നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…
ഡേറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി; ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെ വിവരങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ആരാഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളാണ് വിവാദത്തിന് ആധാരമായത്. കേസിൽ വിശദീകരണം നൽകുന്ന വെള്ളിയാഴ്ച വരെ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ Read More…
തീരുവ കേസില്‍ ട്രംപിനെ മുട്ടുകുത്തിച്ചത് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍; ആരാണ് നീല്‍ കട്യാല്‍?
ന്യൂയോര്‍ക്ക്: പകരത്തീരുവ നടപടികളുടെ കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മുട്ടുകുത്തിച്ച യു.എസ്. സുപ്രീം കോടതി വിധിക്കു പിന്നിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ നീല്‍ കട്യാല്‍. ട്രംപ് ചുമത്തിയ തീരുവകളുടെ നിയമവിരുദ്ധത യു.എസ്. പരമോന്നതകോടതിയെ ബോധ്യപ്പെടുത്തിയതു നീലിന്റെ വാദങ്ങളാണ്. ഇന്ത്യയില്‍നിന്നു യു.എസില്‍ കുടിയേറിയവരാണ് നീലിന്റെ മാതാപിതാക്കള്‍. ബരാക് ഒബാമ യു.എസ്. പ്രസിഡന്റായിരിക്കേ ആക്‌ടിങ് സോളിസിറ്റര്‍ ജനറലായിരുന്നു നീല്‍. തീരുവ കേസില്‍ ചെറുകിട ബിസിനസുകാര്‍ക്കു വേണ്ടിയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായത്. ‘വിജയം’ എന്നു മാത്രമായിരുന്നു യു.എസ്. സുപ്രീം Read More…
‘മാതാപിതാക്കളെ അറിയിക്കാതെ വിവാഹ രജിസ്‌ട്രേഷന്‍ നടക്കില്ല’; പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം
അഹമ്മദാബാദ്: വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. വിവാഹം രജിസ്‌റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ മാതാപിതാക്കളെ അറിയിക്കണമെന്നതുള്‍പ്പെടെ, പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ വധുവും വരനും തങ്ങളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. മാതാപിതാക്കളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നത് നിര്‍ബന്ധമാക്കും. അപേക്ഷ ലഭിച്ച് 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ Read More…
ഉത്തര കൊറിയ; 13 വയസുകാരി പിന്‍ഗാമി; കിമ്മിന്റെ കുടുംബത്തില്‍ തര്‍ക്കം, സഹോദരിക്ക് എതിര്‍പ്പ്
പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്. ആ തീരുമാനത്തോട് ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ സഹോദരിയാണു യോ ജോങ്. കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ് Read More…
‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’
ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ് ബി.വി. നാഗരത്‌ന, ജസ്‌റ്റിസ് ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവര്‍ Read More…
സേന തൊട്ടടുത്ത്, തല മൊട്ടയടിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ച് ജയ്‌ഷെ കമാൻഡറുടെ വേഷപ്പകർച്ച
സുരക്ഷാസേനയുടെ വലയിലാകുമെന്ന ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ചയുമായി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഒളിവിൽ കഴിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ തന്റെ ട്രേഡ്മാർക്കായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഇയാൾ, ബുർഖയും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇക്കാര്യം ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ഇതിനോടകം അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കാൻ ഒരു ആത്മീയ ഗുരുവിന്റെ പ്രതിച്ഛായ വളർത്തിയെടുക്കുന്നതാണ് Read More…
ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനെ അനില്‍ അംബാനി സമീപിച്ചത് പണം തേടി
ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയായി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കത്തിടപാടുകള്‍ യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ധനസഹായം, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും പ്രധാനമായി ചര്‍ച്ച ചെയ്‌തതെന്നാണു റിപ്പോര്‍ട്ടിലുള്ളത്. പിന്നീട് ചര്‍ച്ചകളുടെ തലം മാറി. യു.എസ്. നീതിന്യായ വകുപ്പിന്റെ എപ്‌സ്‌റ്റീന്‍ ഫയല്‍സ് വെബ്‌സൈറ്റില്‍ നടത്തിയ തെരയലില്‍ 87 ഫലങ്ങളില്‍ അനില്‍ അംബാനിയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.2019 ഏപ്രില്‍ 20നായിരുന്നു ആദ്യ സന്ദേശം. അനില്‍ അംബാനി എപ്‌സ്‌റ്റീന് ഐമെസേജ് ചാറ്റില്‍ എഴുതി: ‘കോര്‍പ്പറേറ്റ് തലത്തില്‍ Read More…
പ്രേംകുമാറുമായി സംസാരിച്ച് കെ സി വേണുഗോപാലും സണ്ണി ജോസഫും, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും?
നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്. അതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ Read More…














