌നാമില്‍ പുതിയൊരു സഖ്യക ക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് ചൈന. എന്നാല്‍ ചൈനയുടെ പെട്ടെന്നുള്ള ഈ അടുപ്പം അടുത്തിടെ വിയറ്റ്‌നാമിനടിച്ച വമ്പന്‍ ജാക്ക്‌പോട്ടില്‍ പങ്കാളായാകാനാണോ എന്ന സംശയം ഉയരുന്നു. അടുത്തിടെ വിയറ്റ്‌നാമില്‍ 10 ടണ്ണിലധികം സ്വര്‍ണ്ണവും 16 ടണ്‍ വെള്ളിയും അടങ്ങിയ 12 പുതിയ ഖനികള്‍ കണ്ടെത്തി. 32 സാധ്യതയുള്ള സ്വര്‍ണ്ണ അയിര് സൈറ്റുകളിലായി നടത്തിയ വിപുലമായ ഭൂമിശാസ്ത്ര സര്‍വേകളെത്തുടര്‍ന്ന്, സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. മിഡ്-സെന്‍ട്രല്‍ ജിയോളജിക്കല്‍ ഡിവിഷന്‍ പറയുന്നതനുസരിച്ച്, Read More…

Lifestyle Spotlight

തേച്ചാല്‍ 10പൈസ കിട്ടില്ല, വിവാഹത്തില്‍ എത്തിയാല്‍ 10 മടങ്ങ് തുക; ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ് ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നതൊക്കെ ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ആശയവുമായി എത്തിയിരിയ്ക്കുകയാണ് ഒരു സംരംഭകന്‍. പ്രണയബന്ധത്തില്‍ ഇന്‍ഷുറന്‍സുമായാണ് ഇദ്ദേഹം എത്തിയിരിയ്ക്കുന്നത്. റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ദമ്പതികള്‍ക്ക് അവരുടെ ബന്ധം ദീര്‍ഘനാളത്തേക്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ കവറേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംരംഭമെന്ന് സിക്കിലോവ് എന്ന വെസ്സൈറ്റില്‍ Read More…

Lifestyle Spotlight

കാറ്റിപെറി ചരിത്രമെഴുതി; 60 വര്‍ഷത്തിനിടെ ആദ്യ വനിതാസംഘം ബഹിരാകാശത്ത്

പോപ്പ് താരം കാറ്റി പെറിയും മറ്റ് അഞ്ച് സ്ത്രീകളും തിങ്കളാഴ്ച ചരിത്രം സൃഷ്ടിച്ചു. 60 വര്‍ഷത്തിനിടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ വനിതാ സംഘമായി ഇവര്‍ മാറി. ബഹിരാകാശ ടൂറിസത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ബ്ലൂ ഒറിജിനിന്റെ എന്‍എസ് 31 ദൗത്യത്തില്‍ സംഘം പറന്നു. വെസ്റ്റ് ടെക്‌സാസില്‍ നിന്ന് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സബ്ഓര്‍ബിറ്റല്‍ ഫ്‌ലൈറ്റ് പറന്നുയര്‍ന്ന് ബഹിരാകാശത്തിന്റെ അരികിലെത്തിയ ശേഷം സുരക്ഷിതമായി മടങ്ങി, ഭാരമില്ലായ്മയുടെ കുറച്ച് നിമിഷങ്ങള്‍ ക്രൂവിന് നല്‍കി. ബഹിരാകാശത്ത് ‘ഭാരമില്ലായ്മയും പരിധിയില്ലാത്തതും’ ആയിരിക്കുന്നതിന്റെ Read More…

Oddly News Spotlight

മ്യാന്‍മറിലെ ഭൂകമ്പം 500 കി.മീ. വിള്ളലിന് കാരണമായോ? സാറ്റലൈറ്റ് ഇമേജിന്റെ വീഡിയോ ഞെട്ടിക്കും

കഴിഞ്ഞ വെള്ളിയാഴ്ച മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഉണ്ടായത് കനത്ത നാശനഷ്ടമായിരുന്നു. മരണസംഖ്യയാകട്ടെ 3,000 കവിഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയ്ക്ക് സമീപമായിരുന്നു. ഇത് ഏകദേശം 500 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഉപരിതല വിള്ളലിന് കാരണമായെന്ന് കണ്ടെത്തല്‍. പ്രോസസ്സ് ചെയ്ത് പുതുതായി പുറത്തിറക്കിയ ഉയര്‍ന്ന മിഴിവുള്ള സാറ്റലൈറ്റ് ഇമേജറി, ഈ ഭൂമിശാസ്ത്രപരമായ ഉയര്‍ച്ചയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നു. ചിത്രങ്ങള്‍ കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് Read More…