തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയായി ചുമതലയേൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. വരുന്ന ചിങ്ങം ഒന്നിന് താന്ത്രികാചാരപരമായ ചടങ്ങുകളോടെ ബ്രഹ്മദത്തൻ സ്ഥാനമേൽക്കും. അടുത്ത വർഷം കർക്കിടകം 31 വരെയായിരിക്കും ബ്രഹ്മദത്തന്റെ തന്ത്രി കാലാവധി. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കണ്ഠരര് രാജീവരർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഈ മാറ്റം. Read More…
‘ശശിധരന് കര്‍ത്തയുടെ മൊഴി നിങ്ങളുടെ സൃഷ്ടി’, കമല ഇന്റര്‍നാഷണല്‍ വിട്ടോ? പിണറായി
സിഎംആർഎൽ–എക്സാലോജിക് കേസിൽ തനിക്കും മകൾക്കുമെതിരെ ശശിധരൻ കർത്ത മൊഴി നൽകിയെന്ന വാർത്തകൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേക്കാലമായി മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന വ്യാജ വാർത്തകളുടെ തുടർച്ചയാണിതെന്നും, മുൻപ് പി.കെ. ശ്രീമതിക്കെതിരെ തീർത്തും അസത്യമായ വാർത്ത നൽകിയതും ഇതേ മാധ്യമങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ വിഷയം ഉയർത്തിക്കാട്ടുന്നത് കാര്യങ്ങൾ തന്നിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും പിണറായി ആരോപിച്ചു. “എങ്ങനെയെങ്കിലും കാര്യങ്ങൾ എന്നിലേക്ക് എത്തിക്കാമെന്നാണ് പലരുടെയും ശ്രമം. എന്നോട് എല്ലാവർക്കും അത്രമേൽ താല്പര്യമാണല്ലോ. അത് വരട്ടെ, ഇത്തരം എത്രയോ Read More…
‘കണ്ട് നിൽക്കാനാകില്ല’, ജന്തർ മന്തറിൽ യൂണിഫോമിലെത്തി പൊലീസുകാരന്റെ ‘രാജി പ്രഖ്യാപനം’; ‘നടപടി നേരിടുന്നയാൾ’ എന്ന് പൊലീസ്- വീഡിയോ വൈറൽ
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി. എന്നാൽ, ഇയാൾ നിലവിൽ സർവീസിൽ നിന്ന് സസ്പെൻഷനിലായിരുന്നെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഇയാളെ സർവീസിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിടുന്നതിനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമരവേദിയിൽ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പരീക്ഷകളിൽ വലിയ ക്രമക്കേടുകളും Read More…
‘പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം’: വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണാ വിജയന് തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നു. വീണയുടെ കമ്പനി തങ്ങൾക്ക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം കാരണം മാത്രമാണ് പണം നൽകിയതെന്നുമാണ് കർത്ത ഇ.ഡിക്കു നൽകിയ മൊഴിയിൽ പറയുന്നത്. 2024 ഏപ്രിൽ 24-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. Read More…
ഇൻസ്റ്റഗ്രാമിൽ മോദി തരംഗം:, സെൽഫി വിഡിയോയ്ക്കുശേഷം ഒരൊറ്റദിവസം കൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സ്!
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെൽഫി വിഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് പ്രധാനമന്ത്രിയുടെ ഈ ലഘുവിഡിയോ എത്തിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിക്ക് 102 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. വ്യാഴാഴ്ച പങ്കുവെച്ച വിഡിയോ വൻ വിജയമായതോടെ അതിനു നന്ദി പറയാനായി തൊട്ടടുത്ത ദിവസവും രാത്രി 11 മണിക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും Read More…
തിരിഞ്ഞ് നില്ക്കുന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പുരുഷ പൊലീസ്; CJP പ്രതിഷേധത്തില്‍ അതിക്രമം- വീഡിയോ
മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുദ്യോഗസ്ഥൻ. സാധാരണ വസ്ത്രം ധരിച്ചെത്തിയ ഉദ്യോഗസ്ഥനാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പൊലീസ് നടപടിയുടെ ഭാഗമായി യുവതിയെ പിന്നിൽ നിന്ന് പൊലീസുകാരൻ പിടികൂടുന്നത് വീഡിയോയിലുണ്ട്. ആളുകൾക്കിടയിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിലേക്ക് ഉദ്യോഗസ്ഥന്റെ കൈ പോകുന്നതും, സഹായത്തിനായി ഇയാൾ മറ്റ് പൊലീസുകാരെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. Read More…
ഒറ്റയ്ക്ക്, ആരേയും കൂസാതെ പൊലീസ് വാന്‍ തടഞ്ഞു; ആരാണ് മുംബൈ സമരത്തിലെ ധീരനായിക റിയ ആഹിർ ?
മുംബൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കയറ്റിയ പോലീസ് വാനിന് മുന്നിൽ നിന്ന് അവരുടെ അടിയന്തര മോചനം ആവശ്യപ്പെട്ട 27-കാരിയായ മോഡൽ റിയാ ആഹിർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിയിരിക്കുന്നു. ശിവാജി പാർക്കിന് സമീപം പോലീസിന്റെ വാഹനം തടയുന്ന റിയായുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവരുടെ പ്രതിഷേധത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വൈകുന്നേരം 4:30-ഓടെ ശിവാജി പാർക്കിലേക്ക് നടക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ തിക്കിനിറച്ച പോലീസ് Read More…
ളാക്കാട്ടൂരിലെ കൂട്ട ആത്മഹത്യ: കുടുംബം അനാഥമായതിനു പിന്നില്‍ സാമ്പത്തികക്കുരുക്ക്?
കോട്ടയം: ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ ഒരു കുടുംബത്തിലെ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (ജോബി, 50), ഭാര്യ ജോസ്ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹം ഇന്ന് രാവിലെ 11-ന് ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇക്കഴിഞ്ഞ 13-നായിരുന്നു സംഭവം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് നാലുപേരും മരണത്തിന് കീഴടങ്ങിയത്. Read More…
മന്ത്രിയുടെ രാജി സര്‍ക്കാരിനെ ദുര്‍ബലമാക്കില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് അണ്ണാ ഹസാരെ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പിന്നാലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രണ്ടു മണിക്കൂർ മൗനപ്രതിഷേധവും നടത്തി. സി.ജെ.പി പ്രക്ഷോഭം ഉൾപ്പെടെ പരാമർശിച്ചാണ് ഈ മാസം 22-ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ രാജി സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും പകരം ഉത്തരവാദിത്തത്തെക്കുറിച്ച് മറ്റു മന്ത്രിമാർക്ക് ശക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഭരണസംവിധാനം കൂടുതൽ Read More…














